2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

മോഡി ശിവഗിരിയില്‍ വരുമ്പോള്‍

മോഡി ശിവഗിരിയില്‍ വരുമ്പോള്‍

മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചാല്‍ അതിനെ വലിയ ഒരു അപരാധം ആയി കാണാനാവില്ല,ഒരു സംസ്ഥാനത്തെ മന്ത്രി മറ്റൊരു മുഖ്യ മന്ത്രിയെ കാണുന്നു,അത്ര മാത്രം.എന്നാല്‍ അവിടെ നിന്നും വികസനം പഠിക്കാനാണ് എന്ന വാദത്തെ അംഗീകരിക്കാന്‍ കഴിയില്ല

അതിനേക്കാള്‍ രസം ഷിബുവിനെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്ന പിണറായി വിജയന്‍റെ കാര്യമാണ്,ഹിന്ദു മതത്തിന്‍റെ പേരില്‍ ഭീകരത നടത്തുന്ന മോഡിയെ വിമര്‍ശിക്കുന്ന പിണറായി ഇസ്ലാമിക തീവ്രവാദത്തിന്റെ പേരില്‍ കുറ്റാരോപിതനായി കഴിയുന്ന മദനിക്ക് ഒപ്പം വേദി പങ്കിടുന്നു,മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നു എന്നിട്ടാണ് മോഡിയെ വിമര്‍ശിക്കാന്‍ ഇറങ്ങിയത്‌

എന്നാല്‍ കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹിക നവോതനതിന്റെ ശില്‍പ്പി യുഗ പുരുഷനായ ശ്രീനാരായണഗുരുവിന്‍റെ പിന്തലമുറക്കാര്‍ എന്തിറെ പേരിലാണ് ശ്രീ നാരായണ ധര്‍മ്മ മീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്യാന്‍ മോഡിയെ വിളിച്ചറ്റ്‌ എന്ന് എനിക്ക് മനസിലാകുന്നില്ല.ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നു പഠിപ്പിച്ച ഗുരുവിന്‍റെ മണ്ണില്‍ സ്വന്തം മതക്കാര്‍ അല്ലാത്തവരെ കൊന്നൊടുക്കാന്‍ സമ്മതം മൂളിയ ഒരു സ്വെച്ചടിപടിയെ കൊണ്ടുവന്നു ഗുരുവിന്‍റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതാണ് ഏറ്റവും വലിയ ഗുരു നിന്ദ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ