2013, മാർച്ച് 15, വെള്ളിയാഴ്‌ച

ഒന്നുമില്ലാത്ത ഒരു ബജറ്റ്...



ഇന്നു KM മാണി അവതരിപ്പിച്ച ബജറ്റ് കാമ്പുള്ള ഒരു പ്രഖ്യാപനവും നടത്തിയില്ല.ഓരോ വകുപ്പുകള്‍ക്കും ചെയ്യാന്‍ പറ്റുന്ന ചില ചെറിയ പദ്ധധികള്‍ ചില പൊടികൈകള്‍ അതിനപ്പുറം ഒന്നുമില്ല

വലിയ പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചില്ല.പിന്നെ പാഴാകും എന്നുറപ്പുള്ള കുറെ വചടോപങ്ങള്‍.ആലപ്പുഴ,കൊല്ലം ബൈപാസ്,ഇത് എത്ര ദശാബ്ദങ്ങളായി കേള്‍ക്കുന്നു.തിരുവനന്തപുരത്ത് വീണ്ടും ഒരു മെഡിക്കല്‍ കോളേജ്,ഉള്ളത് നന്നായി നടത്തുക,മുന്‍ ബജെടില്‍ പ്രഖ്യപിച്ച അഞ്ചു മെഡിക്കല്‍ കോളേജുകള്‍ നടപ്പാക്കുക അതൊക്കെ അല്ലെ ആദ്യം വേണ്ടത്‌










ക്ഷേമ പദ്ധതികള്‍ക്കുള്ള പ്രഖ്യാപനങ്ങളും തീര്‍ത്തും അപര്യാപ്തമാണ്..പെന്‍ഷന്‍ ഉള്ള നാമ മാത്രമായ വര്‍ധനവ്‌ ആരുടെയും ജീവിത സാഹചര്യം വലുതായി ഉയര്‍ത്തില്ല.ക്ഷേമ മേഖലയിലെ പല പൊടികൈ പദ്ധതികളും ഉദ്യോഗസ്ഥര്‍ക്ക്‌ കൈഇട്ടുവാരാനുള്ള വഴി ഒരുക്കും.

കേരളം നേരിടുന്ന അടിയന്തര പ്രശ്നങ്ങളായ ഊര്‍ജ പ്രതിസന്ധി,വിലകയറ്റം എന്നിവ നേരിടാനുള്ള യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടായില്ല,അകെ ഉള്ളത് KSRTC സാമ്പത്തിക പക്കാജു ആണ്,പക്ഷെ ആ വെള്ളനയുടെ പരിപാലനം എത്രത്തോളം എന്നത് മുന്‍ അനുഭവങ്ങളില്‍ നമുക്ക് സുവ്യക്തമല്ലേ.

പിന്നെ ആശാവഹമായ കാര്യം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയില്ല എന്നത്(മാണി ആണ് അതിനാല്‍ മറുപടി പ്രസംഗം വരെ കാക്കണം) പിന്നെ പഴയ പോലെ അങ്ങ്പാ കോട്ടയം പാല,മലപ്പുറം പ്രസംഗം ആയില്ല

ചുരുക്കത്തില്‍ കേരളത്തിന്റെ ഭാവി വികസനത്തിന്‌ ഉതകുന്ന ദീര്‍ഖ വീക്ഷണത്തോടെയുള്ള ഒരു പ്രക്യപനവും പദ്ധതിയും ഇല്ലാത്ത ഒരു വരവ് ചെലവ് പ്രസംഗമായി ബജറ്റ് മാറിപ്പോയി.


അടികുറിപ്പ്-PC ജോര്‍ജിന്റെ നാടായ ഈരടുപെട്ട മുനിസിപലിടി ആയി ഉയര്‍ത്തും.ചീഫ് വിഴുപ്പിനെ പഞ്ചായത്തിനു താങ്ങാന്‍ കഴിയില്ല എന്നത് കൊണ്ടാകാം