2012, ഡിസംബർ 2, ഞായറാഴ്‌ച

ഗുജറാത്ത്‌ വികസനം -സത്യവും മിഥ്യയും

ഗുജറാത്ത്‌ വികസനം -സത്യവും മിഥ്യയും


നമുക്കു മുന്നിലുള്ള നരേന്ദ്രമോഡിക്ക് ഇരട്ട മുഖമാണ്.ഒരു വശത്ത് ഹിന്ദു വര്‍ഗീയ വാദിയുടെയും മറു വശത്ത് ഏറ്റവും കൂടുതല്‍ വികസനം നടത്തുന്ന മുഖ്യ മന്ത്രിയുടെയും.അനുയായികള്‍ക്ക് ഗുജറാത്തിനുമാപ്പുരം ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകേണ്ട ആള്‍ വിമര്‍ശകര്‍ക്ക് ഹിന്ദു വര്‍ഗീയവാദി.ഇതു രണ്ടും എന്നും ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയുന്നു.ഗുജറാത്ത്‌ കലാപത്തിന്‍റെ പേരിലും അദ്ദേഹം മുന്‍പോട്ടു വെക്കുന്ന ഹിന്ദുത്വ അജണ്ടെയുടെയു പേരില്‍ രാജ്യം മുഴുവന്‍ വിമര്‍ശിക്കുമ്പോള്‍ അതിനെ മുതലെടുത്തു ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ട് ബാങ്കിനെ തനോടൊപ്പം നിര്‍ത്തി അധികാരം ഉറപ്പിക്കുന്ന ചാണക്യ തന്ത്രം മോഡി പയറ്റുന്നു.തലയില്‍ ശുക്രന്‍ ഉദിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ അല്ലെങ്കില്‍ ഇത്രയും വലിയ കലാപം നടന്നിട്ട് ഒരു മുഖ്യമന്ത്രിക്ക് രാജി വെക്കാതെ നില നില്ക്കാന്‍ കഴിയുമോ,സാക്ഷാല്‍ വജ്പയീ രാജി വെക്കണം എന്നു പറഞ്ഞിട്ടും അതി ജീവിക്കാന്‍ കഴിയുമോ? 

പിന്നെ ഗുജറാത്തില്‍ ആണെങ്കില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്‌ വളരെ ദുര്‍ബലം,സ്വന്തം പാര്‍ട്ടിയില്‍ ആരെങ്കിലും എതിര്‍ത്താല്‍ കയികമയോ,രാഷ്ട്രിയമായോ അതുമല്ലെങ്കില്‍ സിഡി നിര്‍മിച്ചോ അവരെ ഇല്ലാതാക്കും,ഉദ്യോഗസ്ഥര്‍ എതിര്‍കില്ല അവര്‍ക്ക്മുന്‍പില്‍ സഞ്ജീവ്ജ ഭട്ടും ശ്രീകുമാറും ഒരു സാക്ഷ്യ പത്രം പോലെ നില്‍പ്പുണ്ട്.ഗുജറാത്ത് കലാപം അനേഷിച് CBI ജുഡീഷ്യല്‍ കമ്മീഷനുകള്‍ ഒന്നിനും അദ്ദേഹത്തിന്റെ പങ്കു കണ്ടു പിടിക്കാനായില്ല.കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനു വാചകം അടി അല്ലാതെ ഒരു ഫലപ്രദ അനേഷണം നടത്താന്‍ കഴിഞ്ഞില്ല.പിന്നെ ഒടുവില്‍ സുപ്രീംകോടതി സ്പെഷ്യല്‍ ഇന്വെസ്ടിഗറേന്‍ ടീം രൂപികരിച്ചു പക്ഷെ അവരും മോഡി ഭക്തരായി മാറി.ഇനി അമിക്കാസ് കുറി റിപ്പോര്‍ട്ട്‌ ആണ് അവസാന പ്രതീഷ.

ഇന്നു മോഡിയുടെ ഇമേജ് മുഴുവന്‍ വികസന നായകന്‍ എന്ന നിലയിലാണ്.അതില്‍ കുറെ കഴമ്പുണ്ട്.Modi Means Business ഇതാണ് മോഡിക്ക് ടൈം മാഗസിന്‍ നല്‍കിയ വിശേഷണം.വികസന കാര്യത്തില്‍ മോഡി കുറെ കാര്യങ്ങള്‍ ചെയ്തു.വലിയ നിക്ഷേപകരെ ആകര്‍ഷിച്ചു അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ കൊടുത്തു 

അങ്ങനെ വന്‍ വ്യവസായിക വളര്‍ച്ച ഉണ്ടാക്കി,റോഡ്‌,ഊര്‍ജ വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ വികസനങ്ങള്‍ സാധ്യമാക്കി.ഗുജറാത്തിന്റെ അടിസ്ഥാന പരമായുള്ള വികസന സാധ്യത ,വിശാലമായ സമുദ്ര തീരം,ആയിരകണക്കിന് ഹെക്ടര്‍ വരുന്ന തരിശു ഭൂമികള്‍,അടിസ്ഥാന പരമായുള്ള വ്യവസായിക അന്തരീഷം ഇതിനെ എല്ലാം മോഡി സമര്‍ഥമായി വിനിയോഗിച്ചു..
പിന്നെ പ്രൊഫഷണല്‍ മാനേജുമെന്റുകളെ പോലും അമ്പരപ്പിക്കുന്ന മീഡിയ പബ്ലിസിറ്റി,അത് ചെയുന്നതിനെല്ലാം പത്തിരട്ടി ഇമേജ് നേടികൊടുത്തു



പക്ഷെ ഇതിനുമപ്പുറം നമ്മള്‍ കാണാത്ത ഗുജറാത്ത്‌ ഉണ്ട്.അവിടുത്തെ പാവങ്ങളുടെ സ്ഥിതി പരമ ദയനീയമാണ്,കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല്‍പ്പത്തി രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.വ്യവസായത്തിന് പച്ച പരവതാനി വിരിച്ചു പുക കുഴലുകള്‍ ഉയര്‍ന്നപ്പോള്‍ കര്‍ഷകരുടെ ജീവിതം വരണ്ടു2008 മുതല്‍ 152 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.സൗരാഷ്ട്ര പോലുള്ള അവികസിത മേഖലകളില്‍ ഒരു വികസനവും ആര്‍ക്കും കാണാനില്ല.കര്‍ഷക ആത്മഹത്യ രേഖപെടുതാതെ കര്‍ഷിക പ്രതിസന്ധി മറച്ചു വെക്കുകയാണ് ഇവിടെ ചെയ്യുന്നത്
വികസനം മാത്രമല്ല ഒരിക്കലും ഭരണത്തിന്‍റെ അളവുകോല്‍.റഷ്യയില്‍ സ്റ്റാലിന്‍റെ ഏകാടിപത്യ ഭരണകാലത്തും ഒത്തിരി വികസനം ഉണ്ടായിദക്ഷിണ കൊറിയ സാമ്പത്തിക ശക്തി ആയി വളര്‍ന്നത് പട്ടാള ഭരണ കാലത്താണ്,സിങ്കപ്പൂര്‍ വളര്‍ന്നതും ഏകാടിപത്യ ഭരണത്തിന്‍ കീഴിലാണ് കമ്മ്യൂണിസ്റ്റ്‌ സ്വേച്ഛാധിപത്യം ആരെങ്ങേരുന്ന ചൈനയിലും വികസനം ഉണ്ട്.ജനങ്ങളുടെ സംതൃപ്തിയും സ്വാതന്ത്ര്യവും ആണ് നല്ല ഭരണത്തിന്‍റെ അളവുകോല്‍.
പക്ഷെ ദരിദ്രനെ അതി ദരിദ്രനും സമ്പന്നനെ അതി സമ്പന്നനും ആക്കുന്ന ഒരു വികസനം അതാണ് ഇന്നു ഗുജറാത്തില്‍ നടക്കുന്നത്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ