2013, ജൂലൈ 4, വ്യാഴാഴ്‌ച

കേരള രാഷ്ട്രീയത്തിലെ സ്വീറ്റ്‌ വില്ലന്‍ തിരുവഞ്ചൂര്‍ തന്നെ

കേരള രാഷ്ട്രീയത്തിലെ സ്വീറ്റ്‌ വില്ലന്‍ തിരുവഞ്ചൂര്‍ തന്നെ...

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കാള്‍ ലിസ്റ്റ് ഒരു ഗ്രൂപ്പ്‌ രാഷ്ട്രീയം തന്നെ.
താന്‍ വിളിച്ചു എന്ന കാര്യം പുറത്തു വന്നപ്പോള്‍ എതിര്‍ ഗ്രൂപ്പില്‍ പെട്ട മന്ത്രിമാരുടെയും KPCC പ്രസിഡന്റിനെയും കാള്‍ വിവരങ്ങള്‍ പുറത്തു വിട്ടു വാര്‍ത്ത‍ തിരിച്ചു വിടുക.

ജോപ്പനെ അറസ്റ്റ് ചെയ്യാന്‍ അനുമതി കൊടുത്ത് മുഖ്യനെ തന്നെ സമ്മര്‍ദ്ദത്തില്‍ ആക്കുക

ശാലുമേനോനെ അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കുന്നില്ല.

ശാലു മേനോന്‍റെ വീട്ടില്‍ പൊയ് എന്നതു സമ്മതിക്കേണ്ടി വന്നു.അവിടുത്തെ ഫോട്ടോ പോലീസിനെ ഉപയോഗിച്ച് മുക്കി.പോലീസ് മുക്കി എന്ന കാര്യം പുറത്തു വന്നപ്പോള്‍ ഇടതു BJP നേതാക്കളുടെ ഫോട്ടോ ആദ്യം പുറത്തു വിട്ടു,അതില്‍ വിമര്‍ശനം വന്നപ്പോള്‍ സ്വന്തം ഫോട്ടോ പുറത്തു വിട്ടു എന്നിട്ടും ബിജുവുമായി നില്‍ക്കുന്ന ഫോട്ടോ വന്നില്ല

2013, ജൂൺ 24, തിങ്കളാഴ്‌ച

രൂപയുടെ മുല്യ തകര്‍ച്ച

രൂപയുടെ മൂല്യ തകര്‍ച്ച അതിന്‍റെ സര്‍വ കാല രേകൊര്‍ഡില്‍ എത്തി നില്‍ക്കുക ആണല്ലോ.ഇതിന്‍റെ കാരണങ്ങള്‍ എന്താണെന്നു ഒന്നു പരിശോടിക്കാം.

വളരെ ലളിതമായി പറഞ്ഞാല്‍ ഡോളറിന്‍റെ ആവശ്യകത കൂടി രൂപയുടെ ലഭ്യതയും.സ്വാഭാവികമായും രൂപയുടെ മൂല്യം ഇടിഞ്ഞു

എന്ത് കൊണ്ട് US ഡോളര്‍

ഏറ്റവും കൂടുതല്‍ വിപണനം ചെയ്യപ്പെടുന്ന കറന്‍സി അമേരിക്കന്‍ ഡോളര്‍ ആണ്.വിദേശ ഇടപാടുകള്‍ മിക്ക രാജ്യങ്ങളും കൂടുതലായും നടത്തുന്നത് അമേരിക്കന്‍ ഡോളര്‍ വഴി തന്നെ.അത് കൊണ്ടാണ് ഓരോ കറന്‍സിക്കും അമേരിക്കന്‍ ഡോളറുമായുള്ള വിനിമയ മൂല്യം അതിന്‍റെ അടിസ്ഥാനമായി കണക്കാക്കുന്നത്.

വിനിമയ നിരക്കും സമ്പദ്‌ വ്യവസ്ഥയും

വിനിമയ നിരക്ക് മാത്രമല്ല ഒരിക്കലും സമ്പദ്‌വ്യവസ്ഥയുടെ അളവ്കോല്‍.... ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ കരുത്ത് നിര്‍ണയിക്കുന്ന വിവിധങ്ങളായ വസ്തുതകളില്‍ ഒന്ന് മാത്രമാണ് വിനിമയ നിരക്ക്.

വിനിമയ മൂല്യം നിര്‍ണയിക്കുന്ന കാരണങ്ങള്‍


ഓരോ രാജ്യത്തെയും പണപ്പെരുപ്പ നിരക്ക് ,പലിശ നിരക്കുകള്‍,കറന്റ്‌ അക്കൗണ്ട്‌ കമ്മി,പൊതു കടം, ബാലന്‍സ് ഓഫ് പയ്മെന്റ്റ്‌,വളര്‍ച്ച നിരക്ക്,സാമ്പത്തിക സുസ്ഥിരത ഇവയെല്ലാം ഓരോ കരന്സിയുടെയും വിനിമയ മൂല്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ആണ്.ഇവയില്‍ ഉള്ള ചില ഖടഗങ്ങള്‍ പ്രതികൂലം ആകുമ്പോള്‍ കറന്‍സിയുടെ മൂല്യം കുറയും.

(ബാലന്‍സ് ഓഫ് പേമെന്‍റ് - നമ്മള്‍ മറ്റു രാജ്യങ്ങളുമായി നടത്തുന്ന ഇടപാടുകളുടെ ആകെ തുകയാണ് ബാലന്‍സ് ഓഫ് പയ്മെന്റ്റ്‌..ഇതിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്.നമ്മുടെ കയറ്റുമതി ഇറക്കുമതി ഇവയുടെ ആകേ തുക ആയ കറന്റ്‌ അക്കൗണ്ട്‌ നമ്മുടെ രാജ്യത്തേക്ക് വന്നതും പുറത്തേക്കു പോയതുമായ നിഷേപങ്ങളുടെ ആകെ തുക ആയ കാപ്പിടല്‍ അക്കൌണ്ടും.)


രൂപയുടെ വിനിമയ മൂല്യം കുറയാന്‍ ഉള്ള കാര്യങ്ങള്‍

മുകളില്‍ പറഞ്ഞതില്‍ ഉള്ള എല്ലാ ഖടഗങ്ങളും രൂപയ്ക്കു പ്രതികൂലം അല്ല.4.7 എന്നാ നിയന്ത്രണ വിധേയമായ പണപ്പെരുപ്പം ആണ് ഇപ്പോള്‍ ഉള്ളത്.ഭക്ഷ്യ വസ്തുകളുടെ വില കുടി നില്‍ക്കുന്നു എന്നുള്ളത് എങ്കിലും അപകടകരമായ സ്ഥിതി വിശേഷമാണ്.എന്നിട്ടും രൂപയുടെ മൂല്യം എങ്ങനെ കുറയുന്നു





മൂല്യ തകര്‍ച്ചയുടെ കാര്യങ്ങള്‍

1. വ്യപാര കമ്മി

നമ്മള്‍ക്ക് കയറ്റുമതിയില്‍ കൂടി വിദേശ നാണ്യ വരുമാനവും ഇറക്കുമതി വഴി വിദേശ നാണ്യ ചെലവും ഉണ്ടാകുന്നു.വിദേശ നാണ്യ ചെലവ് വരവിനേക്കാള്‍ കൂടുന്നതാണ് വ്യപാര കമ്മി അഥവാ ട്രേഡ്ന ഡെഫിസിറ്റ്നമ്മുടെ വ്യപാര കമ്മികഴിഞ്ഞ മൂന്ന് വര്‍ഷമായി കുടികൊണ്ടേ ഇരിക്കുന്നു.അതായത്‌ നമുക്ക് ഡോളറിന്റെ ആവശ്യകത കൂടുതലാണ്,അതേപോലെ തന്നെ രൂപയ്ക്കു ആവശ്യകത കുറവും.ഇത് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും.1108 ബില്ലിയന്‍ ആണ് ഇപ്പോഴത്തെ നമ്മുടെ വ്യാപാര കമ്മി

രൂപയുടെ മൂല്യ തകര്‍ച്ച കയറ്റുമതിക്കാര്‍ക്ക് നല്ലതാണു.അവര്‍ക്ക് കൂടുതല്‍ രൂപ ലഭിക്കും.എന്നാല്‍ ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സാധങ്ങളുടെ വില കൂടും.അതുകൊണ്ടാണ് അന്തരാഷ്ട്ര വിപണിയില്‍ ക്രൂട് ഓയില്‍ വില കുറഞ്ഞിട്ടും ഇവിടെ പെട്രോള്‍ വില കൂട്ടേണ്ടി വരുന്നത്.

2.കറന്റ്‌ അക്കൗണ്ട്‌ കമ്മി

വ്യപാര കമ്മിയുടെ കുരെകുടി വിശാലമായ തലമാണ് കറന്റ്‌ അക്കൗണ്ട്‌ കമ്മി.ഇറക്കുമതി കയറ്റുമതി എന്നിവയോടൊപ്പം വിദേശ നിക്ഷേപങ്ങളിളുടെ പൌരന്മാര്‍ക്ക് കിട്ടുന്ന വരുമാനവും വിദേശ നിക്ഷേപകര്‍ ഇവിടുത്തെ നിക്ഷേപതിളുടെ അവരുടെ നാട്ടിലേക്കു കൊണ്ടു പോകുന്ന തുകയും രാജ്യത്തേക്ക് പ്രവാസി പൌരന്മാര്‍ അയക്കുന്ന തുകയും ചേരുമ്പോള്‍ കറന്റ്‌ അക്കൗണ്ട്‌.നമ്മുടെ കറന്റ്‌ അക്കൗണ്ട്‌ കമ്മിയും പ്രതിമാസം കൂടിവരികയാണ്.നമ്മുടെ മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ 6 ശതമാനം വരും ഇപ്പോള്‍ കറന്റ്‌ അക്കൗണ്ട്‌ കമ്മി

3.വിദേശ നിക്ഷേപങ്ങളിലെ കുറവ്

നമ്മുടെ രാജ്യത്ത്‌ വിദേശ നിഷേപങ്ങള്‍ മൂന്ന് തരത്തിലാണ്.ഷെയര്‍ മാര്‍ക്കറ്റില്‍,കട പത്രങ്ങളില്‍,പിന്നെ വിവിധ പ്രോജക്ടുകളില്‍ ഉള്ള ഫോറിന്‍ ഡയറക്റ്റ് ഇന്വേസ്റ്മെന്റ്റ്‌.. FDI)
ഇതില്‍ FDI വിവിധ പദ്ധതികളില്‍ ഉള്ള നിഷേപം ആയതിനാല്‍ അവ അനായാസമായി പിന്‍ വലിക്കനവില്ല

എന്നാല്‍സാമ്പത്തിക രംഗത്ത് അസ്ഥിരതയും നമ്മുടെ കരന്സിക്ക് മൂല്യ തകര്‍ച്ചയും ഉണ്ടാകുമ്പോള്‍ വിദേശ നിഷേപകര്‍ അവരുടെ നിഷേപങ്ങള്‍ പിന്‍വലിക്കും.ഷെയര്‍,കടപത്രം എന്നിവയിലുള്ള അവരുടെ നിഷേപങ്ങള്‍ വന്‍തോതില്‍ പിന്വലിക്കപ്പെടുമ്പോള്‍ രൂപയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍ ആകും.

രൂപയുടെ മൂല്യ തകര്‍ച്ച ഉണ്ടാക്കുന്ന നഷ്ടം ആണ് അവരെ പിന്‍വലിയാന്‍ പ്രേരിപ്പികുന്നത്.ലളിതമായ ഉദാഹരണം പറഞ്ഞാല്‍ രൂപയ്ക്കു ഡോളറുമായി അമ്പതു രൂപ വിനിമയ മൂല്യം ഉള്ള സമയത്ത്‌ അവര്‍ വിദേശ നിഷേപകന്‍ഒരു ഒരു ഡോളര്‍ മൂല്യം (അന്‍പതു രൂപ)നിഷേപം നടത്തി.ഇന്നിപ്പോള്‍ ആ നിഷേപവും അതിന്‍റെ പലിശയും കൂടി ചേര്‍ന്നാല്‍ പോലും ഒരു ഡോളര്‍ അവര്‍ക്ക് ലഭിക്കില്ല.ഷെയര്‍ മാര്‍ക്കറ്റ്‌ ആണെന്കില്‍ അവര്‍ നിഷേപിച്ച ഷെയറുകളുടെ വില കുറഞ്ഞാല്‍ ഇരട്ടി നഷ്ടം ആകും ഫലം.

4.വിപണി സമ്മര്‍ദം

ഇത്തരം അവസരങ്ങളില്‍ രൂപ കൂടുതലായി വില്ല്കാനും ഡോളറും മറ്റു കറന്‍സികളും വാങ്ങാനും കൂടുതല്‍ പേര്‍ ശ്രമിക്കും.കയറ്റുമതിക്കാര്‍ ഇനിയും വില ഇടിയും എന്ന പ്രതീഷയില്‍ വിദേശത്തുള്ള തങ്ങളുടെ വരവിനെ തടഞ്ഞു വെക്കും.ഇറക്കുമതിക്കാര്‍ വില കൂടുതല്‍ ഇടിയും മുന്‍പ് കൂടുതല്‍ വിദേശ നാണയം വാങ്ങാന്‍ ശ്രമിക്കും.

5. കുറഞ്ഞ വളര്‍ച്ച നിരക്ക് (GDP)

നമ്മുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് വളരെ താഴ്ന്ന നിലയിലാണ്.2003 നു ശേഷം GDP ഇതുവരെ രണ്ടക്കം കടന്നിട്ടില്ല.കഴിഞ്ഞ സമ്പത്തിക വര്‍ഷം കേവലം അഞ്ചു ശതമാനം മാത്രം,അതായത്‌ ഒരു ദശാബ്ദം കൊണ്ട് വളര്‍ച്ച പകുതി ആയി,ഇതില്‍ തന്നെ വ്യവസായിക ഉല്‍പ്പാദന വളര്‍ച്ചയും കടുത്ത സമ്മര്‍ദത്തിലാണ്

6.ധനകമ്മി

ചിലവും വരവും തമിലുള്ള അന്തരമാണ് ധനകമ്മി ചെലവ് വരവിനേക്കാള്‍ കൂടുമ്പോള്‍ ധനകമ്മി.ഉയര്‍ന്ന സര്‍ക്കാര്‍ ചെലവുകളും സബ്സിഡിയും ധനകമ്മി അഞ്ചു ശതമാനത്തില്‍ കുറയാതെ നിര്ത്തുന്നു,ഇതും വിനിമയ മൂല്യത്തിലെ തകര്‍ച്ചക്കു കാരണമായി.4.9 ത്രില്ലിന്‍ (4.9 ദശലക്ഷം മില്യണ്‍) രൂപ ആണ് ഇപ്പോഴത്തെ നമ്മുടെ ധനകമ്മി.

7.ഊഹ കച്ചവടം

രൂപയുടെ വിലയിടിയുംപോള്‍ വന്‍തോതില്‍ രൂപ സംഭരിച്ചു വെച്ചിരുന്ന വന്‍കിട ഊഹ കച്ചവടക്കാര്‍ വന്‍തോതില്‍ രൂപ വിറ്റഴിക്കും.ഇത് വിപണിയില്‍ രൂപ കൂടുതല്‍ സുലഭം ആക്കുകയും മൂല്യം കുറയുകയും ചെയ്യും.. ഇന്ത്യക്ക് പുറത്തുള്ള രൂപയുടെ അവധി വ്യാപാരത്തിൽ റിസർവ് ബാങ്കിന് നിയന്ത്രണമൊന്നുമില്ല. ഇതോടൊപ്പം നാമ മാത്രമായ മാർജിൻ തുക നൽകി രൂപയുടെ വലിയ അവധി ഇടപാടുകൾ നടത്താനാകുമെന്നതാണ് ഈ വിപണികളെ ഊഹക്കച്ചവടക്കാരുടെ പ്രിയകേന്ദ്രമാക്കുന്നു

8.അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ ഉണര്‍വ്

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ ഉണ്ടായ ഉണര്‍വും നിഷേപകര്‍ക്ക് അനുകൂലമായി അവിടെ ഫെഡറല്‍ റിസര്‍വ് കൈക്കൊണ്ട നടപടികളും ഡോളറിനെ കൂടുതല്‍ ശക്തിപ്പെടുത്തി.അതും രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണം ആയി.

പരിഹാരവും വെല്ലുവിളികളും


ഇത്രയും പ്രതിസന്ധി ഉണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലേ എന്ന സംശയം ഉണ്ടാകാം.പക്ഷെ അവരുടെ കൈലുള്ള പല ഉപാധികളും ഇരുതല മൂര്‍ച്ച ഉള്ളതാണ്.രൂപയെ ശക്തിപ്പെടുത്താന്‍ എടുക്കുന്ന നടപടികള്‍ പലപ്പോഴും ജനപ്രിയം ആകണമെന്നില്ല.തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ അത്തരം ഒരു നടപടി ആഗ്രഹിക്കുന്നില്ല.


1.പലിശ നിരക്ക്

പലിശ നിരക്കും വിനിമയ മൂല്യവും തമിലുള്ള ബന്ധം കുറച്ചു സങ്കീര്‍ണ്ണം ആണ്.പലിശ നിരക്ക് കൂടുമ്പോള്‍ മൂന്നു കാര്യങ്ങള്‍ സംഭവിക്കും.ഒന്ന് ധനകമ്മി കൂടും മറ്റൊന് പലിശ ഇനത്തില്‍ ചെലവ് കൂടുമ്പോള്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലത്തെ കുറയ്ക്കും.ഈ രണ്ടു കാര്യങ്ങളും വിനിമയ മൂല്യത്തെ പ്രതികൂലമായി ബാധിക്കും.എന്നാല്‍ മൂനാമത്തെ കാര്യം കൂടുതല്‍ നിഷേപങ്ങള്‍ ബാങ്കുകളിലേക്ക്ആകര്‍ഷിക്കപ്പെടും എന്നതാണ്.ഇത് കറന്‍സിയുടെ മൂല്യം ഉയര്‍ത്തും.അതിനാല്‍ തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ പലിശ നിരക്ക് കൂടിയാലും അത് പ്രതികൂല ഫലം ചെയ്യാനാണ് സാധ്യത.

2.നിഷേപകരെ ആകര്‍ഷിക്കാന്‍

വന്‍തോതില്‍ വിദേശ നിഷേപം ഉണ്ടായാല്‍ അതു രൂപയുടെ മൂല്യം ഉയര്‍ത്തും.എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഈ കാലത്ത്‌ നിക്ഷേപങ്ങള്‍ കുറയുകയാണ്.മാത്രമല്ല കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയും തന്ത്ര പ്രധാന മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചും വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിനു ബുധിമിട്ടുണ്ട്.റീടെയില്‍ മേഖലയിലെ വിദേശ നിക്ഷേപ തീരുമാനം ഉണ്ടാക്കിയ കോലാഹലങ്ങള്‍ സര്‍ക്കാരിനു മുന്‍പിലുണ്ട്.മാത്രമല്ല ഇത്തരത്തിലുള്ള പല നിക്ഷേപങ്ങളും രജ്യത്തെ സാധാരണക്കാര്‍ക്ക് ദൂര വ്യപകമായ രീതിയില്‍ ദോഷ ഫലങ്ങള്‍ ഉണ്ടാക്കും.

ഒരു തിരജെടുപ്പിനെ മുന്നില്‍ കാണുന സര്‍ക്കാര്‍ ജനപ്രിയ നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.പക്ഷെ അപ്രിയമായ ചില സാമ്പത്തിക അച്ചടക്ക നടപടികള്‍ ഇല്ലാതെ രൂപയുടെ മൂല്യം ഉയര്‍ത്തുക പ്രയാസമാണ്

3.റിസര്‍വ്വ്‌ ബാങ്ക് ഇടപെടല്‍

നമ്മുടെ കേന്ദ്ര ബാങ്ക് ആയ റിസര്‍വ്വ്‌ ബാങ്ക് ഇടപെടലുകള്‍ ആണ് ഈ അവസരങ്ങളില്‍ സാകൂതം വീക്ഷിക്കുന്നത്.റിസര്‍വ് ബാങ്ക് തങ്ങളുടെ പക്കലുള്ള വിദേശ നാണ്യ ശേഖരം ഉപയോഗപ്പെടുത്തിയാണ് കാലാകാലങ്ങളായി രൂപയുടെ മൂല്യം നിയന്ത്രിക്കുന്നത്.എന്നാല്‍ എപ്പോള്‍ നമ്മുടെ വിദേശ നാണ്യ ശേഖരം ക്രമാനുഗതമായി കുറയുകയാണ്.രൂപയുടെ മൂല്യം കുറയുമ്പോള്‍ ഡോളര്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റാണ് RBI നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.എന്നാല്‍ ഇപ്പോള്‍ നമ്മുളുടെ വിദേശ നാണ്യ ശേഖരം 28000 കോടി ഡോളര്‍ ആണ്.വ്യാപാര കമ്മി നികത്താനും വിദേശ നാണ്യ ശേഖരം ആണ് ഉപയോഗപ്പെടുതെണ്ടാത്. അതുകൊണ്ട് തന്നെ ഇത്തരം ഇടപെടല്‍ എത്രത്തോളം ഫലം ചെയ്യും എന്ന് പറയാനാവില്ല മാ ത്രമല്ല റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പറഞ്ഞ അഭിപ്രായം രൂപയ്ക്കു ന്യായ വില ഉറപ്പക്കുക്ക RBI യുടെ കടമ അല്ലെന്നാണ്,അവരുടെ ചുമതല നാണ്യ വിനിമയത്തിലെ ഏറ്റ കുരച്ചിലുകള്‍ കൈകാര്യം ചെയ്യല്‍ മാത്രം ആണെന്ന്.

സത്യം പറഞ്ഞാല്‍ ചെകുത്താനും കടലിനും ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍.ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീഷിക്ക വയ്യ.അതുകൊണ്ട് തന്നെ രൂപ ഒരു ഡോളറിനു അറുപത് എന്ന നിലയിലേക്ക് വരെ താഴാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.




2013, ജൂൺ 19, ബുധനാഴ്‌ച

ജൂണ്‍ പത്തൊന്‍പത്‌ വായന ദിനം

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും

വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും.

വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക.

ഇന്ന് ജൂണ്‍ പത്തൊന്‍പത്‌,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന പരിപോഷിപ്പിക്കാന്‍ ആയി വേണോ എന്ന സന്ദേഹം ചിലര്‍ക്ക് ഉണ്ടാകാം,എങ്കിലും   മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ടഒരു മഹാത്മാവിന്റെ ശ്രീ പിഎന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ പത്തൊന്‍പത്‌ ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.

വായന നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.അത് അവരുടെ തൂലികയിലുടെയോ,പ്രഭാഷങ്ങളിലുടെയോ,പ്രവര്തങ്ങളിലുടെയോ അധ്യപനതിലുടെയോ ഒക്കെ.മറ്റുചിലര്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ വായനയുടെ ലോകത്ത്‌ സ്വയം വിരചിക്കുന്നു,അവര്‍ക്ക് ക്രിയാത്മകമായ പങ്കുവെക്കലുകള്‍ക്ക് താത്പര്യം ഇല്ല.

വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്,പക്ഷെ അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? വായനയുടെ രൂപവും രീതികളും മാറി.ഇ - ഇടങ്ങളിലെ എഴുത്തും വായനയും നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിച്ചു.പക്ഷെ അച്ചടി പുസ്തകം ഇല്ല എന്നേ ഉള്ളൂ,അവിടെയും വായന മരിക്കുന്നില്ല.മാത്രമല്ല അച്ചടി പുസ്തകങ്ങളുടെ കാര്യം എടുത്താലും നമ്മുടെ പ്രസാധകര്‍ക്ക് നല്ല പുസ്തകങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുണ്ട്.പുസ്തക മേളകളിലെ ഒഴിയാത്ത തിരക്കുകള്‍ വായന മരിച്ചിട്ടില്ല എന്നു നമ്മളെ ഓര്‍മ്മിക്കുന്നു.

പുസ്തകങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..

2013, ജൂൺ 15, ശനിയാഴ്‌ച

ഗുജറാത്ത്‌ പോലീസ് വ്യാജ ഏറ്റുമുട്ടലുകളുടെ ഉസ്താദുമാര്‍

ഗുജറാത്ത്‌ പോലീസ് വ്യാജ ഏറ്റുമുട്ടലുകളുടെ ഉസ്താദുമാര്‍

ഗുജറാത്ത്‌ പോലീസിന്റെ ക്രുര മുഖം വെളിപ്പെടുത്തിയ സംഭവം ആയിരുന്നു പ്രാണേഷ് കുമാര്‍-ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്. ഇന്ന് ജൂണ്‍ 15 നു ഈ കൊലപാതകത്തിനു ഒന്‍പത് വര്‍ഷം.

മോഡിയെ കൊല്ലാന്‍ വന്ന തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്നായിരുന്നു 2004 ല്‍ കൊലനടന്ന സമയം ഗുജറാത്ത്‌ പോലീസ് പറഞ്ഞത്‌.. . .മലയാളിയായ പ്രനെഷ്‌ കുമാര്‍ ഇസ്രത്ത്‌ ജഹങ്ങിര് എന്ന പെണ്‍കുട്ടി എന്നിവരുള്‍പ്പെടെ നാലുപേരെയാണ് അന്ന് വധിചത്

എന്നാല്‍ പിന്നീട് ഇതു വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് തെളിഞ്ഞു മൂന്നു ദിവസം തടവില്‍ വെച്ച് പീഡിപ്പിച്ച ശേഷമാണ് ഈ കൊലപാതകം നടത്തിയത്‌ കു റ്റക്കാരായ IPS ഓഫീസിര്മാര്‍ ഉള്‍പ്പെടെ പിടിയിലാവുകയും ചെയ്തു.പ്രതി ആയ ADGP പി.പി. പാണ്ഡെയെ പിടികിട്ടാപുള്ളി ആയി പ്രഖ്യാപിക്കാന്‍ CBI കോടതിയില്‍ അപേക്ഷ നല്‍കി.ഇതില്‍ ജയിലില്‍ കഴിയുന്ന IPS ഓഫീസര്‍ വാന്സരക്ക് ഇതിന്‍റെ പേരില്‍ മോഡി സര്‍ക്കാര്‍ സ്ഥാനക്കയറ്റവും പാരിതോഷികവും നല്‍കിയിരുന്നു.ഏറ്റവും ഒടുവില്‍ IB ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാറിനന്‍റെ പങ്കും പുറത്തു വന്നിരിക്കുന്നു.കൊലപാതകത്തിനു വ്യാജ സന്ദേശം നല്‍കിയത്‌ ഇയാളാണ്.ഇസ്രാതിനെയും പ്രനെഷിനെയും കൊന്ന ശേഷം അവിടെ ഒരു AK 47 തോക്കും പോലീസ് അവിടെ വെച്ചിരുന്നു.

ഏറ്റവും രസകരം കേസ് അതിന്‍റെ അന്ത്യ ഖട്ടത്തില്‍ എത്തിയപ്പോള്‍ ആജ്തക് ഹെഡ്ലൈന്‍സ് ടുഡേ ചാനലുകള്‍ പടച്ചു വിടുന്ന മറ്റൊരു വ്യാജ വാര്‍ത്ത‍ ആണ്.ഇവര്‍ രണ്ടും ലഷ്കര്‍ ഭീകരര്‍ ആണെന്നും മോഡിയെ കൊല്ലനന്‍ വന്നതെന്നുമുള്ള ഗുജറാത്ത്‌ പോലീസിന്റെ പഴയ കഥ വീണ്ടും മിനുക്കി വന്നിരിക്കുന്നു.അതായത്‌ ഈ കൊലപാതകത്തിനു വേണ്ടി വ്യാജ റിപ്പോര്‍ട്ട്‌ പടച്ചു വിട്ട രാജേന്ദ്ര കുമാറിന്‍റെ റിപ്പോര്‍ട്ട്‌ സത്യം ആണെന്ന തരത്തില്‍ മന്‍മോഹന്റെ കാലം കഴിഞ്ഞു മോഡി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയാല്‍ പ്രീതി നേടാനുള്ള ഇന്ത്യടുഡേ ഗ്രൂപ്പിന്റെ വ്രതവ്യായാമം എന്നേ ഇതിനെ പറയാനാവൂ.

2013, ജൂൺ 14, വെള്ളിയാഴ്‌ച

ഹോണ്ടുറാസ്കൊ ലപാതകങ്ങളുടെ ലോക ആസ്ഥാനം

യുദ്ധ ഭൂമികളില്‍ ,അഭ്യന്തര കലാപം നടക്കുന്ന രാജ്യങ്ങളില്‍ ദിനം പ്രതി നൂറു കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുന്നത് പലപ്പോഴും ഒരു വാര്‍ത്തയെ അല്ലതാകുന്നു.സിറിയയിലും,സുഡാനിലും,ഇറാഖിലും ഒക്കെ നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ മരിച്ചവരുടെ സംഖ്യ മാത്രം ആണ് പലപ്പോഴും വാര്‍ത്ത‍ ആകുന്നത്.എന്നാല്‍ ഇത്തരം യുദ്ധ ഭൂമികള്‍ക്ക് പുറത്ത്‌ ഉള്ള ഏറ്റവും വലിയ സംഘര്‍ഷ ഭൂമി അതാണ് ഹോണ്ടുറാസ്.ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യം,ലോകത്ത്‌ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന ഒരു രാജ്യം.കേവലം എട്ടു ദശ ലക്ഷം മാത്രം ജനസംഖ്യ ഉള്ള ഈ രാജ്യത്ത്‌ ദിനംപ്രതി ഇരുപത്‌ പേര്‍ കൊല്ലപ്പെടുന്നു അതായത്‌  ഒരു ലക്ഷത്തിനു 85.5 എന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.സാന്‍ പെഡ്രോ സുല എന്നാ കുപ്രസിദ്ധ നഗരത്തിലേക്ക് വരുമ്പോള്‍ ഇതു ഒരു ലക്ഷത്തിനു 173 എന്നതാണ്.സാത്താന്‍ നേരിട്ടു താമസിക്കുന്ന സ്ഥലം എന്നാണ് ഈ നഗരത്തെ വിശേഷിപ്പിക്കാവുന്നത്.ഇതാണ് മാധ്യമ പ്രവര്‍ത്തകരെ കൊലപാതകങ്ങളുടെ ലോക ആസ്ഥാനം എന്ന് ഈ രാജ്യത്തെ വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌

വംശീയ കലാപങ്ങളോ രാഷ്ട്രീയ സംഘര്‍ഷങ്ങലോ അല്ല ഇവിടുത്തെ വന്‍തോതിലുള്ള അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം.മറിച്ചു മയക്കുമരുന്ന് സംഘങ്ങള്‍ തമിലുള്ള സംഘര്‍ഷം,ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടല്‍. റിയല്‍ എസ്റ്റേറ്റ്‌ ഇടപടുകര്‍കിടയിലെ തര്‍ക്കങ്ങള്‍ ഇവയെല്ലാം കൊലപതകങ്ങളിലാണ്‌ അവസാനിക്കുന്നത്.അവിടെ കൊലപാതകങ്ങള്‍ ഒരു സംഭവമോ വാര്‍ത്തയോ അല്ല,ആരും ഏതു സമയത്തും കൊല്ലപ്പെടം.അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയും ദുര്‍ബലമായ പോലീസ് സംവിധാനവും ഇതിനെല്ലാം ആക്കം കൂട്ടുന്നു.ജയിലില്‍ കലാപങ്ങള്‍ സാധാരണമാണ്.പോലീസ് പട്രോളിംഗ് നഗരങ്ങളില്‍ അപൂര്‍വ കാഴ്ചയാണ്,അതും സാധാരണക്കാരില്‍ ഭയം കൂടുകയെ ഉള്ളൂ എന്തെന്നാല്‍ അവരും അക്രമികളുമായി വലിയ തോതില്‍ ബന്ധപ്പെട്ടു കിടക്കുന്നു.പോലീസുകാര്‍ നേരിട്ട് ആസൂത്രനം ചെയുന്ന കൊലപാതകങ്ങളും അനവധിയാണ്.കുറ്റകൃത്യങ്ങള്‍ ചെയ്താലും പിടിക്കപ്പെടില്ല എന്ന  വിശ്വാസം കൂടുതല്‍ ആക്രമങ്ങളിലേക്ക് വഴിവെക്കുന്നു.ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യപ്പെടുന്നത് വളരെ കുറവാണ്

അമേരികയിലെക്കുള്ള കൊക്കൈന്‍ കടത്തിന്റെ മുഖ്യ കേന്ദ്രം ഹോണ്ടുറാസ് ആണ്.ലാറ്റിന്‍ അമേരിക്കന്‍ മയക്കുമരുന്നു കള്ളകടത്തിന്റെ എണ്‍പത്തിഏഴു ശതമാനവും ഹോണ്ടുറാസില്‍ കുടി തന്നെ.അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ പോലീസ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ പോലീസിന്റെ  ഭാഗത്ത് നിന്നുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഖനങ്ങളെ തുടര്‍ന്ന് ഈ സഹായം വെട്ടികുറക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായി.എങ്കിലും ഇവിടുത്തെ പ്രശ്നങ്ങളില്‍ അമേരിക്ക നേരിട്ടൊരു ഇടപെടല്‍ നടത്തുന്നില്ല എന്നതും ശ്രദ്ധേയം.പക്ഷെ ക്രുരനായ ഇപ്പോഴത്തെ സൈനിക ഭരണാധികാരി പോളികാര്പോ സൂസക്ക് അമേരിക്കന്‍ ഭരണ കൂടതിന്റെയും CIA യുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ട്.

ഒരു ജനാധിപത്യ ഭരണക്രമവും സമാധാന ജീവിതവും അവിടുത്തെ ജനങ്ങള്‍ക്ക്‌ ഇന്നും ഒരു സ്വപ്നം മാത്രം

2013, ജൂൺ 11, ചൊവ്വാഴ്ച

വീരചരിതം ആട്ടകഥ


2009 ല്‍ ഇടതുമുന്നണിയില്‍ അടിയുണ്ടാക്കിയപ്പോള്‍ കൃഷ്ണന്‍കുട്ടി കരുതി UDF ല്‍ എത്തിയാല്‍ ചിറ്റൂര്‍ സീറ്റ്‌ കിട്ടും,ഭരണം മാറുമ്പോള്‍ മന്ത്രിയും ആകാം.ഇടതു സ്ഥാനാര്‍ഥി ആയി ഇനി ചിറ്റൂരില്‍ ജയിക്കാനാവില്ല.വീരന്‍ കരുതി കല്പെട്ടയില്‍ 2006 ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ആയി മകന്‍ ജയിച്ചു,ഇനി അത് നടക്കില്ല.UDF ആയാല്‍ മകന് ജീവിതകാലം മുഴുവന്‍ കല്പെട്ടയില്‍ MLA ആയിരിക്കാം.അങ്ങനെ രണ്ടുപേരും കൂടി UDF താവളത്തില്‍ എത്തി,പക്ഷെ കാലം അച്ചുതന്റെ രൂപത്തില്‍ കൃഷ്ണന്‍ കുട്ടിയെ ചതിച്ചു.ചിറ്റൂര്‍ സീറ്റും പൊയ്,ഇനി ഒരിക്കലും അത് നോക്കുകയും വേണ്ട..അതാണ് അങ്ങേരു ഇനി വീണ്ടും ഇടത്തോട്ട് ചായം എന്ന് കരുതിയത്


വീരനു മുന്നില്‍ ഇപ്പോള്‍ഗാട്ടിന്റെ കാണാച്ചരടുകള്‍ ഒന്നുമില്ല,രാമന് ദുഖവുമില്ല.എന്തയാലും സോഷ്യലിസത്തിന്റെ പുതിയ അധ്യായങ്ങള്‍ രണ്ടുപേരും കുടി നമുക്ക് മുന്‍പില്‍ തുറക്കുകയാണ്.പെപ്സി ഊറ്റുമ്പോള്‍ ജലചൂഷണം ഇല്ല കൊക്കകോള ഊറ്റുമ്പോള്‍ മാത്രം ഭൂഗര്‍ഭജലം എങ്ങനെ നഷ്ടമാകും എന്നതിന്റെ കാരണങ്ങള്‍ വളരെ താമസിയാതെ നമുക്ക് അറിയാന്‍ കഴിയും.പിന്നെ മറ്റു പല സോഷ്യലിസ്റ്റു കഥകളും..കാത്തിരിക്കാം

2013, മേയ് 30, വ്യാഴാഴ്‌ച

ഗ്രീന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്‌

ലോകത്തിലെ ഏറ്റവുംവലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്.ഒരു സ്വതന്ത്ര രാജ്യം ആയിരുന്നെങ്കില്‍ വലിപ്പത്തില്‍ പന്ത്രണ്ടാം സ്ഥാനം.അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ടിക് സമുദ്രത്തിനും ഇടയിലായി കാനഡയുടെ വടക്ക് കിഴക്കായി ആണ് ഗ്രീന്‍ലാന്‍ഡ് സ്ഥിതി ചെയ്യുന്നത്.ഭൂമി ശാസ്ത്ര പരമായി വടക്കേ അമേരിക്കന്‍ ഭൂകണ്ടതിന്റെ ഭാഗമാണ് ഗ്രീന്‍ലാന്‍ഡ്.എങ്കിലും ഡെന്മാര്‍ക്കിന്റെ ഒരു കോളനി ആയാണ് ഇപ്പോഴും ഭരണ ക്രമം.

ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്‌. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു

പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഡാനിഷ് കോളനി ആണ്.1953 മുതല്‍ ഡെന്മാര്‍ക്കിന്റെ ഭാഗം ആയി മാറി.1979 ല്‍ അഭ്യന്തര സ്വയം ഭരണം കിട്ടി.2009 ആയപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു.എങ്കിലും നയതന്ത്ര കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഡെന്മാര്‍ക്ക്‌ തന്നെ

ഏറ്റവും രസകരമായ കാര്യം ഇവിടുത്തെ ജനസംഖ്യ കേവലം അന്‍പത്തിഏഴായിരം മാത്രം എന്നതാണ്.

 ഇവിടുത്തെഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും. 39,330 കി.മീറ്ററാണ്‌ മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്‌. 3,694 ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്.ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ്‌ സ്ഥിതിചെയ്യുന്നത്.

കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്.  ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്.
ഗ്രീന്‍ലാന്‍റ് ന്‍റെ വടക്ക് കിഴക്ക് ഭാഗത്തുള്ള നാഷണല്‍ പാര്‍ക്ക്‌ ഒരു ഭരണ കൂടത്തിന്റെയും ഭാഗം അല്ല.ഗ്രീന്‍ലാന്‍ഡ്ന്‍റെ മൊത്തം വലിപ്പത്തിന്റെ 46 ശതമാനം വരുന്ന ഈ പാര്‍ക്ക് ലോകത്തെ ഏറ്റവും വലിയ ജൈവ ഉദ്യാനം ആണ്.ഭൂമിയുടെ ഏറ്റവും വടക്കയുള്ള പ്രദേശവും ഈ ഭാഗത്താണ്.വടക്ക് പടിഞ്ഞാറുള്ള തുലേ എയര്‍ബയ്സും ഒരു ഭരണ കൂടത്തിന്റെയും ഭാഗം അല്ല.

ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്‌, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.

വളരെ രസകരമായ ഒരു ഭൂമിശാസ്ത്ര പ്രഹേളിക അതാണ് ഗ്രീന്‍ലാന്‍ഡ്