2013 ജനുവരി 31, വ്യാഴാഴ്‌ച

ഇവരെല്ലാം കൂടി നശിപ്പിച്ചത് ഒരു പാവം മനുഷ്യന്റെ സ്വപ്നങ്ങളെ ..


ഭരണ കൂട ധര്ഷ്ടിയത്തിന്റെ ആള്‍രൂപം ജയലളിത
തീവ്രവാദികളെ വിമര്‍ശിച്ചാല്‍ അതിനേയും ചോദ്യം ചെയ്യുന്ന കുറെ ഭീകരവാദികള്‍
വോട്ട് ബാങ്ക് നോക്കി സാംസ്‌കാരിക കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന ഷന്ദതം ബാഡിച്ച രാഷ്ട്രിയ നേതൃത്തം
സ്വന്തം സിനിമക്ക് വേണ്ടി അല്ലാതെ മറ്റൊരു സിനിമാ തര്തിന്റെയും പ്രയാസങ്ങളില്‍ പങ്കു ചേരാത്ത സ്വാര്‍ത്ഥ മതികളായ അഭിനയ നപുംസകങ്ങള്‍
അവസാന പ്രതീഷ പക്ഷെ കൈവിട്ട നീതി ദേവത ..


ഇവരെല്ലാം കൂടി നശിപ്പിച്ചത് ഒരു പാവം മനുഷ്യന്റെ സ്വപ്നങ്ങളെ ..

കാലം മാപ്പ് തരില്ല.........

വാല്‍ കഷ്ണം -പിന്നെ അകത്തു ഒന്നും പുറത്തു വേറൊന്നും കാണിച്ചു കൊണ്ട് ചൊറിയാന്‍ വരുന്ന ആഷിക് അബുമാര്‍........

ജി സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍

NSS ജനറല്‍സെക്രടറി ജി സുകുമാരന്‍ നായരുടെ  പ്രസ്താവനകള്‍ സാംസ്‌കാരിക കേരളത്തിനു മൊത്തത്തില്‍ അപമാനവും കേരളത്തിലെ മത സഹൃദ അന്തരീഷം തകര്‍ക്കുന്നതുമാണ് .വിവര ദോഷത്തിന്റെ കാര്യത്തില്‍ വെള്ളാപ്പള്ളി നടേശനെ തോല്‍പ്പിക്കുന്ന പ്രകടനം ആണ് സുകുമാരന്‍ നായര്‍ നടത്തുന്നത് .രമേശ്‌ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത് പ്രതിഷിട്ടിക്കണം എന്നു പറയുന്നതിലൂടെ ഇദേഹം സത്യം പറഞ്ഞാല്‍ രമേശിനെ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് .KSU വിലുദെ കടന്നു വന്നു സംസ്ഥാന ദേശിയ തലങ്ങളില്‍ നിരവധി പദവികളില്‍ രമേശ്‌ എത്തിയത് NSS പിന്തുണ കൊണ്ടൊന്നുമല്ല ,അപ്പോള്‍ അദേഹത്തെ ഇത്തരത്തില്‍ സമുദായ വട്കരിക്കുന്നത് തീര്‍ത്തും അനുചിതമാണ് .ഇതിനോട് ശക്തമായി പ്രതികരിക്കാന്‍ തയ്യാറാകാത്ത രമേശ്‌ ചെന്നിത്തല ഒരു ദയനീയ ചിത്രമായി മാറുന്നു .

മത്രിസഭ പുന സംഘടനയും വകുപ്പ് വിഭജനവും താന്‍ തീരുമാനിക്കും എന്നു പറയുന്ന ഇദേഹത്തിന്റെ ധിക്കരതോട് തന്റ്റെടതോടെ പ്രതികരിക്കാന്‍ ഒരു കോണ്‍ഗ്രെസ്സ്കാരന്‍ പോലുമില്ല എന്നതു ഏറെ കഷ്ടം .കേവലം പത്തില്‍ താഴെ മണ്ഡലങ്ങളിലെ ജയാപജയങ്ങള്‍ നിര്‍ണയിക്കാന്‍ മാത്രം സ്വാധീനമുള്ള ഉത്തരം താങ്ങി പല്ലികള്‍ക്ക്‌ മുന്‍പില്‍ ഒച്ചനിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസുകാരും കേരള സര്‍ക്കാരും കേരളത്തിനാകെ അപമാനമായി മാറിയിരിക്കുന്നു .മന്നത്ത് പദ്മനാഭന്‍ എന്ന മഹാരാതന്‍ ഇരുന്ന കസേരയില്‍ ഇരുന്നു ഇത്തരം വിവര ദോഷം വിളിച്ചു കൂവുമ്പോള്‍ സുകുമാരന്‍ നായര്‍ സ്വയം അല്ല അപമാന്തിനാകുന്നത് കേരളം മൊത്തത്തിലാണ്

ആഷിക് അബുവിന് വിശ്വ രൂപത്തെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹത?


ഒരു സാധാരണ പ്രേഷകന്‍ വിമര്‍ശിക്കുന്നതും സിനിമ രംഗത്ത് നില്‍ക്കുന്ന ഒരാള്‍ നടത്തുന്ന വിമര്‍ശനവും തമ്മില്‍ വ്യതാസം ഉണ്ട് എപ്പോഴും .ഹോളിവുഡ്‌ സിനിമകളെ കോപ്പി അടിച്ചു സിനിമ ചെയ്യുന്ന ആഷിക് അബുവിന് വിശ്വ രൂപത്തെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹത .പിന്നെ വിമര്‍ശിക്കുമ്പോള്‍ അതിനു തനിക്കുള്ള യോഗ്യത കൂടി ചിന്തിക്കണം .സാധാരണ പ്രേഷകന്‍ ആയല്ല മലയാള സിനിമ സംവിധയകന്‍ എന്റ അഭിപ്രയം ആയെ ആഷിക് അബുവിന്റെ അഭിപ്രായത്തെ എല്ലാരും കാണൂ .അങ്ങനെ നോക്കുമ്പോള്‍ രണ്ടു കാലില്‍ മന്തുല്ലവാന്‍ അത് മൂടി വെച്ച് ഒരു കാലില്‍ മന്തുള്ളവനെ മന്താ മന്താ എന്നുറക്കെ വിളിക്കും പോലെയേ തോന്നു

സാംസ്‌കാരിക തീവ്രവാദികളെ ഒറ്റപ്പെടുത്തുക

സാംസ്‌കാരിക തീവ്രവാദികളെ ഒറ്റപ്പെടുത്തുക

തീവ്രവദ്തിനെതിരെ ഒരു സിനിമ എടുത്താല്‍ അതു മത വിരുദ്ധം എന്നു പറഞ്ഞു തടയാന്‍ ശ്രമിക്കുന ഞാഞ്ഞൂലുകളെ ചവുട്ടി പുറത്താക്കുക .വോട്ട് മാത്രം നോക്കി ഈ സാംസ്‌കാരിക തീവ്രവടത്തോട്‌ പ്രതികരിക്കാത്ത രാഷ്ട്രിയ നപുംസകങ്ങളെ തിരിച്ചറിയുക .ഇതിനോട് പ്രതികര്ക്കാത്ത ഷന്ദതം ബാഡിച്ച സൂപ്പര്‍ സ്റ്റാര്‍കള്‍ ഉള്‍പ്പെട്ട നമ്മുടെ സിനിമ ലോകത്തെ തിരിച്ചറിയുക

2012 ഡിസംബർ 18, ചൊവ്വാഴ്ച

ചങ്ങനാശേരിയില്‍നിന്ന് ഒരു വിമര്‍ശനവും വരുന്നില്ല

കേരള സര്‍ക്കാര്‍ അതിന്‍റെ മോശപെട്ട അവസ്ഥയില്‍ ആയിട്ടും ഇപ്പോള്‍ ചങ്ങനാശേരിയില്‍നിന്ന് ഒരു വിമര്‍ശനവും വരുന്നില്ല

വിസി പ്രൊ വിസി നിയമനം വരുവല്ലേ ചാണ്ടിയെയും രബ്ബിനെയും പിണക്കേണ്ട എന്നു കരുതി കാണും.ജെനറല്‍ സെക്രടരിക്ക് മകളെ വിസി അല്ലെങ്കില്‍ പ്രൊ വിസി എങ്കിലും ആക്കാന്‍ ആഗ്രഹം കാണില്ലേ..................

2012 ഡിസംബർ 7, വെള്ളിയാഴ്‌ച

ഏഷ്യാനെറ്റ്‌ ബെസ്റ്റ്‌ മിനിസ്റെര്‍ ഫൈനല്‍ റൗണ്ടില്‍ ഉള്ളവര്‍



1.കുഞ്ഞാലികുട്ടി-എമെര്‍ജിംഗ് കേരള ഭൂമി കച്ചവടം
2.മാണി-പെന്‍ഷന്‍ പ്രായം കൂട്ടി,എല്ലാ വിധ കൈയേറ്റത്തിനും നിയമ നിര്‍മ്മാണം നടത്താന്‍ റെഡി
3.ഇബ്രാഹിം കുഞ്ഞ്-ലീഗ് ആണ് കേരളം ഭരിക്കുന്ന
ത് എന്നൊരു പ്രസ്താവന ഇദേഹം നടത്തി അന്നാണ് ഇങ്ങനൊരു മന്ത്രി ഉണ്ടെന്നു കേരളം അറിഞ്ഞത്.ഇവിടെ റോഡുകളില്‍ BOT കൊള്ള കൂടിയത് കൊണ്ടാകാം ഇദേഹം ഫൈനലില്‍ എത്തിയത്

4.തിരുവഞ്ചൂര്‍- ടിപി ഷുക്കൂര്‍ വധ കേസ് അനെഷനത്തില്‍ എടുത്ത നിലപാട് അഭിനന്ദനീയം.പക്ഷെ വി എസ്സ് കേസില്‍ഇന്നത്തെ കോടതി പരാമര്‍ശം വലിയ തിരിച്ചടി ആയി.ആഭ്യന്തരതിനു മുന്‍പ് റവന്യൂ വകുപ്പ് ഭരിച്ചപ്പോള്‍ വലിയ നേട്ടം ഒന്നും ഇല്ല.

5.ഗണേശ് കുമാര്‍- വനം കായിക വകുപ്പ് ഭരണം കുഴപ്പമില്ല,പക്ഷെ അഹങ്കാരത്തിനും കുറവില്ല,സിനിമ വകുപ്പില്‍ സ്വജനപക്ഷപാതം ഉണ്ടെന്നുള്ളത് നഗ്ന സത്യം.പിന്നെ അച്ഛനും മകനും കളിയിലുടെ നല്ല വാര്‍ത്ത‍ വിരുന്നും സമ്മാനിക്കുന്നുണ്ട്.മന്ത്രിക്കു നിയമമേ ബാധകം അല്ലെന്നാണ് ഇദേഹത്തിന്റെ പക്ഷം

6.ഷിബു ബേബി ജോണ്‍ ഇങ്ങനെ ഒരു അവാര്‍ഡ്‌ മേടിക്കാന്‍ യോഗ്യന്‍ ഇദേഹം മാത്രമാണ്.തൊഴില്‍ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതിലും നഴ്സിംഗ് സമര കാര്യത്തിലും ക്രിയാത്മകമായ ഇടപെടല്‍






ഏറ്റവും മോശം മന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഉള്ള വോട്ട് അരുന്നേല്‍ ഇതിലും പ്രയാസം ആയേനെ.അബ്ദുറബ്ബ്‌ ആണോ ജയലക്ഷ്മി ആണോ അനൂപ്‌ ജേക്കബ്‌ ആണോ എന്ന കാര്യത്തില്‍

വാല്‍കഷ്ണം-സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ച മിസ്റ്റര്‍ ക്ലീന്‍ മുനീര്‍ എന്തായാലും ഫൈനലില്‍ വന്നില്ല
 

2012 ഡിസംബർ 6, വ്യാഴാഴ്‌ച

വി എസ്സ് ഉള്‍പ്പെട്ട ഭൂമി ദാന കേസ്

ഭൂമിദാനം-വിഎസ്സ് സ്വജനപക്ഷപാതം കാണിച്ചു എന്നത് വസ്തുത.അനാവശ്യ ഇടപെടലും ഉദ്യോസ്ഥരെ സമ്മര്‍ദതിലാക്കുകയും ചെയ്തു.

രാഷ്ടിയം-വിഎസ്‌നെ കുടുക്കാന്‍ ഉള്ള ഒരു ആയുധം ആയി UDF ഇതിനെ എടുത്തു എന്നത് സത്യം.അല്ലെങ്കില്‍
 എത്ര മാത്രം അഴിമതി നടക്കുന്നു,വേറെ എത്ര LDF നേതാക്കള്‍ അഴിമതി നടത്തി അതൊന്നും അനേഷിക്കുന്നില്ല.കുഞ്ഞാലിക്കുട്ടിയെ നിരന്തരം വേട്ടയാടുന്ന പിള്ളയെ ജയിലില്‍ കേറ്റിയ അച്യുതാനന്ദനോട് ഒരു പകരം വീട്ടല്‍

കേസിന്‍റെ യുക്തി-വിഎസ്സിനെ കുടുക്കാന്‍ എന്തെ ഇങ്ങനെ ഒരു കേസ് തിരഞ്ഞെടുത്തു എന്നത് കൌതുകം.ഡാറ്റ സെന്റര്‍ റിലയന്‍സിനു കൈമാറിയ പോലുള ദുരൂഹ നടപടികള്‍ നിലനില്‍ക്കുമ്പോള്‍ എന്തെ ഈ കേസ് തിരഞ്ഞെടുത്തത്‌....ഒരു പക്ഷെ വിവാദ ദല്ലാള്‍ നന്ദ കുമാറിനോട് ചില UDF നേതാക്കള്‍ക്ക് ഉള്ള അടുപ്പം ആകാം ഡാറ്റ സെന്ര്‍ കേസ് ഇല്ലാതാക്കുന്നത്

കേസ് അനേഷണം-ഏറെ കൗതുക കരം.ലക്ഷ്യം വിഎസ്സ് മാത്രം എന്ന നിലയില്‍ ഉള്ള പോക്കായിരുന്നു.അവസാനം ഇതില്‍ പങ്കാളികള്‍ അയ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ സെക്രടറി,ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ കാസറഗോഡ് കളക്ടര്‍ എല്ലാരും ഒഴിവായി.അപ്പോള്‍ ഇതില്‍ ലക്‌ഷ്യം വിഎസ്സ് മാത്രം എന്നു തോന്നി പോകും


CPM സമീപനം-അവര്‍ സ്വന്തം നേതാവ് കേസില്‍ പെട്ടപ്പോള്‍ നല്‍കിയ പിന്തുണ സ്വഗതര്‍ഹം

വിഎസ്സിന്‍റെ സമീപനം-കേസിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ആണെന്ന് പറഞ്ഞു അദേഹം നടത്തുന്ന വിമര്സനത്തില്‍ തെറ്റില്ല.പക്ഷെ ഈ അവസരത്തിലും അദേഹത്തിന് പിന്തുണ നല്‍കുന്ന സ്വന്തം പാര്‍ട്ടിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന ഒഴിവക്കെണ്ടാത്യിരുന്നു.ഇപ്പോള്‍ പാര്‍ട്ടിയില്‍എതിര്‍ പക്ഷത്തുള്ള ഒരാള്‍ ഇത്തരം കേസില്‍ പെട്ടാലുള്ള വിഎസ്സിന്‍റെ സമീപനം ആലോചിച്ചു നോക്കുക

ന്യായമായ കാര്യം-അഴിമതി ചെറുത് ആയാലും വലുത് ആയാലും അഴിമതി തന്നെ.അതു കോടതി വിചാരണ ചെയ്ത് കണ്ടു പിടിക്കണം


സിംഗിള്‍ ബെഞ്ച്‌ വിധി-ചെറിയ ഒരു അസാധാരണത തോന്നുന്നു.ഇതേ കേസിന്‍റെ FIR റദ്ദാക്കാന്‍ വി എസ്സിന്റെ പിഎ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതാണ്,മറ്റു പല വിധികളിലും സുപ്രീംകോടതി കേസ് നടപടികളില്‍ ഇടപെടില്ല എന്ന് പറഞ്ഞിട്ടുണ്ട്


സര്‍ക്കാറിന്റെ അപ്പീല്‍-===-----_ അതിവേഗം ബഹുദൂരം ഈ വേഗത സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരെ ഉണ്ടായിരുന്നെങ്കില്‍ കേരളം എന്നെ രക്ഷപ്പെട്ടേനെ

ഡിവിഷന്‍ ബെഞ്ച്‌ സ്റ്റേ-അതും അസാധാരണം.സിംഗിള്‍ ബെഞ്ച്‌ വിധി ശെരിയോ തെറ്റോ,പക്ഷെ ഇത്രയും വേഗത്തിലുള്ള സ്റ്റേ ആരും പ്രതീഷിച്ചില്ല,,..