2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

മോഡി ശിവഗിരിയില്‍ വരുമ്പോള്‍

മോഡി ശിവഗിരിയില്‍ വരുമ്പോള്‍

മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചാല്‍ അതിനെ വലിയ ഒരു അപരാധം ആയി കാണാനാവില്ല,ഒരു സംസ്ഥാനത്തെ മന്ത്രി മറ്റൊരു മുഖ്യ മന്ത്രിയെ കാണുന്നു,അത്ര മാത്രം.എന്നാല്‍ അവിടെ നിന്നും വികസനം പഠിക്കാനാണ് എന്ന വാദത്തെ അംഗീകരിക്കാന്‍ കഴിയില്ല

അതിനേക്കാള്‍ രസം ഷിബുവിനെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്ന പിണറായി വിജയന്‍റെ കാര്യമാണ്,ഹിന്ദു മതത്തിന്‍റെ പേരില്‍ ഭീകരത നടത്തുന്ന മോഡിയെ വിമര്‍ശിക്കുന്ന പിണറായി ഇസ്ലാമിക തീവ്രവാദത്തിന്റെ പേരില്‍ കുറ്റാരോപിതനായി കഴിയുന്ന മദനിക്ക് ഒപ്പം വേദി പങ്കിടുന്നു,മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നു എന്നിട്ടാണ് മോഡിയെ വിമര്‍ശിക്കാന്‍ ഇറങ്ങിയത്‌

എന്നാല്‍ കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹിക നവോതനതിന്റെ ശില്‍പ്പി യുഗ പുരുഷനായ ശ്രീനാരായണഗുരുവിന്‍റെ പിന്തലമുറക്കാര്‍ എന്തിറെ പേരിലാണ് ശ്രീ നാരായണ ധര്‍മ്മ മീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്യാന്‍ മോഡിയെ വിളിച്ചറ്റ്‌ എന്ന് എനിക്ക് മനസിലാകുന്നില്ല.ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നു പഠിപ്പിച്ച ഗുരുവിന്‍റെ മണ്ണില്‍ സ്വന്തം മതക്കാര്‍ അല്ലാത്തവരെ കൊന്നൊടുക്കാന്‍ സമ്മതം മൂളിയ ഒരു സ്വെച്ചടിപടിയെ കൊണ്ടുവന്നു ഗുരുവിന്‍റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതാണ് ഏറ്റവും വലിയ ഗുരു നിന്ദ.

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

വിസി നിയമനങ്ങള്‍


പണ്ടൊക്കെ സര്‍വകലാശാലയിലെ വിസി പിവിസി പദവികളില്‍ വളരെ ഉയര്‍ന്ന നിലവാരം ഉള്ള വ്യക്തികള്‍ ആയിരുന്നു വന്നത്.അകാടെമിക്‌ രംഗത്തും പൊതു സമോഹ്ഹതിലും വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകള്‍...അവര്‍ പലപ്പോഴും ഭരിക്കുന്ന പാര്‍ടിയുടെ സഹായത്രികാരോ ചിന്ടഗതിക്കാരോ ആയിരിക്കാം.രാഷ്ട്രീയ വിധേയത്വം എന്നതിനെക്കാള്‍ അവരുടെ പ്രഗല്‍ഫ്യം തന്നെയാണ് ഈ പദവിക്ക് അര്‍ഹാര്‍ക്കിയത്


എന്നാല്‍ ഇപ്പോള്‍ യോഗ്യത ഇല്ലെങ്കിലും രാഷ്ട്രീയ വിധേയത്വം മാത്രം മതി എന്നായി.കണ്ണൂര്‍ യൂനിവേര്സിടിയുടെ പുതിയ വിസി കാസര്‍ഗോഡ്‌ ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രടറി ആണ് 
രാഷ്ട്ര പിതാവിന്‍റെ പേരിലുള്ള സര്‍വകലാശാല വര്‍ഗീയ കഷികള്‍ക്ക് വീതം വെച്ചു കൊടുക്കുന്ന UDF ഭരണം.മാത്രമല്ല നിയമിതാരകുന്നവര്‍ ഇതിനു വേണ്ട ഒരു യോഗ്യതയും ഇല്ലാത്തവര്‍.



എം.ജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലറായി ഡോ.ഷീനാ ഷുക്കൂർ ആണ് നിയമിതയകുന്നത്

 ഏക യോഗ്യത കുഞ്ഞലിക്കും മാണിക്കും വേണ്ടപ്പെട്ടവര്‍ എന്നത്.....
ഇനി കേരളയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരിക്കാം..........
എന്തായാലും ഭരണ ഘടന പ്രകാരം ഗവര്‍ണര്‍ നിയമിക്കേണ്ട വിസി സ്ഥാനം പാര്‍ട്ടി വിഹിതം ആണെന്നു വന്നിരിക്കുന്നു.ഇതിനു മുന്‍പും രാഷ്ട്രീയ സ്വാധീനം വിസി നിയമനത്തില്‍ ഉണ്ടായിട്ടുന്ന്ട്,പക്ഷെ നിയമിക്കപ്പെടുന്നവരുടെ കഴിവിനെയും പരിച്ചയതെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.ഉദാഹരണത്തിന് കഴിഞ്ഞ ഇടതു കാലത്ത്‌ നിയമിച്ച രാജന്‍ ഗുരുക്കള്‍,Dr ജയകൃഷ്ണന്‍ മിച്ചെല്‍ തരകന്‍ അതിനു മുന്‍പത്തെ UDF നിയമനങ്ങള്‍ ആയ ജാന്‍സി ജെയിംസ്‌ KS രാധാകൃഷ്ണന്‍ .ഇവരൊക്കെ രാഷ്ട്രീയ പാര്‍ട്ടി നോമിനികള്‍ ആണെന്കിലും ഉയര്‍ന്ന കഴിവുള്ളവര്‍ ആയിരുന്നു.പക്ഷെ ഇപ്പോഴോ calicut universityil ആദ്യം +2 അധ്യാപകനെ വി സി ആക്കാന്‍ നോക്കി ഇപ്പോള്‍ നിയമിച്ച ആള്‍ക്ക് വിഗിലെന്‍സ് കേസ് ഒഴിഞ്ഞു നേരമില്ല MG വിസി നിയമനം കേരള ഹൈ കോടതിയുടെ പരിഗണനയില്‍,അയാള്‍ക്ക് ഒരു കോളേജ് പ്രിന്‍സിപ്പല്‍ ആയുള്ള പരിചയം പോലുമില്ല..ഇത്തരം ആശ്രിത നിയമനങ്ങള്‍ ഇനിയും പ്രതീഷിക്കം
ഷീന ശുക്കൊരിന്റെ യോഗ്യതകള്‍.മുസ്ലിം ലെഗിന്റെ പഞ്ചായത്ത്‌ മെമ്പര്‍ ആയിരുന്നു.ഭര്‍ത്താവു ലീഗ് പ്രവര്‍ത്തകന്‍ ആണ്.പിവിസി ക്ക് കുറഞ്ഞത പത്തു വര്‍ഷത്തെ അധ്യാപക പരിചയം വേണം,അവര്‍ക്ക് അത് കൃത്യം ഉണ്ട് .2003 ആണ് അദ്ധ്യാപിക ആയി ജോലി ആരംഭിച്ചത്‌ (UDF ഭരണ കാലത്ത്‌ കണ്ണൂര്‍ സര്‍വകലാശാലയിലെ ജോലി ലഭിച്ചു) ഭോപാല്‍ ജുഡീഷ്യല്‍ അകാടെമ്യില്‍ അവര്‍ സ്റ്റാഫ്‌ അല്ല deputation വാങ്ങി പോയതാണ് ഈ പറയുന്ന വിദേശ സ്ചോലര്ഷിപ്പും സുധീര്ഖമായ അധ്യാപന പരിചയവും ഉള്ള എത്രയോ അധ്യാപകര്‍ കേരളത്തില്‍ ഉള്ളപ്പോഴാണ് ഈ പ്രഹസനം..





വിസി പിവിസി നിയമനങ്ങളില്‍ രാഷ്ട്രീയം ഇതിനു മുന്പ്ു നോക്കിയിട്ടില്ല എന്നു ഞാന്‍ പറയുന്നില്ല.പക്ഷെ ഇത്തവണ ലീഗും മാണി കോണ്ഗ്രനസ്സും സമ്മര്ദാ രാഷ്ട്രീയം ഉപയോഗിച്ച് അനര്ഹാരെ അനവധി പദവികളില്‍ നിയമിച്ചു,നിയമിക്കാന്‍ ശ്രമിച്ചു,എന്നത് വസ്തുത ആണ്.പൊതു വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ director പോസ്റ്റുകളും ഒരു സമുദായത്തില്‍ മാത്രം ആയതെങ്ങനെ,ഇതിനു മുന്പ്റ ലീഗ് പല തവണ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഇങ്ങനെ ഉണ്ടായിട്ടില്ല


ഞാന്‍ ഒരിക്കലും സമുദായം നോക്കി വിമര്‍ശിക്കുകയല്ല.ഷീന ശുക്കൊര്‍ വന്ന പദവിയിലേക്ക് ആദ്യം പരിഗണിച്ചത്‌ ജി സുകുമാരന്‍ നായരുടെ മകളെ ആണ് അതും പിന്നീട് വിമര്‍ശനം ഭയന്ന് നായര്‍ പിന്മാറി
KM Panicker KKN Kurup,V Iqbal,Rajan Gurukkal,VN Rajasekaharan Pillai KS Radhakrishnan ഇവരൊക്കെ വിസി പദവിയില്‍ എത്തുന്നതിനു മുന്പ്പ തന്നെ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച ആളുകള്‍ ആണ്.അത്തരം പദവിയിലേക്ക് വേണ്ട യോഗ്യത ഇല്ലാത്ത AT George വിസി ആയും കഷ്ടി യോഗ്യത ഉള്ളയാള്‍ പിവിസി ആയും വരുന്നത്.ഇവരുമായി താരതമ്യ പെടുത്തിയാല്‍ എന്ത് യോഗ്യത ആണ് MG വിസി കുള്ളത്.UGC നിഷ്കര്ഷിാച്ച യോഗ്യതകള്‍ ഇല്ല,ഇപ്പോള്‍ അദേഹത്തിന്റെ നിയമനം ഹൈകോടതിയുടെ പരിഗണനയിലാണ്
കേരളത്തില്‍ ഇക്കാലം അത്രയും വിസി പിവിസി പദവിയില്‍ എത്തിയവരും ഈ മൂന്ന് നിയമനങ്ങള്‍ ( MG വിസി പിവിസി കാലിക്കറ്റ്‌ വിസി) ഒന്ന് താരതമ്യം ചെയ്യുക.അതില്‍ ഒരു അനൌചിത്യം ഏതൊരാള്‍ക്കും കാണാം.
അതു പോലെ തന്നെ പൊതു വിദ്യാഭ്യാസ വകുപ്പില്ലേ മേധാവികളുടെ നിയമനം,അതും ഇത്തവണ ലീഗ് വക ആശ്രിത നിയമനം ആയിരുന്നു എന്നത് നഗ്ന സത്യം ആണ്,അതുകൊണ്ടാണല്ലോ വകുപ്പ് മേധാവികളുടെ സമുദായം നോക്കി വിമര്‍ശിക്കേണ്ട ദയനീയ്തയിലേക്ക് കേരളീയ സമൂഹം എത്തപ്പെട്ടത്‌...........................


ഇത്തവണ സര്‍വകലാശാല വിസി പിവിസി നിയമനം ഇത് വരെ ഉള്ളതില്‍ നിന്നും വ്യ്തസ്തമായി നഗ്നമായ രാഷ്ട്രീയ വീതം വെപ്പാക്കി യോഗ്യ്തക്കും അര്ഹാാതാക്കും ഉപരി രാഷ്ട്രീയ താത്പര്യം മാത്രം നോക്കി നിയമിക്കുന്നു.അതിന്റെം ഗുണ ഭോക്താക്കള്‍ അരയാലും ലീഗ്,കേരള കോണ്ഗ്ര്സ്‌. NSS,SNDP Conress എ ഐ ഗ്രൂപുകള്‍ ആരായാലും ശെരിയല്ല.ഇവരെ ഒക്കെ ഇങ്ങനെ നിയമിച്ചു ഒരു സമുദായത്തിനും ഗുണമില്ല.ദളിത്‌ വിഭാഗത്തിന് കൊടുക്കണമെങ്കില്‍ ഇപ്പോള്‍ നിയമിക്കപെട്ട്വരെക്കള്‍ യോഗ്യരായ അനവധി പേര്‍ ആ വിഭാഗത്തിലും ഉണ്ട്.ഈ വീതം വെപ്പിന്റെ ആദ്യ ഗുണഭോക്താക്കള്‍ ലീഗ് മണി കോണ്ഗ്രനസ്സും ആയി പൊയ്,അതു കൊണ്ട് വിമര്‍ശനം ആദ്യം അവര്‍ക്ക് നേരെ നീണ്ടു