2013 മേയ് 8, ബുധനാഴ്‌ച

കര്‍ണാടക ജനവിധി



പ്രതീഷിച്ച പോലെ കര്‍ണാടകയില്‍കോണ്‍ഗ്രസ്‌ അധികാരത്തില്‍ എത്തി..പക്ഷെ അവര്‍ക്ക് ആഹ്ലാദിക്കാന്‍ ഒന്നുമില്ല.കഴിഞ്ഞ ഏഴ് വര്‍ഷമായി നടന്ന അഴിമതി ഭരണ ന്ഘള്‍ക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടി അതു മാത്രമാണ്.കുമാരസ്വാമിയും അതിനുശേഷം വന്ന BJP സര്‍ക്കാരും ഒട്ടും മോശമാക്കിയില്ല

അഴിമതി,കാലുവാരല്‍,തുടങ്ങി സകല അസാന്മാര്‍ഗിക സ്വഭാവങ്ങളുടെയുംആള്‍ രൂപമാണ്‌ ദേവ ഗൌഡയുടെ മകന്‍ കുമാര സ്വാമി.കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ മരിച്ചിട്ട് ഒള്ള സമയം കൊണ്ട് കീശവീര്‍പിച്ച മഹാനാണ് കുമാര സ്വാമി



കുമാര സ്വാമി ഉടമ്പടി പ്രകാരം അധികാരം കൈമാരഞ്ഞപ്പോള്‍ ആ സഹതാപ തരംഗം വോട്ട് ആക്കി മാറ്റി യെദിയൂരപ്പ അധികാരത്തില്‍ വന്നു.പിന്നെ അഞ്ചു വര്‍ഷം നടന്നത് നമ്മള്‍ എല്ലാം കണ്ടു..ചക്കര കുടത്തില്‍ കൈയിട്ട എല്ലാവരും ഇഷ്ടം പോലെ വാരി.മൂന്ന് മുഖ്യമന്ത്രിമാര്‍..പിന്നെ മന്ത്രിസഭകള്‍ ഇന്നു വീഴും നാളെ വീഴും എന്ന അവസ്ഥകള്‍ എത്ര തവണ ഉണ്ടായി എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല


റെഡ്ഡിമാരുടെ ഖനനം,ജനര്ഥന്‍ റെഡി ജയിലില്‍ ആയത്‌,മന്ത്രിമാരുടെ ബ്ലൂ ഫിലിം കാഴ്ച,യെടിയുരപ്പ ജയിലില്‍ ആയത്,യെടിയുരപ്പ പുതിയ പാര്‍ട്ടി രൂപികരിച്ചത്,കുമാര സ്വാമിയുടെ വിഭാലങ്ങളായ കാലുവാരല്‍ നാടകങ്ങള്‍ വന്ന വേഗത്തില്‍ തിരികെ പോയ സദാനന്ദ ഗൌഡ,അധികാര ഇടനാഴിയിലെ നക്ഷത്രമായി മാറിയ ശോഭ കരന്തലജെ അങ്ങനെ എല്ലാം അഞ്ചു വര്‍ഷം കണ്ടും കേട്ടും സഹിച്ചു
ഗുണം കിട്ടിയത്‌ ഒന്നും ചെയ്യാതെ അഞ്ചു വര്‍ഷം പ്രതിപക്ഷത്ത്‌ ഇരുന്ന കോണ്‍ഗ്രസിനു,അല്ലാതെ രാഹുല്‍ മാജിക്കോ സംഘടന മികവോ അല്ല അവരെ ഭരണത്തില്‍ എത്തിച്ചത്‌,ജനത്തിന് വേറൊരു വഴിയും ഇല്ലാരുന്നു..




കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ സന്ദേശമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു കണ്ടു.അതു വളരെ ശെരിയാണ്.വരുന്ന ലോക്സഭ തെരെജെടുപ്പില്‍ അതു അനുഭവിക്കും എന്നു തീര്‍ച്ച ആണല്ലോ..
വാല്‍കഷ്ണം-മോഡി ഗുജറാത്തിന് പുറത്തു വെറും തൃണം ആണെന്ന് തെളിയിച്ചു.ഇടതു പാര്‍ട്ടികള്‍ കെട്ടിവെച്ച കാശു സര്‍ക്കാരിനു നല്‍കി മാതൃക കാട്ടിഅഴിമതി,കാലുവാരല്‍,തുടങ്ങി സകല അസാന്മാര്‍ഗിക സ്വഭാവങ്ങളുടെയുംആള്‍ രൂപമാണ്‌ ദേവ ഗൌഡയുടെ മകന്‍ കുമാര സ്വാമി.കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ മരിച്ചിട്ട് ഒള്ള സമയം കൊണ്ട് കീശവീര്‍പിച്ച മഹാനാണ് കുമാര സ്വാമികുമാര സ്വാമി ഉടമ്പടി പ്രകാരം അധികാരം കൈമാരഞ്ഞപ്പോള്‍ ആ സഹതാപ തരംഗം വോട്ട് ആക്കി മാറ്റി യെദിയൂരപ്പ അധികാരത്തില്‍ വന്നു.പിന്നെ അഞ്ചു വര്‍ഷം നടന്നത് നമ്മള്‍ എല്ലാം കണ്ടു..ചക്കര കുടത്തില്‍ കൈയിട്ട എല്ലാവരും ഇഷ്ടം പോലെ വാരി.മൂന്ന് മുഖ്യമന്ത്രിമാര്‍..പിന്നെ മന്ത്രിസഭകള്‍ ഇന്നു വീഴും നാളെ വീഴും എന്ന അവസ്ഥകള്‍ എത്ര തവണ ഉണ്ടായി എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലറെഡ്ഡിമാരുടെ ഖനനം,ജനര്ഥന്‍ റെഡി ജയിലില്‍ ആയത്‌,മന്ത്രിമാരുടെ ബ്ലൂ ഫിലിം കാഴ്ച,യെടിയുരപ്പ ജയിലില്‍ ആയത്,യെടിയുരപ്പ പുതിയ പാര്‍ട്ടി രൂപികരിച്ചത്,കുമാര സ്വാമിയുടെ വിഭാലങ്ങളായ കാലുവാരല്‍ നാടകങ്ങള്‍ വന്ന വേഗത്തില്‍ തിരികെ പോയ സദാനന്ദ ഗൌഡ,അധികാര ഇടനാഴിയിലെ നക്ഷത്രമായി മാറിയ ശോഭ കരന്തലജെ അങ്ങനെ എല്ലാം അഞ്ചു വര്‍ഷം കണ്ടും കേട്ടും സഹിച്ചുഗുണം കിട്ടിയത്‌ ഒന്നും ചെയ്യാതെ അഞ്ചു വര്‍ഷം പ്രതിപക്ഷത്ത്‌ ഇരുന്ന കോണ്‍ഗ്രസിനു,അല്ലാതെ രാഹുല്‍ മാജിക്കോ സംഘടന മികവോ അല്ല അവരെ ഭരണത്തില്‍ എത്തിച്ചത്‌,ജനത്തിന് വേറൊരു വഴിയും ഇല്ലാരുന്നു..കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ സന്ദേശമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു കണ്ടു.അതു വളരെ ശെരിയാണ്.വരുന്ന ലോക്സഭ തെരെജെടുപ്പില്‍ അതു അനുഭവിക്കും എന്നു തീര്‍ച്ച ആണല്ലോ..വാല്‍കഷ്ണം-മോഡി ഗുജറാത്തിന് പുറത്തു വെറും തൃണം ആണെന്ന് തെളിയിച്ചു.ഇടതു പാര്‍ട്ടികള്‍ കെട്ടിവെച്ച കാശു സര്‍ക്കാരിനു നല്‍കി മാതൃക കാട്ടി

2013 മേയ് 3, വെള്ളിയാഴ്‌ച

വിഴിഞ്ഞം സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുമ്പോള്‍




കേരളത്തിൻറെ വികസന  കുതിപ്പിൽ  നിര്ണായക വഴിത്തിരുവുകൾ സൃഷിടിക്കാവുന്ന നമ്മുടെ സാമ്പത്തിക  തൊഴിൽ മേഖലകളിൽ ദൂര വ്യപകമായ മാറ്റങ്ങൾ ഉണ്ടാക്കാവുന്ന വിഴിഞ്ഞം പദ്ധതി അനവധി  കാരണങ്ങൾ കൊണ്ട് ഇന്നും തുടങ്ങിയടുത് തന്നെ  നില്ക്കുന്നു

സംസ്ഥാന  തലസ്ഥാനമായ തിരുവനതപുരത്ത് നിന്നും കേവലം  പതിനാറു കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയുന്ന നിര്ദിഷ്ട  വിഴിഞ്ഞം തുറമുഖം പ്രകൃതി ദത്തമായ സവിശേഷതകൾ കൊണ്ട് തന്നെ വലിയ അന്താരാഷ്ട്ര തുറമുഖം ആകാനുള്ള നിരവധി സാദ്ധ്യതകൾ ആണുള്ളത്


വിഴിഞ്ഞത്തിന് പ്രകൃതി ദത്തമായുള്ള സവിശേഷതകൾ അനവധിയാണ് .അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും പന്ത്രണ്ടു നൌട്ടിക്കൽ മൈല്‍ മാത്രം അകലത്തിലാണ്. കൂടാതെ തീരത്ത്നിന്നു ഒരു നൌട്ടിക്കൽ മൈല്‍ അകലത്തില്‍ തന്നെ ഇരുപത്‌ മീറ്റര്‍ ആഴവും ഉണ്ട്.അതുകൊണ്ട് തന്നെപുതിയ തുറമുഖം നിര്‍മിക്കുമ്പോള്‍ ആവശ്യമായഅടിസ്ഥാന സൌകര്യ വികസനചിലവുകളില്‍ വന്‍ കുറവ് ഈ പദ്ധതിക്ക് ഉണ്ടാകും.പേര്‍ഷ്യന്‍ ഗള്‍ഫ്‌ സമുദ്ര പാതയില്‍ നിന്നും കേവലം പന്ത്രണ്ടു നൌട്ടിക്കൽ മൈല്‍ അകലെ മാത്രമാണ് വിഴിഞ്ഞം.ലോകത്തിലെ സമുദ്ര ചരക്കു നീകതിന്റെ മൂന്നില്‍ ഒന്നും ഈ പാതയിലൂടെയാണ്

ഇത്രയധികംസവിശേഷതകള്‍ ഉള്ള,രാജ ഭരണ കാലത്ത് തന്നെ ആലോചനകള്‍ നടന്ന ഈ പദ്ധതി യഥാര്ത്യമാക്കാനുള്ള ശ്രമം കേരളം പിറന്നു അര നൂറ്റാണ്ട് കഴിഞ്ഞാണ് എന്നതും ഏറെ അച്ഛര്യകര്യം

2001-06 കാലത്തെ UDF സര്‍കാരിന്റെ കാലത്താണ് പദ്ധതി യഥാര്ത്യമാകാനുള്ള ശ്രമം തുടങ്ങിയത്.2006 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പദ്ധതിയുടെ തറക്കല്ലിടല്‍ വരെ നിശ്ചയിച്ചു, എന്നാല്‍ തിരഞ്ഞെടുപ്പ് പ്രകിയ്പിച്ചതിനാല്‍ നടന്നില്ല.മുംബൈ ആസ്ഥാനമായുള്ള Zoom Developers ഉള്‍പ്പെട്ട കാന്‍സോര്‍ഷ്യം ആണ് കരാര്‍ നേടിയത്‌.എന്നാല്‍ ഈ കാന്സോര്ഷിയത്തില്‍ ചൈനീസ് കമ്പനി ഉള്ളതിനാല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പിന്നീട് ഈ പദ്ധതിക്കുള്ള അനുമതി നിഷേടിച്ചു.

പിന്നീട് വന്ന LDF  സര്‍ക്കാര്‍ വീണ്ടും ടെന്ടെര്‍ ക്ഷണിച്ചു.ഹൈദരാബാദ് ആസ്ഥാനമായുള്ള lanco kondappally ആയിരുന്നു ടെന്ടെര്‍ നേടിയത്‌. കേരള രാഷ്ട്രീയത്തില്‍ പദ്ധതി ഏറെവിവാദമായത്‌ ഈ സമയത്താണ് സര്‍ക്കാരിനു അങ്ങോട്ട്‌ പണം നല്‍കുന്ന നെഗറ്റീവ് ടെന്ടെര്‍ ആണ് ലാന്‍കോ നല്‍കിയിരുന്നത്.എന്നാല്‍ വന്‍തോതില്‍ ഭൂമി അതിന്റെ പേരില്‍ അവര്‍ ആവശ്യപ്പെട്ടത്‌ വിവാദങ്ങളുടെ ആക്കം കൂട്ടി.പ്രതിപക്ഷം അഴിമതി ആരോപണം നടത്തി.zoom Developers അവരുടെ റെന്ടെര്‍ പരിഗനിക്കാതത്തിനു കോടതിയില്‍ പോയതോടെ പദ്ധതി കോടതി കയറി.ഹൈ കോടതിയും പിന്നീട് സുപ്രീംകോടതിയും അവരുടെ റെന്ടെര്‍ പരിശോടികക്ന്‍ ഉത്തരവിട്ടു.അങ്ങനെ ചീഫ് സെക്രടറി അധ്യഷനായ സമിതി വീണ്ടും റെന്ടെര്‍ പരിശോദിച്ചു.സമിതി സൂമിന്റെ റെന്ടെര്‍ തള്ളി,പക്ഷെ അപ്പോഴേക്കും വിലപെട്ട ഒരു വര്ഷം നഷ്ടപ്പെട്ടിരുന്നു.
അതിനേക്കാള്‍ രസകരം നിയമ യുദ്ധങ്ങളിലെ വിജയത്തിന് ശേഷം റെന്ടെര്‍ ലഭിച്ച ലാന്‍കോ പദ്ധതിയില്‍ നിന്നും പിന്മാറിയതാണ്


ഇതിനിടയില്‍ പദ്ധതി നടത്തിപ്പിനായി വിഴിഞ്ഞം സീ പോര്‍ട്ട്‌ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്  എന്ന പേരില്‍ പദ്ധതി നടത്തിപ്പിനായുള്ള കമ്പനി സര്‍ക്കാര്‍ യഥാര്ത്യമാക്കി.നൂറു ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്പെഷ്യല്‍ പുര്‍പോസ് കമ്പനി ആയിട്ടായിരുന്നു ഇതു രൂപികരിച്ചത്

ലാന്‍കോ പിന്മാറിയതോടെ സര്‍ക്കാര്‍ വീണ്ടും റെന്ടെര്‍ ക്ഷണിച്ചു എന്നാല്‍ യോഗ്യരായ അപേഷകര്‍ ഇല്ലാത്തതിനാല്‍ നടപടികള്‍ ഉപെഷിക്കേണ്ടി വന്നു.അങ്ങനെയാണ് പദ്ധതിയുടെ നടത്തിപ്പില്‍ അടിമുടി മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.തുടര്‍ന്നു ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പോരറേന്‍  (IFC) യെ കന്സുല്ടന്റ്റ് ആയി നിയമിച്ചു.

VISL,ഉം സര്‍ക്കാരും ചേര്‍ന്ന് പദ്ധതിയുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുംപദ്ധതിക്ക് ആവശ്യമായ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത്‌.തുറമുഖ നടത്തിപ്പിന് സ്വകാര്യ പങ്കാളിയെ തേടുകയും ചെയ്യും.ഇതാണ് IFC വിഭാവനം ചെയ്ത ലാന്‍ഡ്‌ ലോര്‍ഡ്‌ മോഡല്‍.  റെന്ടെര്‍ വിളിക്കാനുള്ള നടപടികളും അക്കാലത്തെ (2010) ആരംഭിച്ചു.

അടിസ്ഥാന സൌകര്യ വികസനത്തിനും ഭൂമി എത്റെടുക്കളിനുമായി ആദ്യ ഖട്ടത്തില്‍ 3040 കോടി ആയിരുന്നു ചെലവ് കണക്കാക്കിയത്‌.ഇതില്‍ 1130 കോടി സര്കരും ബാക്കി തുക SBT ഉള്‍പ്പെട്ട ബാങ്കുകളുടെ കാന്സോര്ഷിയവും ലഭ്യമാക്കാന്‍ തീരുമാനിച്ചു.അങ്ങനെ ഇടതു സര്‍ക്കാര്‍ പദ്ധതിയില്‍ ചെറിയ പുരോഗതി അവരുടെസര്‍കാരിന്റെ അവസാന ഖട്ടത്തില്‍ നടപ്പാക്കി

പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം പദ്ധതിയുടെ രൂപ രേഖയില്‍ കുറെ മാറ്റങ്ങള്‍ വരുത്തി .കൂടാതെ പാരിസ്ഥിതിക പഠനത്തിന് L&T യെ ചുമതലപ്പെടുത്തി.

പക്ഷെ ഏറ്റവും രസകരമായ കാര്യം ഇതുവരെയും റെന്ടെര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല എന്നതാണ് അഥവാ നിരവധി നൂലാമാലകളില്‍ കുടുങ്ങി പദ്ധതി അതിന്‍റെ തുടക്കത്തില്‍ തന്നെ പാളുന്നു എന്നതാണ്.


ഈ പദ്ധതി എന്തുകൊണ്ട് വൈകുന്നു എന്ന് പരിശോടിക്കുംപോള്‍ നിരവധി കാരണങ്ങള്‍ കാണാന്‍ കഴിയും
ഇതിനു വേണ്ടി പരിശ്രമിച്ച മന്ത്രിമാരുടെ ആത്മാര്തടതയെ ചോദ്യം ചെയുന്നില്ല പക്ഷെ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ തുറമുഖ വകുപ്പ് കൈകാര്യം ചെയ്ത നാലുമന്ത്രിമാര്‍ക്കും ( എം വി രാഘവന്‍, എം വിജയകുമാര്‍, വി സുരേന്ദ്രന്‍ പിള്ള, കെ ബാബു) അനദ്രിശ്യമായ ഭരണ മികവ് പ്രകടിപ്പിക്കാനോ ഇതിന്‍റെ പ്രതിബന്ധങ്ങളെ തരണം ചെയ്യണോ കഴിഞ്ഞിട്ടില്ല.അതുപോലെ തന്നെ ഈ പദ്ധതിയുടെ ചുമതലക്കാരന്‍ ആയി ഒരു മികച്ച IASഉദ്യോഗസ്ഥന്‍ ഉണ്ടാവുകയോ ചെയ്തില്ല.നിരവധി ഉദ്യോഗസ്ഥര്‍ ഇതിന്റെ ചുമതലക്കാരന്‍ ആയി വന്നു ഇതില്‍ എല്‍ രാധാകൃഷ്ണന്‍ ഒഴികെ ആരും കഴിവ് തെളിയിച്ചവര്‍ ആയിരുന്നില്ല.ഈ തരുനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം യഥാര്ത്യമാക്കാന്‍ വിജെ കുര്യന്‍ വഹിച്ച പങ്കും അതുപോലെ ഉള്ള ഒരു ഉദ്യോഗസ്ഥന്റെ അസാനിധ്യം വിഴിഞ്ഞം പദ്ധതിയില്‍ ഉള്ളതും ശ്രദ്ധേയം.


പദ്ധതിക്ക് എതിരെ ഉള്ള അന്താരാഷ്ട്ര ഗൂഢാലോചന അതാണ് മറ്റൊരു വെല്ലുവിളി.വിഴിഞ്ഞം യഥാര്ത്യമായാല്‍ കൊലോമ്പോ തുറമുഖത്തിന് ആയിരിക്കും വെല്ലുവിളി,അതിനു അനുസരിച്ചുള്ള എതിര്‍പ്പുകള്‍ അതിജീവിക്കാന്‍ നമുക്ക് കഴിയണം.


ശക്തരായ തമിഴ് രാഷ്ട്രീയക്കാര്‍ തൂത്തുക്കുടി തുരമുഖതിനായി നടത്തുന്ന കൊണ്ട് പിടിച്ച ശ്രമങ്ങളാണ് മറ്റൊരു വെല്ലുവിളി.
കേന്ദ്ര ബജറ്റ്ല്‍ തൂത്തുക്കുടി പദ്ധതിക്കായി കൂടുതല്‍ വിഹിതം നല്‍കുമ്പോള്‍ വിഴിഞ്ഞത്തെ അവഗണിക്കുകയാണ്.നിര്‍ദിഷ്ട സേതു സമുദ്രം,കുളച്ചല്‍ പദ്ധതികളും വിഴിഞ്ഞത്തിന് വെല്ലുവിളി തന്നെ

വിഴിഞ്ഞത് തന്നെ ഉള്ള ടൂറിസം ലോബ്ബ്യുടെ എതിര്‍പ്പാണ് മറ്റൊരു വെല്ലുവിളി.അവര്‍ പല തരത്തില്‍ പദ്ധതിക്ക് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നുണ്ട്.ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതിന്റെ തുടകത്തില്‍ ഏറെ കാല താമസം ഉണ്ടാക്കിയതും സ്മരണീയമാണ്.ഇപ്പോഴും ടൂറിസം ലോബ്ബി തന്നെ ചില NGO കളുടെ പേരില്‍ IFC  ക്ക് പരാതികള്‍ അയപ്പിച്ചു ഇപ്പോള്‍ അതിന്റെ പേരില്‍ പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു,അതും പദ്ധതിയുടെ കാല താമസത്തിന് ഇടയാക്കി



ഇപ്പോഴത്തെ അവസ്ഥ പാരിസ്ഥിക പഠന റിപ്പോര്‍ട്ടുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു അവര്‍ പബ്ലിക്‌ ഹീരിംഗ് നടത്തിയ ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കും,മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിചിട്ടെ റെന്ടെര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ.ചുരുക്കം പറഞ്ഞാല്‍ പദ്ധതി ഇപ്പോഴും റെന്ടെര്‍ നടപടികളിലേക്ക് കടന്നിട്ടില്ലാത്ത അവാസ്ഥ


ഇത്തരം വെല്ലുവിളികളെ എല്ലാം അതിജീവിച്ചു പദ്ധതി നടപ്പാക്കാന്‍ ഉള്ള കഴിവ് നമ്മുടെ രാഷ്ട്രീയ ഭരണ നേത്രുതത്തിനു ഉണ്ടാകണം,എങ്കില്‍ മാത്രമേ വിഴിഞ്ഞം തുറമുഖം യഥാര്ത്യമാകൂ






ഇന്നത്തെ മാധ്യമം മുഖ പ്രസംഗത്തില്‍ നിന്ന്



രാഷ്ട്രീയക്കാരുടെയും ഭരണ നേതൃത്വത്തിന്‍െറയും ‘ദേശീയ’ മാധ്യമങ്ങളുടെയും ശ്രമങ്ങള്‍ ഒരുതരം ഉന്മാദ ദേശീയതയുടെ പ്രകടനമായി മാറിയിട്ടുണ്ട്. സരബ്ജിത് ‘ഇന്ത്യയുടെ ധീരനായ പുത്രനാണ്’ എന്ന പ്രധാനമന്ത്രിയുടെ പ്രതികരണം ഈ മാനസികാവസ്ഥയുടെ പ്രകടനവും അതിനെ പ്രതിപക്ഷം മുതലാക്കാതിരിക്കാനുള്ള മുന്‍കൂര്‍ ശ്രമത്തിന്‍െറ ഭാഗവുമായി കണക്കാക്കണം.
14 പേര്‍ കൊല്ലപ്പെട്ട, 1990ലെ ലാഹോര്‍-ഫൈസലാബാദ് സ്ഫോടനങ്ങളിലെ പ്രതിയായ ഇന്ത്യന്‍ ചാരനാണ് സരബ്ജിത് എന്നാണ് പാകിസ്താന്‍െറ വാദം. എന്നാല്‍, കൃഷിപ്പണിക്ക് പോയ സരബ്ജിത് മദ്യത്തിന്‍െറ ലഹരിയില്‍ അറിയാതെ അതിര്‍ത്തി കടന്നുപോയതാണെന്നാണ് അദ്ദേഹത്തിന്‍െറ ബന്ധുക്കളുടെ പക്ഷം. പാകിസ്താന്‍ ആളുമാറിയാണ് സരബ്ജിതിനെ സ്ഫോടനക്കേസില്‍ പെടുത്തിയതെന്നും അവര്‍ പറയുന്നു. കുടുംബം പറയുന്നത് പോലെ മദ്യലഹരിയില്‍ അതിര്‍ത്തി കടന്നുപോയ ഒരാളാണ് സരബ്ജിത് എങ്കില്‍ അയാളെ ‘ധീരനായ പുത്രന്‍’ എന്നു വിശേഷിപ്പിക്കുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. ഇനി, പാകിസ്താന്‍ വാദിക്കുന്നതുപോലെ, സിവിലിയന്മാരായ 14 പേര്‍ കൊല്ലപ്പെട്ട സ്ഫോടനക്കേസിലെ പ്രതിയാണ് അയാളെങ്കില്‍ അങ്ങനെയൊരു വിശേഷണം നല്‍കാന്‍ കഴിയുന്നതെങ്ങനെ?

സരബ്‌ജിത്‌ സിംഗ് ക്രുരമായി കൊല്ലപ്പെട്ടിട്ടും അതിലെ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ ഭീകരത അല്ലാതെന്താണിത്.പാക്കിസ്ഥാന്‍ നടത്തുന്ന തീവ്രവാദത്തെയും അതിനോട് ഇന്ത്യ നടത്തുന്ന പ്രതിരോടതെയും തുല്യമായി കാണുന്ന ഇവരുടെ ഈ കാഴ്ചപ്പാടിനെ പറ്റി ഒന്നേ പറയാനുള്ളൂ

ചോറിവിടെയും കൂറവിടെയും.

2013 ഏപ്രിൽ 26, വെള്ളിയാഴ്‌ച

മോഡി ശിവഗിരിയില്‍ വരുമ്പോള്‍

മോഡി ശിവഗിരിയില്‍ വരുമ്പോള്‍

മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചാല്‍ അതിനെ വലിയ ഒരു അപരാധം ആയി കാണാനാവില്ല,ഒരു സംസ്ഥാനത്തെ മന്ത്രി മറ്റൊരു മുഖ്യ മന്ത്രിയെ കാണുന്നു,അത്ര മാത്രം.എന്നാല്‍ അവിടെ നിന്നും വികസനം പഠിക്കാനാണ് എന്ന വാദത്തെ അംഗീകരിക്കാന്‍ കഴിയില്ല

അതിനേക്കാള്‍ രസം ഷിബുവിനെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്ന പിണറായി വിജയന്‍റെ കാര്യമാണ്,ഹിന്ദു മതത്തിന്‍റെ പേരില്‍ ഭീകരത നടത്തുന്ന മോഡിയെ വിമര്‍ശിക്കുന്ന പിണറായി ഇസ്ലാമിക തീവ്രവാദത്തിന്റെ പേരില്‍ കുറ്റാരോപിതനായി കഴിയുന്ന മദനിക്ക് ഒപ്പം വേദി പങ്കിടുന്നു,മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നു എന്നിട്ടാണ് മോഡിയെ വിമര്‍ശിക്കാന്‍ ഇറങ്ങിയത്‌

എന്നാല്‍ കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹിക നവോതനതിന്റെ ശില്‍പ്പി യുഗ പുരുഷനായ ശ്രീനാരായണഗുരുവിന്‍റെ പിന്തലമുറക്കാര്‍ എന്തിറെ പേരിലാണ് ശ്രീ നാരായണ ധര്‍മ്മ മീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്യാന്‍ മോഡിയെ വിളിച്ചറ്റ്‌ എന്ന് എനിക്ക് മനസിലാകുന്നില്ല.ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നു പഠിപ്പിച്ച ഗുരുവിന്‍റെ മണ്ണില്‍ സ്വന്തം മതക്കാര്‍ അല്ലാത്തവരെ കൊന്നൊടുക്കാന്‍ സമ്മതം മൂളിയ ഒരു സ്വെച്ചടിപടിയെ കൊണ്ടുവന്നു ഗുരുവിന്‍റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതാണ് ഏറ്റവും വലിയ ഗുരു നിന്ദ.

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

വിസി നിയമനങ്ങള്‍


പണ്ടൊക്കെ സര്‍വകലാശാലയിലെ വിസി പിവിസി പദവികളില്‍ വളരെ ഉയര്‍ന്ന നിലവാരം ഉള്ള വ്യക്തികള്‍ ആയിരുന്നു വന്നത്.അകാടെമിക്‌ രംഗത്തും പൊതു സമോഹ്ഹതിലും വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകള്‍...അവര്‍ പലപ്പോഴും ഭരിക്കുന്ന പാര്‍ടിയുടെ സഹായത്രികാരോ ചിന്ടഗതിക്കാരോ ആയിരിക്കാം.രാഷ്ട്രീയ വിധേയത്വം എന്നതിനെക്കാള്‍ അവരുടെ പ്രഗല്‍ഫ്യം തന്നെയാണ് ഈ പദവിക്ക് അര്‍ഹാര്‍ക്കിയത്


എന്നാല്‍ ഇപ്പോള്‍ യോഗ്യത ഇല്ലെങ്കിലും രാഷ്ട്രീയ വിധേയത്വം മാത്രം മതി എന്നായി.കണ്ണൂര്‍ യൂനിവേര്സിടിയുടെ പുതിയ വിസി കാസര്‍ഗോഡ്‌ ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രടറി ആണ് 
രാഷ്ട്ര പിതാവിന്‍റെ പേരിലുള്ള സര്‍വകലാശാല വര്‍ഗീയ കഷികള്‍ക്ക് വീതം വെച്ചു കൊടുക്കുന്ന UDF ഭരണം.മാത്രമല്ല നിയമിതാരകുന്നവര്‍ ഇതിനു വേണ്ട ഒരു യോഗ്യതയും ഇല്ലാത്തവര്‍.



എം.ജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലറായി ഡോ.ഷീനാ ഷുക്കൂർ ആണ് നിയമിതയകുന്നത്

 ഏക യോഗ്യത കുഞ്ഞലിക്കും മാണിക്കും വേണ്ടപ്പെട്ടവര്‍ എന്നത്.....
ഇനി കേരളയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരിക്കാം..........
എന്തായാലും ഭരണ ഘടന പ്രകാരം ഗവര്‍ണര്‍ നിയമിക്കേണ്ട വിസി സ്ഥാനം പാര്‍ട്ടി വിഹിതം ആണെന്നു വന്നിരിക്കുന്നു.ഇതിനു മുന്‍പും രാഷ്ട്രീയ സ്വാധീനം വിസി നിയമനത്തില്‍ ഉണ്ടായിട്ടുന്ന്ട്,പക്ഷെ നിയമിക്കപ്പെടുന്നവരുടെ കഴിവിനെയും പരിച്ചയതെയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.ഉദാഹരണത്തിന് കഴിഞ്ഞ ഇടതു കാലത്ത്‌ നിയമിച്ച രാജന്‍ ഗുരുക്കള്‍,Dr ജയകൃഷ്ണന്‍ മിച്ചെല്‍ തരകന്‍ അതിനു മുന്‍പത്തെ UDF നിയമനങ്ങള്‍ ആയ ജാന്‍സി ജെയിംസ്‌ KS രാധാകൃഷ്ണന്‍ .ഇവരൊക്കെ രാഷ്ട്രീയ പാര്‍ട്ടി നോമിനികള്‍ ആണെന്കിലും ഉയര്‍ന്ന കഴിവുള്ളവര്‍ ആയിരുന്നു.പക്ഷെ ഇപ്പോഴോ calicut universityil ആദ്യം +2 അധ്യാപകനെ വി സി ആക്കാന്‍ നോക്കി ഇപ്പോള്‍ നിയമിച്ച ആള്‍ക്ക് വിഗിലെന്‍സ് കേസ് ഒഴിഞ്ഞു നേരമില്ല MG വിസി നിയമനം കേരള ഹൈ കോടതിയുടെ പരിഗണനയില്‍,അയാള്‍ക്ക് ഒരു കോളേജ് പ്രിന്‍സിപ്പല്‍ ആയുള്ള പരിചയം പോലുമില്ല..ഇത്തരം ആശ്രിത നിയമനങ്ങള്‍ ഇനിയും പ്രതീഷിക്കം
ഷീന ശുക്കൊരിന്റെ യോഗ്യതകള്‍.മുസ്ലിം ലെഗിന്റെ പഞ്ചായത്ത്‌ മെമ്പര്‍ ആയിരുന്നു.ഭര്‍ത്താവു ലീഗ് പ്രവര്‍ത്തകന്‍ ആണ്.പിവിസി ക്ക് കുറഞ്ഞത പത്തു വര്‍ഷത്തെ അധ്യാപക പരിചയം വേണം,അവര്‍ക്ക് അത് കൃത്യം ഉണ്ട് .2003 ആണ് അദ്ധ്യാപിക ആയി ജോലി ആരംഭിച്ചത്‌ (UDF ഭരണ കാലത്ത്‌ കണ്ണൂര്‍ സര്‍വകലാശാലയിലെ ജോലി ലഭിച്ചു) ഭോപാല്‍ ജുഡീഷ്യല്‍ അകാടെമ്യില്‍ അവര്‍ സ്റ്റാഫ്‌ അല്ല deputation വാങ്ങി പോയതാണ് ഈ പറയുന്ന വിദേശ സ്ചോലര്ഷിപ്പും സുധീര്ഖമായ അധ്യാപന പരിചയവും ഉള്ള എത്രയോ അധ്യാപകര്‍ കേരളത്തില്‍ ഉള്ളപ്പോഴാണ് ഈ പ്രഹസനം..





വിസി പിവിസി നിയമനങ്ങളില്‍ രാഷ്ട്രീയം ഇതിനു മുന്പ്ു നോക്കിയിട്ടില്ല എന്നു ഞാന്‍ പറയുന്നില്ല.പക്ഷെ ഇത്തവണ ലീഗും മാണി കോണ്ഗ്രനസ്സും സമ്മര്ദാ രാഷ്ട്രീയം ഉപയോഗിച്ച് അനര്ഹാരെ അനവധി പദവികളില്‍ നിയമിച്ചു,നിയമിക്കാന്‍ ശ്രമിച്ചു,എന്നത് വസ്തുത ആണ്.പൊതു വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ director പോസ്റ്റുകളും ഒരു സമുദായത്തില്‍ മാത്രം ആയതെങ്ങനെ,ഇതിനു മുന്പ്റ ലീഗ് പല തവണ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഇങ്ങനെ ഉണ്ടായിട്ടില്ല


ഞാന്‍ ഒരിക്കലും സമുദായം നോക്കി വിമര്‍ശിക്കുകയല്ല.ഷീന ശുക്കൊര്‍ വന്ന പദവിയിലേക്ക് ആദ്യം പരിഗണിച്ചത്‌ ജി സുകുമാരന്‍ നായരുടെ മകളെ ആണ് അതും പിന്നീട് വിമര്‍ശനം ഭയന്ന് നായര്‍ പിന്മാറി
KM Panicker KKN Kurup,V Iqbal,Rajan Gurukkal,VN Rajasekaharan Pillai KS Radhakrishnan ഇവരൊക്കെ വിസി പദവിയില്‍ എത്തുന്നതിനു മുന്പ്പ തന്നെ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച ആളുകള്‍ ആണ്.അത്തരം പദവിയിലേക്ക് വേണ്ട യോഗ്യത ഇല്ലാത്ത AT George വിസി ആയും കഷ്ടി യോഗ്യത ഉള്ളയാള്‍ പിവിസി ആയും വരുന്നത്.ഇവരുമായി താരതമ്യ പെടുത്തിയാല്‍ എന്ത് യോഗ്യത ആണ് MG വിസി കുള്ളത്.UGC നിഷ്കര്ഷിാച്ച യോഗ്യതകള്‍ ഇല്ല,ഇപ്പോള്‍ അദേഹത്തിന്റെ നിയമനം ഹൈകോടതിയുടെ പരിഗണനയിലാണ്
കേരളത്തില്‍ ഇക്കാലം അത്രയും വിസി പിവിസി പദവിയില്‍ എത്തിയവരും ഈ മൂന്ന് നിയമനങ്ങള്‍ ( MG വിസി പിവിസി കാലിക്കറ്റ്‌ വിസി) ഒന്ന് താരതമ്യം ചെയ്യുക.അതില്‍ ഒരു അനൌചിത്യം ഏതൊരാള്‍ക്കും കാണാം.
അതു പോലെ തന്നെ പൊതു വിദ്യാഭ്യാസ വകുപ്പില്ലേ മേധാവികളുടെ നിയമനം,അതും ഇത്തവണ ലീഗ് വക ആശ്രിത നിയമനം ആയിരുന്നു എന്നത് നഗ്ന സത്യം ആണ്,അതുകൊണ്ടാണല്ലോ വകുപ്പ് മേധാവികളുടെ സമുദായം നോക്കി വിമര്‍ശിക്കേണ്ട ദയനീയ്തയിലേക്ക് കേരളീയ സമൂഹം എത്തപ്പെട്ടത്‌...........................


ഇത്തവണ സര്‍വകലാശാല വിസി പിവിസി നിയമനം ഇത് വരെ ഉള്ളതില്‍ നിന്നും വ്യ്തസ്തമായി നഗ്നമായ രാഷ്ട്രീയ വീതം വെപ്പാക്കി യോഗ്യ്തക്കും അര്ഹാാതാക്കും ഉപരി രാഷ്ട്രീയ താത്പര്യം മാത്രം നോക്കി നിയമിക്കുന്നു.അതിന്റെം ഗുണ ഭോക്താക്കള്‍ അരയാലും ലീഗ്,കേരള കോണ്ഗ്ര്സ്‌. NSS,SNDP Conress എ ഐ ഗ്രൂപുകള്‍ ആരായാലും ശെരിയല്ല.ഇവരെ ഒക്കെ ഇങ്ങനെ നിയമിച്ചു ഒരു സമുദായത്തിനും ഗുണമില്ല.ദളിത്‌ വിഭാഗത്തിന് കൊടുക്കണമെങ്കില്‍ ഇപ്പോള്‍ നിയമിക്കപെട്ട്വരെക്കള്‍ യോഗ്യരായ അനവധി പേര്‍ ആ വിഭാഗത്തിലും ഉണ്ട്.ഈ വീതം വെപ്പിന്റെ ആദ്യ ഗുണഭോക്താക്കള്‍ ലീഗ് മണി കോണ്ഗ്രനസ്സും ആയി പൊയ്,അതു കൊണ്ട് വിമര്‍ശനം ആദ്യം അവര്‍ക്ക് നേരെ നീണ്ടു

2013 മാർച്ച് 15, വെള്ളിയാഴ്‌ച

ഒന്നുമില്ലാത്ത ഒരു ബജറ്റ്...



ഇന്നു KM മാണി അവതരിപ്പിച്ച ബജറ്റ് കാമ്പുള്ള ഒരു പ്രഖ്യാപനവും നടത്തിയില്ല.ഓരോ വകുപ്പുകള്‍ക്കും ചെയ്യാന്‍ പറ്റുന്ന ചില ചെറിയ പദ്ധധികള്‍ ചില പൊടികൈകള്‍ അതിനപ്പുറം ഒന്നുമില്ല

വലിയ പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചില്ല.പിന്നെ പാഴാകും എന്നുറപ്പുള്ള കുറെ വചടോപങ്ങള്‍.ആലപ്പുഴ,കൊല്ലം ബൈപാസ്,ഇത് എത്ര ദശാബ്ദങ്ങളായി കേള്‍ക്കുന്നു.തിരുവനന്തപുരത്ത് വീണ്ടും ഒരു മെഡിക്കല്‍ കോളേജ്,ഉള്ളത് നന്നായി നടത്തുക,മുന്‍ ബജെടില്‍ പ്രഖ്യപിച്ച അഞ്ചു മെഡിക്കല്‍ കോളേജുകള്‍ നടപ്പാക്കുക അതൊക്കെ അല്ലെ ആദ്യം വേണ്ടത്‌










ക്ഷേമ പദ്ധതികള്‍ക്കുള്ള പ്രഖ്യാപനങ്ങളും തീര്‍ത്തും അപര്യാപ്തമാണ്..പെന്‍ഷന്‍ ഉള്ള നാമ മാത്രമായ വര്‍ധനവ്‌ ആരുടെയും ജീവിത സാഹചര്യം വലുതായി ഉയര്‍ത്തില്ല.ക്ഷേമ മേഖലയിലെ പല പൊടികൈ പദ്ധതികളും ഉദ്യോഗസ്ഥര്‍ക്ക്‌ കൈഇട്ടുവാരാനുള്ള വഴി ഒരുക്കും.

കേരളം നേരിടുന്ന അടിയന്തര പ്രശ്നങ്ങളായ ഊര്‍ജ പ്രതിസന്ധി,വിലകയറ്റം എന്നിവ നേരിടാനുള്ള യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടായില്ല,അകെ ഉള്ളത് KSRTC സാമ്പത്തിക പക്കാജു ആണ്,പക്ഷെ ആ വെള്ളനയുടെ പരിപാലനം എത്രത്തോളം എന്നത് മുന്‍ അനുഭവങ്ങളില്‍ നമുക്ക് സുവ്യക്തമല്ലേ.

പിന്നെ ആശാവഹമായ കാര്യം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയില്ല എന്നത്(മാണി ആണ് അതിനാല്‍ മറുപടി പ്രസംഗം വരെ കാക്കണം) പിന്നെ പഴയ പോലെ അങ്ങ്പാ കോട്ടയം പാല,മലപ്പുറം പ്രസംഗം ആയില്ല

ചുരുക്കത്തില്‍ കേരളത്തിന്റെ ഭാവി വികസനത്തിന്‌ ഉതകുന്ന ദീര്‍ഖ വീക്ഷണത്തോടെയുള്ള ഒരു പ്രക്യപനവും പദ്ധതിയും ഇല്ലാത്ത ഒരു വരവ് ചെലവ് പ്രസംഗമായി ബജറ്റ് മാറിപ്പോയി.


അടികുറിപ്പ്-PC ജോര്‍ജിന്റെ നാടായ ഈരടുപെട്ട മുനിസിപലിടി ആയി ഉയര്‍ത്തും.ചീഫ് വിഴുപ്പിനെ പഞ്ചായത്തിനു താങ്ങാന്‍ കഴിയില്ല എന്നത് കൊണ്ടാകാം
 

2013 ജനുവരി 31, വ്യാഴാഴ്‌ച

ഇവരെല്ലാം കൂടി നശിപ്പിച്ചത് ഒരു പാവം മനുഷ്യന്റെ സ്വപ്നങ്ങളെ ..


ഭരണ കൂട ധര്ഷ്ടിയത്തിന്റെ ആള്‍രൂപം ജയലളിത
തീവ്രവാദികളെ വിമര്‍ശിച്ചാല്‍ അതിനേയും ചോദ്യം ചെയ്യുന്ന കുറെ ഭീകരവാദികള്‍
വോട്ട് ബാങ്ക് നോക്കി സാംസ്‌കാരിക കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന ഷന്ദതം ബാഡിച്ച രാഷ്ട്രിയ നേതൃത്തം
സ്വന്തം സിനിമക്ക് വേണ്ടി അല്ലാതെ മറ്റൊരു സിനിമാ തര്തിന്റെയും പ്രയാസങ്ങളില്‍ പങ്കു ചേരാത്ത സ്വാര്‍ത്ഥ മതികളായ അഭിനയ നപുംസകങ്ങള്‍
അവസാന പ്രതീഷ പക്ഷെ കൈവിട്ട നീതി ദേവത ..


ഇവരെല്ലാം കൂടി നശിപ്പിച്ചത് ഒരു പാവം മനുഷ്യന്റെ സ്വപ്നങ്ങളെ ..

കാലം മാപ്പ് തരില്ല.........

വാല്‍ കഷ്ണം -പിന്നെ അകത്തു ഒന്നും പുറത്തു വേറൊന്നും കാണിച്ചു കൊണ്ട് ചൊറിയാന്‍ വരുന്ന ആഷിക് അബുമാര്‍........