എല്ലാവര്ക്കും അറിയാവുന്ന എന്നാല്‍ അറിഞ്ഞില്ല എന്നു നടിക്കുന്ന ചില കാര്യങ്ങള്‍,കൊച്ചു വര്‍ത്തമാനങ്ങള്‍,ആകുലതകള്‍....
2013, മേയ് 3, വെള്ളിയാഴ്‌ച
ഇന്നത്തെ മാധ്യമം മുഖ പ്രസംഗത്തില്‍ നിന്ന്
രാഷ്ട്രീയക്കാരുടെയും ഭരണ നേതൃത്വത്തിന്‍െറയും ‘ദേശീയ’ മാധ്യമങ്ങളുടെയും ശ്രമങ്ങള്‍ ഒരുതരം ഉന്മാദ ദേശീയതയുടെ പ്രകടനമായി മാറിയിട്ടുണ്ട്. സരബ്ജിത് ‘ഇന്ത്യയുടെ ധീരനായ പുത്രനാണ്’ എന്ന പ്രധാനമന്ത്രിയുടെ പ്രതികരണം ഈ മാനസികാവസ്ഥയുടെ പ്രകടനവും അതിനെ പ്രതിപക്ഷം മുതലാക്കാതിരിക്കാനുള്ള മുന്‍കൂര്‍ ശ്രമത്തിന്‍െറ ഭാഗവുമായി കണക്കാക്കണം.
14 പേര്‍ കൊല്ലപ്പെട്ട, 1990ലെ ലാഹോര്‍-ഫൈസലാബാദ് സ്ഫോടനങ്ങളിലെ പ്രതിയായ ഇന്ത്യന്‍ ചാരനാണ് സരബ്ജിത് എന്നാണ് പാകിസ്താന്‍െറ വാദം. എന്നാല്‍, കൃഷിപ്പണിക്ക് പോയ സരബ്ജിത് മദ്യത്തിന്‍െറ ലഹരിയില്‍ അറിയാതെ അതിര്‍ത്തി കടന്നുപോയതാണെന്നാണ് അദ്ദേഹത്തിന്‍െറ ബന്ധുക്കളുടെ പക്ഷം. പാകിസ്താന്‍ ആളുമാറിയാണ് സരബ്ജിതിനെ സ്ഫോടനക്കേസില്‍ പെടുത്തിയതെന്നും അവര്‍ പറയുന്നു. കുടുംബം പറയുന്നത് പോലെ മദ്യലഹരിയില്‍ അതിര്‍ത്തി കടന്നുപോയ ഒരാളാണ് സരബ്ജിത് എങ്കില്‍ അയാളെ ‘ധീരനായ പുത്രന്‍’ എന്നു വിശേഷിപ്പിക്കുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. ഇനി, പാകിസ്താന്‍ വാദിക്കുന്നതുപോലെ, സിവിലിയന്മാരായ 14 പേര്‍ കൊല്ലപ്പെട്ട സ്ഫോടനക്കേസിലെ പ്രതിയാണ് അയാളെങ്കില്‍ അങ്ങനെയൊരു വിശേഷണം നല്‍കാന്‍ കഴിയുന്നതെങ്ങനെ?
സരബ്‌ജിത് സിംഗ് ക്രുരമായി കൊല്ലപ്പെട്ടിട്ടും അതിലെ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ ഭീകരത അല്ലാതെന്താണിത്.പാക്കിസ്ഥാന്‍ നടത്തുന്ന തീവ്രവാദത്തെയും അതിനോട് ഇന്ത്യ നടത്തുന്ന പ്രതിരോടതെയും തുല്യമായി കാണുന്ന ഇവരുടെ ഈ കാഴ്ചപ്പാടിനെ പറ്റി ഒന്നേ പറയാനുള്ളൂ
ചോറിവിടെയും കൂറവിടെയും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ