2013 മേയ് 30, വ്യാഴാഴ്‌ച

ഗ്രീന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്‌

ലോകത്തിലെ ഏറ്റവുംവലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്.ഒരു സ്വതന്ത്ര രാജ്യം ആയിരുന്നെങ്കില്‍ വലിപ്പത്തില്‍ പന്ത്രണ്ടാം സ്ഥാനം.അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ടിക് സമുദ്രത്തിനും ഇടയിലായി കാനഡയുടെ വടക്ക് കിഴക്കായി ആണ് ഗ്രീന്‍ലാന്‍ഡ് സ്ഥിതി ചെയ്യുന്നത്.ഭൂമി ശാസ്ത്ര പരമായി വടക്കേ അമേരിക്കന്‍ ഭൂകണ്ടതിന്റെ ഭാഗമാണ് ഗ്രീന്‍ലാന്‍ഡ്.എങ്കിലും ഡെന്മാര്‍ക്കിന്റെ ഒരു കോളനി ആയാണ് ഇപ്പോഴും ഭരണ ക്രമം.

ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്‌. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു

പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഡാനിഷ് കോളനി ആണ്.1953 മുതല്‍ ഡെന്മാര്‍ക്കിന്റെ ഭാഗം ആയി മാറി.1979 ല്‍ അഭ്യന്തര സ്വയം ഭരണം കിട്ടി.2009 ആയപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു.എങ്കിലും നയതന്ത്ര കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഡെന്മാര്‍ക്ക്‌ തന്നെ

ഏറ്റവും രസകരമായ കാര്യം ഇവിടുത്തെ ജനസംഖ്യ കേവലം അന്‍പത്തിഏഴായിരം മാത്രം എന്നതാണ്.

 ഇവിടുത്തെഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും. 39,330 കി.മീറ്ററാണ്‌ മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്‌. 3,694 ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്.ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ്‌ സ്ഥിതിചെയ്യുന്നത്.

കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്.  ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്.
ഗ്രീന്‍ലാന്‍റ് ന്‍റെ വടക്ക് കിഴക്ക് ഭാഗത്തുള്ള നാഷണല്‍ പാര്‍ക്ക്‌ ഒരു ഭരണ കൂടത്തിന്റെയും ഭാഗം അല്ല.ഗ്രീന്‍ലാന്‍ഡ്ന്‍റെ മൊത്തം വലിപ്പത്തിന്റെ 46 ശതമാനം വരുന്ന ഈ പാര്‍ക്ക് ലോകത്തെ ഏറ്റവും വലിയ ജൈവ ഉദ്യാനം ആണ്.ഭൂമിയുടെ ഏറ്റവും വടക്കയുള്ള പ്രദേശവും ഈ ഭാഗത്താണ്.വടക്ക് പടിഞ്ഞാറുള്ള തുലേ എയര്‍ബയ്സും ഒരു ഭരണ കൂടത്തിന്റെയും ഭാഗം അല്ല.

ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്‌, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.

വളരെ രസകരമായ ഒരു ഭൂമിശാസ്ത്ര പ്രഹേളിക അതാണ് ഗ്രീന്‍ലാന്‍ഡ്

നീര്‍മാതളം കൊഴിഞ്ഞിട്ടു ഇന്നേക്ക് നാലു വര്‍ഷം

""എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും.മന്പെടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നീന്തുകയും ഒരു മഞ്ചലില്‍ എന്ന പോലെ മലര്‍ന്നു കിടക്കുകയും ചെയ്യും""

മലയാളത്തിന്‍റെ പ്രിയ കഥാകാരി,ആമിയായും,മാധവികുട്ടിയായും കമലാ ദാസയും കമലാ സുരയ്യ ആയും മലയാളിക്ക് മുന്‍പില്‍ നിറഞ്ഞു നിന്ന സാഹിത്യകാരി നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു ഉറങ്ങാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് നാലു വര്‍ഷം.

1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമല ജനിച്ചത്.അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ. അച്ഛന്‍ മാതൃഭൂമിയില്‍ മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായര്‍. , എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവന്‍. ഒരു സാഹിത്യകാരിക്ക് വളരാന്‍ പറ്റിയ എല്ലാ സാഹചര്യം.കല്‍ക്കത്തയിലായിരുന്നു കമലയുടെ കുട്ടിക്കാലം.യാത്രകളും കല്‍ക്കത്ത ജീവിതവുംഅവരുടെ എഴുത്തിനെ ഏറെ സ്വദീനിച്ചു.പ്രായം കൊണ്ട് തന്നേക്കാള്‍ ഏറെ അകലമുള്ള മാധവദാസിനെയാണ് കമല വിവാഹം കഴിച്ചത്.ഭര്‍ത്താവിനോടുള്ള സ്നേഹ സൂചകമായാണ് കമലാ ദാസ്‌ എന്നപേരില്‍ എഴുതിയത്


ഒരു റിയല്‍ ജീനിയസ്‌ എന്ന് വിശേഷിപ്പിക്കാം മാധവിക്കുട്ടിയെ.പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ അവര്‍ മലയ്ളത്തിലെ സര്‍ഗ സ്രിഷ്ടികള്‍ക്കപ്പുരം ഇംഗ്ലീഷിലും പേരെടുത്ത എഴുത്തുകാരി ആയി മാറി.അവര്‍ നമ്മുടെ കഥാ സാഹിത്യ രംഗത്തേക് വന്ന സമയം ആലോചിക്കുക.എംടി,എംപി നാരായണ പിള്ള,ഒവി വിജയന്‍.അങ്ങനെ സര്‍ഗ പ്രതിഭകള്‍ നിറഞ്ഞു നിന്നടുത്തു തന്റേതായ വ്യക്തി മുദ്ര അവര്‍ പതിപ്പിച്ചു.കുടുംബത്തിന് മാതൃഭൂമിയുമായുള്ള ബന്ധം ആണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്‌ എന്ന വിമര്ശങ്ങളെ സ്വന്തം രച്നകളിളുടെ അവര്‍ മറുപടി നല്‍കി.

ഒരിക്കലും സ്ത്രീപക്ഷ എഴുത്തുകാരി ആയിരുന്നില്ല അവര്‍.എതിര്‍ ലിംഗ കഥാപാത്രങ്ങളെയും അവര്‍ അയത്നലളിതമായി അവതരിപ്പിച്ചു.സ്ത്രീ പക്ഷ എഴുത്തുകാരിയായി പരിമിതപെടുതുന്നത് അവരുടെ എഴുത്തിനെ ലിങ്ങപരമായി തളച്ചിടുന്നതിന് തുല്യമാണ്

അതുല്യമായ സൃഷ്ടികള്‍അതി മനോഹരമായി അവതരിപ്പിച്ചാണ് മാധവിക്കുട്ടി നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്‌....... അവരുടെ രചനകളില്‍ sex ഉണ്ടായിരുന്നു,പക്ഷെ അതിനെ ഹൃദ്യമായ വായന അനുഭവമാക്കി ആണ് അവര്‍ അവതരിപ്പിച്ചത്‌,അല്ലാതെ ഇപ്പോഴത്തെ ടോഇലെറ്റ്‌ സാഹിത്യം ആയിരുന്നില്ല അത്   

എന്‍റെ കഥ എന്ന അവരുടെ ആത്മ കഥാംശം ഉള്ള നോവല്‍മലയാള സാഹിത്യ രംഗത്തെ നാഴിക കല്ലായി മാറി.ഏറെ ചര്‍ച്ച ചെയ്ത ഏറെ വിമര്ശ്നഗല്‍ ഏറ്റു വാങ്ങിയ കൃതി തന്നെയാണ് അവരുടെ മാസ്റ്റര്‍പീസ്.സ്വന്തം അനുഭവ്ങ്ങലാണോ അതോ അവരുടെ അനദ്രിശ്യമായ ഭാവന ചാതുരിയാണോ അതില്‍ പ്രകടമാകുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്.

നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, മനോമി, നീർമാതളം പൂത്തകാലം  അങ്ങനെ വായനയുടെ വസന്തം വിരിയിച്ച നിരവധി രചനകള്‍ അവര്‍ നമുക്ക് സമ്മാനിച്ചു.

സ്വന്തം എഴുത്തില്‍ കാണിച്ച തന്റെടം അവരുടെ ജീവിതത്തില്‍ കാണിച്ചോ എന്നു സംശയമാണ്.കൊച്ചു കുട്ടികളെ പോലെ പലപ്പോഴും പെരുമാറി.പലരോടും ഇണങ്ങിയും പിണങ്ങിയും പെരുമാറി.അവര്‍ പറഞ്ഞ പോലെ ആര്‍ക്കും അവരെ മനസിലാക്കാന്‍ കഴിഞ്ഞില്ല.

ഈയടുത്ത കാലത്ത് അവരുടെ സഹചാരികള്‍ എന്നു അവകാശപെടുന്നവര്‍ നടത്തിയ വാചാടോപം മണ്മറഞ്ഞ ആമിയെ വീണ്ടും വിവാദങ്ങളിലേക്ക് എത്തിച്ചു.മാധവിക്കുട്ടി എന്ന എഴുത്തുകാരി ആണ് നമ്മള്‍ സ്നേഹിച്ചത്,,അവരുടെ വ്യക്തി ജീവിതത്തില്‍ വിചിത്രമായ പല സംഭവങ്ങളും ഉണ്ടായേക്കാം,പക്ഷെ അതില്‍ എന്തിനു നമ്മള്‍ തലയിടനം,അവര്‍ നമ്മളെ വിട്ടു പിരിഞ്ഞ സ്ഥിതിക്ക് ചികെഞ്ഞെടുക്കണം.


""ശിക്ഷിക്കുവാന്‍ മാത്രം കാംക്ഷിക്കുന്ന അജ്ഞാതപഥികരേ , ,കാണികളേ , ശ്രോതാക്കളേ , ദൃക്‌സാക്ഷികളേ , കണ്ണുനീര്‍ വറ്റി എന്നോ വരണ്ട് പോയ കണ്ണുകളോടെ എന്റെ നേര്‍ക്ക് നോക്കരുത്"".  (ഹംസധ്വനി)

2013 മേയ് 28, ചൊവ്വാഴ്ച

കൊങ്കോ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം


IMF ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കൊങ്കോ എന്ന അഫ്രികന്‍ രാജ്യമാണ്.തുടര്‍ച്ചയായുള്ളഅഭ്യന്തര കലാപങ്ങളും വംശീയ സംഘര്‍ഷങ്ങളും എല്ലാം രാജ്യത്തെ കൂടുതല്‍ ദാരിദ്രമക്കി

കോങ്ഗോ എന്ന പേരില്‍ രണ്ടു രാജ്യങ്ങള്‍ ആഫ്രിക്കയില്‍ ഉണ്ട്.ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കൊങ്കോയും റിപ്പബ്ലിക് ഓഫ് കൊങ്കോയും

ബെല്‍ജിയത്തില്‍ നിന്നും 1960 ല്‍ സ്വാതന്ത്ര്യം കിട്ടി.സയര്‍ എന്നായിരുന്നു പഴയ പേര്.7.5 കോടി ജനസംഖ്യ ഉള്ള ഈ രാജ്യം വലുപത്തില്‍ ലോകത്ത്‌ പതിനൊന്നാം സ്ഥാനതാണ്

ഇവിടുത്തെ പ്രതിശീര്‍ഷ വരുമാനം 364 അമേരിക്കന്‍ ഡോളര്‍ മാത്രമാണ്,ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനം ഉള്ള ഖത്തറില്‍ അത് 106283 അമേരിക്കന്‍ ഡോളര്‍ ആണ് എന്നറിയുംപോഴേ അന്തരം മനസിലാകൂ.

1998 ല്‍ തുടങ്ങി ഒരു ദശാബ്ദം നീണ്ടു നിന്നാ രണ്ടാം കൊങ്കോ യുദ്ധം ആണ് രാജ്യത്തിന്‍റെ സര്‍വ നാശത്തിനു ഇടയാക്കിയത്‌.ഏകദേശം 55 ലക്ഷം ജനങ്ങള്‍ ഇക്കാലത്ത്‌ കൊല്ലപ്പെട്ടു.വംശീയ കലാപതിലൂടെ അയല്‍ രാജ്യങ്ങ്ങളായ റുവാണ്ട,ഉഗാണ്ട എന്നിവയുടെ സഹായത്തോടെയും ആണ് ഇപ്പോഴത്തെ പ്രസിഡന്റ്‌ ജോസഫ്‌ കപില 2001 ല്‍ അധികാരം പിടിക്കുന്നത്


വിവിധ രോഗങ്ങള്‍ പകര്‍ന്നു പിടിച്ചും അഭ്യന്തര സംഘര്‍ഷങ്ങള്‍ കൊണ്ടും മരിക്കുന്നത്.ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഒരു വര്‍ഷം നാലു ലക്ഷം സ്ത്രീകള്‍ ഇവിടെ ബലാല്‍സംഗം ചെയ്യപ്പെടുന്നു..ശിശു മരണ നിരക്കും വളരെ ഉയര്‍ന്ന തോതിലാണ്

ഇത്രയും ദയനീയമായ്‌ സ്ഥിതി ഉണ്ടെങ്കിലും ലോക രാജ്യങ്ങളുടെ മതിയായ്‌ ശ്രദ്ധയും സഹായവും ഇവിടുത്തെ ജനഘള്‍ക്ക് കിട്ടുന്നില്ല എന്നത് ഒരു ദുഃഖ സത്യം

മക്കാവു -ലോക ചൂതാട്ടത്തിന്റെ കേന്ദ്രം

സെക്സ് ടൂറിസത്തിനും ചൂതാട്ടത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച കുഞ്ഞു രാജ്യം.വലിപ്പത്തില്‍ 237 ആം സ്ഥാനം,കേവലം 28 Sqm. പക്ഷെ ലോക ടൂറിസം വരുമാന കണക്കില്‍ ഇരുപത്തി ഒന്നാം സ്ഥാനം ജനസംഖ്യ ആറു ലക്ഷം വരും.കാസനോവകളും ചൂതാട്ട കേന്ദ്രങ്ങളും അനവധി.മയക്കു മരുന്നും സുലഭം.ടൂറിസം തന്നെ മുഖ്യ വരുമാനം

ഇപ്പോള്‍ ചൈനയുടെ ഭാഗം ആണെന്കിലും ചൈനയില്‍ ഉള്ള പോലെ ഉള്ള ഒരു നിയന്ത്രണവും ഇവിടില്ല.പ്രതിരോധ,വിദേശ കാര്യങ്ങളില്‍ മാത്രമേ ചൈനീസ് നിയന്ത്രണം ഉള്ളൂ

ചൈനയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം പോര്ടുഗീസു ഭരണത്തില്‍ ആയിരുന്നു തെക്ക് കിഴക്കന്‍ ഏഷ്യയിലെ ആദ്യ യൂറോപ്യന്‍ അധിനിവേശ പ്രദേശമാണിത്‌.പോര്ടുഗലും ചൈനയും ആയുള്ള ഉടമ്പടി പ്രകാരം 1999 ല്‍ ചൈന നിയന്ത്രണം ഏറ്റെടുത്തു.

കയ്മാന്‍ ദ്വീപ്‌.--- --നികുതി ഇളവിന്റെ സ്വര്‍ഗം


ലോകത്ത്‌ വലിപ്പത്തില്‍ 206 ആം സ്ഥാനം,ജനസംഖ്യ അന്‍പത്തി ആറായിരം,വലിപ്പം 264Sqm (നമ്മുടെ നാട്ടിലെ ഒരു ചെറിയ നഗരത്തിന്‍റെ വലിപ്പം) ഇതാണ് കയ്മാന്‍ ഐലന്‍ഡ എന്ന രാജ്യം.പക്ഷെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കിംഗ് സ്രുംഖല ഈ രാജ്യത്താണ്.ഇവിടെ രജിസ്റ്റര്‍ ചെയ്ടിടുള്ള കമ്പനികള്‍ ഇവിടുത്തെ ജനസംഘ്യയെക്കാള്‍ കൂടുതലാണ്.ഇവിടുത്തെ ഉദാരമായ നികുതി വ്യവസ്ഥയാണ് ബിസിനസ്‌ ലോകത്തെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്

കരിബിയന്‍ സമുദ്രത്തില്‍ സ്ഥിതി ചെയുന്ന മൂന്നു ദ്വീപ സമൂഹങ്ങളാണ് കയ്മാന്‍ ഐലന്‍ഡ അറിയപ്പെടുന്നത്.ഗ്രാന്‍ഡ്‌കയ്മാന്‍,കയ്മാന്‍ ബ്രാക്,ലിറ്റില്‍ കയ്മാന്‍ എന്നിവയാണവ.ബ്രിട്ടീഷ്‌ ഓവര്‍സീസ്‌ ട്ടെരിറ്റൊരി ആയിട്ടാണ് ഭരണ ക്രമം.കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന നിയമ നിര്‍മ്മാണ സഭയും പ്രധാന മന്ത്രിയും ഉണ്ട്.ജോര്‍ജ് ടൌണ്‍ ആണ് തലസ്ഥാനം

ലോകത്തിലെ ഏറ്റവും വലിയ ഓഫ്ഷോര്‍ (ബിസിനസ്‌ ഒരിടത്തും,അതിന്റെ നിയന്ത്രണം മറ്റൊരിടത്തും) ബിസിനെസ് കേന്ദ്രം,ലോകത്തെ ഷെയര്‍ ട്രടിംഗ്ന്‍റെ ആസ്ഥാനം, എന്നൊക്കെ കയ്മാന്‍ ദ്വീപിനെ നമുക്ക് വിശേഷിപ്പിക്കാം.ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കിംഗ് സ്രുംഖല ,90000 മുച്ചല്‍ ഫുണ്ടുകള്‍,260 ബാങ്കുകള്‍,രജിസ്റ്റര്‍ ചെയ്ത 80000 കമ്പനികള്‍,അങ്ങനെ ഈ കുഞ്ഞു രാജ്യത്തെ വലിയ സാമ്പത്തിക കാര്യങ്ങള്‍ അനവധിയാണ്.

2009 മുതല്‍ സ്വയം ഭരണം ആണ്.സാമ്പത്തികമായി ഇവിടുത്തെ ജനങ്ങള്‍ ഏറെ മുന്‍പിലാണ്.പ്രതിശീര്‍ഷ വരുമാനം ഏകദേശം 60,000 USD വരും,ലോകത്തിലെ പതിനാലാം സ്ഥാനം.വളരെ പ്രധാനപെട്ട ഒരു ടൂറിസ്റ്റ്‌ സ്പോട്ട് കൂടിയാണ് കയ്മാന്‍ ദ്വീപ്‌.
tax haven അഥവാ ഉദരമായ നികുതി വ്യവസ്ഥ അതാണ് ഇവിടുത്തെ സവിശേഷത.ഇവിടുത്തെ ജനങ്ങള്‍ ടാക്സ് നല്‍കേണ്ടതില്ല,ഒപ്പം ഇവിടെ രജിസ്റ്റര്‍ ചെയ്ത കമ്പനികളും.ചുരുക്കത്തില്‍ പ്രത്യക്ഷ നികുതി ഇല്ല.ഇറക്കുമതി ചെയ്യുന്ന വസ്തുകള്‍ക്കുള്ള പരോക്ഷ നികുതി മാത്രമാണ് ഇവിടുത്തെ ഏക നികുതി.



ഈ കാരണത്താല്‍ ലോകത്തെമ്പാടുമുള്ള എല്ലാ വമ്പന്‍കമ്പനികളും തങ്ങളുടെ ആസ്ഥനമോ അല്ലെങ്കില്‍ ഒരു സബ്സിയഡാറിയോ കയ്മാന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്യുന്നു,അങ്ങനെ സ്വന്തം രാജ്യങ്ങളിലെ നികുതി വ്യവസ്ഥയില്‍ നിന്ന് ഇളവുകള്‍ നേടുന്നു.അമേരിക്കന്‍ നികുതി വരുമാനത്തെ വളരെ ഗണ്യമായി ഇതു ബാടിചിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം എത്തുന്നത് ഇവിടെ നിന്നുമാണ്.സത്യത്തില്‍ കള്ള പണത്തിന്റെ സ്വര്‍ഗം എന്നു നമുകീ ദ്വീപിനെ വിശേഷിപ്പിക്കാം.നമുടെ നാട്ടില്‍ ഇപ്പോഴും വിവാദമായി നില്‍ക്കുന്ന വോഡഫോണ്‍ നികുതി കേസിന്റെയും പ്രഭവം കയ്മാന്‍ ദ്വീപ്‌ തന്നെ
അന്താരഷ്ട്ര സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഇപ്പോള്‍ കയ്മാന്‍ ഭരണകൂടം തങ്ങളുടെ രാജ്യത്ത്‌ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ വിവരങ്ങള്‍ അവരുടെ മാതൃ രാജ്യങ്ങള്‍ക്ക് കൈമാറാന്‍ തയാറായിട്ടുണ്ട്

നിയൂ-ലോകത്തിലെ ആദ്യ Wi-Fi രാജ്യം

ഒരു രാജ്യം മുഴുവന്‍ Wi-Fi കണക്ഷന്‍.. .അങ്ങനെയും ഒരു രാജ്യം ഉണ്ട്.

ലോകത്തിലെ ആദ്യ Wi-Fi രാജ്യം അതാണ് നിയൂ..ഓസ്ട്രലിയന്‍ ഭൂകണ്ടാതില്‍ ഉള്‍പ്പെടുന്ന ഒരു വളരെ ചെറിയ രാജ്യം.പസിഫിക് സമുദ്രത്തില്‍ ഇതിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റു ദ്വീപുകള്‍ കുക്ക് ഐലന്‍ട്സ് എന്ന പേരില്‍ മറ്റൊരു രാജ്യമായി നിലകൊള്ളുന്നു.സാംസ്കാരികവും ഭാഷപരവുമായി കുക്ക് ഐലന്‍ട്സ് ആയുള്ള അഭിപ്രായ വ്യതാസം കാരണം പ്രത്യേക രാജ്യമായി നിലകൊള്ളുന്നു.ഒരു ബ്രിട്ടീഷ്‌ റെരിറ്റൊരി ആണ്,വിദേശ കാര്യം,പ്രതിരോധം എന്നിവ ന്യൂസീലാന്‍ട് ആണ് കൈകാര്യം ചെയ്യുന്നത്.ബ്രിട്ടീഷ്‌ രാജ്ഞിയെ പ്രതിനിധാനം ചെയ്തു ന്യൂസീലാന്‍ട് ഇക്കാര്യങ്ങള്‍ ചെയുന്നു എന്നല്ലാതെ അവര്‍ക്ക് മറ്റൊരു അധികാരവും ഇല്ല

260 sq km വിസ്ത്രിതി,ജനസംഖ്യ 1400 അതാണ് രസകരമായ കാര്യം .ഇതും ഒരു രാജ്യമാണ്.ജനം കൂടുതലായും ന്യൂസീലാന്‍ട് ലേക്ക് കുടിയെരുന്നതിനാല്‍ ജനസംഖ്യ കുറഞ്ഞു കൊണ്ടേയിരിക്കുന്നു.ഇവിടുത്തെ ജനങ്ങള്‍ എല്ലാം ന്യൂസീലാന്‍ട് പൌരന്മാരാണ് എന്നാല്‍ ന്യൂസീലാന്‍ട് പൌരന്മാര്‍ക്ക് ഇവിടെ യാതൊരു അനുകുല്യവും ഇല്ല.


ലോകത്തിനു മുന്നില്‍ നിയൂ ഉള്ള സവിശേഷത 2003 ല്‍ ലോകത്തെ ആദ്യ Wi-Fi രാജ്യം ആയി മാറി എന്നതാണ്,രാജ്യം മുഴുവന്‍ Wi-Fi കണക്ത്ഷന്‍ വ്യാപിച്ചു കിടക്കുന്നു.നിയൂ ന്‍റെ വലിപ്പം എന്നു പറയുന്ന 260 sq km വിസ്ത്രിതി വാഷിങ്ങ്ടോന്‍ നഗരത്തിന്‍റെ ഒന്നര ഇരട്ടി വരും.

UN അംഗമല്ലെന്കിലും UN ന്‍റെ മിക്ക പോഷക സംഘടനകളിലും മെമ്പര്‍ഷിപ് ഉണ്ട്.രാജ്യത്തിന് മറ്റു ചില ചെറു രാജ്യങ്ങളെ പോലെ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക സ്ഥിതി ഒന്നുമില്ല.ന്യൂസീലാന്‍ട് സഹായം കൊണ്ടാണ് മുന്നോട്ടു പോകുന്നത്

2013 മേയ് 24, വെള്ളിയാഴ്‌ച

രണ്ടാം UPA സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്


അഴിമതി ആരോപണങ്ങളുടെ കൊടുമുടിയില്‍ രണ്ടാം UPA സര്‍ക്കാര്‍ അതിന്‍റെ അവസാന വര്‍ഷത്തിലേക്ക് കടക്കുന്നു.വിവരാവകാശ നിയമം,ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കാര്‍ഷിക കടം എഴുതി തള്ളല്‍ആണവക്കരാര്‍ യഥാര്ത്യമാക്കിയ മന്‍മോഹന്‍സിങ്‌ ന്‍റെ നിശ്ചയ ദര്ധ്യം,അങ്ങന ഒരുപിടി നേട്ടങ്ങള്‍ UPA ക്ക് രണ്ടാമതും ജനം അവസരം നല്‍കി

പക്ഷെ ഇന്ത്യ ചരിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിയുടെ വിഴുപ്പുഭാന്ടവും പേറിയാണ് ഇപ്പോള്‍ മന്‍മോഹന്‍സിങ്‌ ഭരിക്കുന്നത്ഒന്നാം UPA ഭരണകാലത്തെ 2G അഴിമാതി പുറത്തു വന്നതോടെയാണ് കൂടിലടച്ച അഴിമതി ഭൂതം പുറത്തിറങ്ങിയത്‌. പിന്നെ ഓരോന്നായി ആദര്‍ശ്‌ ഫ്ലാറ്റ് കുംഭകോണം.കോമണ്‍ വെല്‍ത്ത്‌ അഴിമതി,ISRO സ്പെച്ട്രും,മുംബൈ,ഡല്‍ഹി എയര്‍പോര്‍ട്ട് നവീകരണ അഴിമതി ഹെലികോപ്റ്റര്‍ക ഇടപാട് കല്ക്കരി പ്പാട അഴിമതി..ഏറ്റവും ഒടുവില്‍ കൈക്കൂലി കേസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പുറത്താകുന്നത് വരെ നിരവധി കേസുകള്‍

ഈ കേസുകളില്‍ കസേരകള്‍ നഷ്ടമാവുകയും ജയിലില്‍ പോകേണ്ടിയും വന്ന നേതാക്കളും നിരവധി.രാജയും കനിമൊഴിയും സുരേഷ് കല്മാല്ടിയും അഴി എന്നി ഏറെ നാള്‍   മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന അശോക്‌ ചവാന്‍  DMK നേതാവും മുന്‍ ടെലികോം മന്ത്രിയും ആയിരുന്ന ദയാനിധിമാരന്‍  അശ്വിനി കുമാര്‍ പവന്‍ കുമാര്‍ ബന്‍സല്‍ അങ്ങനെ കസേര പോയവര്‍ വേറെയും

അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ഒരുപിടി മന്ത്രിമാരും ഉണ്ട് 2G കേസില്‍ ഇനിയും സംശയ മുനയില്‍ നില്‍ക്കുന്ന പി ചിദംബരം നീര രാടിയ ടപ്പുകളില്‍ പരാമര്‍ശിക്കപ്പെട്ട കമല്‍ നാഥ് മുംബൈ,ഡല്‍ഹി എയര്‍പോര്‍ട്ട് നവീകരണ  കാലത്ത് വ്യോമയാനമന്ത്രി ആയിരുന്ന പ്രഭുല്‍ പട്ടേല്‍ പിന്നെ മഹാരാഷ്ട്രയിലെ അനവധി ഭൂമി കുംഭാകൊനങ്ങളില്‍ ആരോപണ വിധേയനായശരത് പവാര്‍ കല്‍ക്കരി പ്പാട അഴിമതിയില്‍ ആരോപണം നേരിടുന്ന ബെനിപ്രസാദ്‌ വര്‍മ ശ്രീപ്രകാശ്‌ ജൈസ്വല്‍ 

രാഷ്ട്രീയമായും ഈ സര്‍ക്കാരിനു രണ്ടാം ഖട്ടം ദുഷ്കരം ആയിരുന്നു . പല തവണ ഇടഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ്‌ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപ തീരുമാനത്തെ എതിര്‍ത്ത്  പിന്തുണ പിന്‍വലിച്ചു.ശ്രീലങ്ക്കക്ക് എതിരായ UN പ്രമേയത്തില്‍ ഉള്ള നിലപാടില്‍ പ്രതിഷേടിച്ചു DMK  പിന്തുണ പിന്‍വലിച്ചു.ഇപ്പോള്‍ സത്യത്തില്‍ കോണ്‍ഗ്രസ്സും NCP യും മാത്രമാണ് UPA യില്‍ ഉള്ള കഷികള്‍

ദുര്‍ബല പ്രതിപക്ഷം ആണ് UPA ക്ക് തുണയായത്‌..സര്‍ക്കാര്‍ എത്ര പ്രതിസന്ധി നേരിട്ടാലും അഴിമതി നടത്തിയാലും അവരെ താഴെ ഇറക്കാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി ആയ BJP ക്ക് താത്പര്യമില്ല.സ്വന്തം പാര്‍ട്ടിക്കുളിലെ അഭ്യന്തര കലാപങ്ങളും അഭിപ്രായ വ്യതാസങ്ങള്‍ അവരെ ഈ നിലയിലാക്കി.അതാണ് മന്‍മോഹന്റെ ഭാഗ്യ ജാതകം ആയി മാറിയത്

SP,BSP എന്നി കഷികളുടെ പിന്തുണ അതാണ് എല്ലാ പ്രതിസന്ധി ഖട്ടങ്ങളിലും UPA ക്ക് തുണയായത്‌.പരസ്പരം ഉത്തര്‍പ്രദേശില്‍ പോരടിക്കുന്ന ഈ കഷികള്‍ കേന്ദ്രത്തില്‍  UPA സര്‍ക്കാരിനെ പിന്തുണക്കുന്നു.CBI കേസുകളാണ് രണ്ടു പേരെയും UPA ക്ക് പിന്തുണ നല്കാന്‍ പ്രേരിപ്പിക്കുന്നത്.ഒപ്പം ഉടന്‍ ഒരു തിരജെടുപ്പിനു ഇരുവര്‍ക്കും താത്പര്യം ഇല്ല,മാത്രമല്ല പല അദൃശ്യ ശക്തികളും SP,BSP എന്നി കഷികളുടെ മേല്‍ സമ്മര്‍ദം ചെലുത്തി UPA ക്ക് പിന്തുണ ഉറപ്പാക്കുന്നു

CBI സമര്‍ഥമായി ഉപയോഗിക്കപ്പെട്ട കാലമാണ് രണ്ടാം UPA ഭരണകാലം.മുലായത്തിനും മായാവതിക്കും പുറമേ പലരും ഈ കുരുക്കില്‍ വീണു.അഴിമതിക്കാര്‍ എങ്കിലും ജഗ്മോഹന്‍ റെഡ്ഢിയും ജനാര്‍ദന്‍ റെഡ്ഢിയും ജയിലില്‍ കിടക്കുന്നത് UPA യുടെ രാഷ്ട്രീയ തീരുമാനം കൊണ്ട് കൂടിയാണ് എന്നതൊരു വസ്തുതയാണ്.

ചൈന കൈയേറ്റം ഇടക്കിടക്ക് ഉണ്ടാകുന്ന ഭീകരക്രമങ്ങള്‍ അങ്ങനെ പ്രതിരോധ നയതന്ത്ര രംഗത്തും സര്‍ക്കാരിനു പ്രതിസന്ധികള്‍ പലതാണ്.അഫ്സല്‍ ഗുരു അജ്മല്‍ കസബ്‌ എന്നീ ഭീകര വാദികളെ തൂക്കിലേറ്റി എന്നത് മാത്രമാണ് ശ്രദ്ധേയം.

അടിക്കടിയുള്ള വിലക്കയറ്റം,പെട്രോള്‍ ഡീസല്‍ എന്നിവയുടെ വില നിയന്ത്രണം എടുത്തു കളഞ്ഞത്  തുടങ്ങിയവ ജനജീവിതം കൂടുതല്‍ ദുസഹമാക്കി.എന്നാല്‍ സാമ്പത്തിക അച്ചടക്കം എന്ന പേരു പറഞ്ഞു സുബ്സിടി വെട്ടികുറക്കല്‍ പോലുള്ള കടുത്ത നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പൊയ്

പ്രണബ്‌ മുഖര്‍ജി മാറി ചിദംബരം ധന മന്ത്രി ആയതോടെ ഉദാരീകരണ നടപടികള്‍ വേഗത്തിലായി.അങ്ങനെ ചില്ലറ വില്‍പ്പന രംഗത്ത് വിദേശ നിക്ഷേപം ഉള്‍പ്പെട പല അപ്രിയ നടപടികളും വന്നു.പക്ഷെ എന്തൊക്കെ ചെയ്തിട്ടും കാര്യമായ സാമ്പത്തിക വളര്‍ച്ച നേടാനും പണപ്പെരുപ്പം കുറയ്ക്കാനും സര്‍ക്കാരിനായില്ല

പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഒന്നും തന്നെ രണ്ടാം UPA സര്‍ക്കാരിനു പറയാനില്ല. ഇനിയും യഥാര്‍ത്ഥ്യം ആകാത്ത ഭക്ഷ്യ സുരക്ഷാ ബില്‍ ആണ് അവരുടെ തുറുപ്പുചീട്ട്

ഇങ്ങനെ അഴിമതിയുടെ നിലയില്ലാ കയത്തില്‍ നില്‍ക്കുന്ന ധാര്‍മികമായി തുടരാന്‍ അവകാശം ഇല്ലാത്ത UPA സര്‍ക്കാരിനെ ആണ് മന്‍മോഹന്‍സിങ്‌ അഞ്ചാം വര്‍ഷത്തിലേക്ക് നയിക്കുന്നത്