2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ഏഷ്യാനെറ്റ്‌ ബെസ്റ്റ്‌ മിനിസ്റെര്‍ ഫൈനല്‍ റൗണ്ടില്‍ ഉള്ളവര്‍



1.കുഞ്ഞാലികുട്ടി-എമെര്‍ജിംഗ് കേരള ഭൂമി കച്ചവടം
2.മാണി-പെന്‍ഷന്‍ പ്രായം കൂട്ടി,എല്ലാ വിധ കൈയേറ്റത്തിനും നിയമ നിര്‍മ്മാണം നടത്താന്‍ റെഡി
3.ഇബ്രാഹിം കുഞ്ഞ്-ലീഗ് ആണ് കേരളം ഭരിക്കുന്ന
ത് എന്നൊരു പ്രസ്താവന ഇദേഹം നടത്തി അന്നാണ് ഇങ്ങനൊരു മന്ത്രി ഉണ്ടെന്നു കേരളം അറിഞ്ഞത്.ഇവിടെ റോഡുകളില്‍ BOT കൊള്ള കൂടിയത് കൊണ്ടാകാം ഇദേഹം ഫൈനലില്‍ എത്തിയത്

4.തിരുവഞ്ചൂര്‍- ടിപി ഷുക്കൂര്‍ വധ കേസ് അനെഷനത്തില്‍ എടുത്ത നിലപാട് അഭിനന്ദനീയം.പക്ഷെ വി എസ്സ് കേസില്‍ഇന്നത്തെ കോടതി പരാമര്‍ശം വലിയ തിരിച്ചടി ആയി.ആഭ്യന്തരതിനു മുന്‍പ് റവന്യൂ വകുപ്പ് ഭരിച്ചപ്പോള്‍ വലിയ നേട്ടം ഒന്നും ഇല്ല.

5.ഗണേശ് കുമാര്‍- വനം കായിക വകുപ്പ് ഭരണം കുഴപ്പമില്ല,പക്ഷെ അഹങ്കാരത്തിനും കുറവില്ല,സിനിമ വകുപ്പില്‍ സ്വജനപക്ഷപാതം ഉണ്ടെന്നുള്ളത് നഗ്ന സത്യം.പിന്നെ അച്ഛനും മകനും കളിയിലുടെ നല്ല വാര്‍ത്ത‍ വിരുന്നും സമ്മാനിക്കുന്നുണ്ട്.മന്ത്രിക്കു നിയമമേ ബാധകം അല്ലെന്നാണ് ഇദേഹത്തിന്റെ പക്ഷം

6.ഷിബു ബേബി ജോണ്‍ ഇങ്ങനെ ഒരു അവാര്‍ഡ്‌ മേടിക്കാന്‍ യോഗ്യന്‍ ഇദേഹം മാത്രമാണ്.തൊഴില്‍ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതിലും നഴ്സിംഗ് സമര കാര്യത്തിലും ക്രിയാത്മകമായ ഇടപെടല്‍






ഏറ്റവും മോശം മന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഉള്ള വോട്ട് അരുന്നേല്‍ ഇതിലും പ്രയാസം ആയേനെ.അബ്ദുറബ്ബ്‌ ആണോ ജയലക്ഷ്മി ആണോ അനൂപ്‌ ജേക്കബ്‌ ആണോ എന്ന കാര്യത്തില്‍

വാല്‍കഷ്ണം-സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ച മിസ്റ്റര്‍ ക്ലീന്‍ മുനീര്‍ എന്തായാലും ഫൈനലില്‍ വന്നില്ല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ