അഴിമതി ആരോപണങ്ങളുടെ കൊടുമുടിയില്‍ രണ്ടാം UPA സര്‍ക്കാര്‍ അതിന്‍റെ അവസാന വര്‍ഷത്തിലേക്ക് കടക്കുന്നു.വിവരാവകാശ നിയമം,ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കാര്‍ഷിക കടം എഴുതി തള്ളല്‍ആണവക്കരാര്‍ യഥാര്ത്യമാക്കിയ മന്‍മോഹന്‍സിങ് ന്‍റെ നിശ്ചയ ദര്ധ്യം,അങ്ങന ഒരുപിടി നേട്ടങ്ങള്‍ UPA ക്ക് രണ്ടാമതും ജനം അവസരം നല്‍കി
പക്ഷെ ഇന്ത്യ ചരിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിയുടെ വിഴുപ്പുഭാന്ടവും പേറിയാണ് ഇപ്പോള്‍ മന്‍മോഹന്‍സിങ് ഭരിക്കുന്നത്ഒന്നാം UPA ഭരണകാലത്തെ 2G അഴിമാതി പുറത്തു വന്നതോടെയാണ് കൂടിലടച്ച അഴിമതി ഭൂതം പുറത്തിറങ്ങിയത്. പിന്നെ ഓരോന്നായി ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം.കോമണ്‍ വെല്‍ത്ത് അഴിമതി,ISRO സ്പെച്ട്രും,മുംബൈ,ഡല്‍ഹി എയര്‍പോര്‍ട്ട് നവീകരണ അഴിമതി ഹെലികോപ്റ്റര്‍ക ഇടപാട് കല്ക്കരി പ്പാട അഴിമതി..ഏറ്റവും ഒടുവില്‍ കൈക്കൂലി കേസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പുറത്താകുന്നത് വരെ നിരവധി കേസുകള്‍
ഈ കേസുകളില്‍ കസേരകള്‍ നഷ്ടമാവുകയും ജയിലില്‍ പോകേണ്ടിയും വന്ന നേതാക്കളും നിരവധി.രാജയും കനിമൊഴിയും സുരേഷ് കല്മാല്ടിയും അഴി എന്നി ഏറെ നാള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന അശോക് ചവാന്‍ DMK നേതാവും മുന്‍ ടെലികോം മന്ത്രിയും ആയിരുന്ന ദയാനിധിമാരന്‍ അശ്വിനി കുമാര്‍ പവന്‍ കുമാര്‍ ബന്‍സല്‍ അങ്ങനെ കസേര പോയവര്‍ വേറെയും
അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ഒരുപിടി മന്ത്രിമാരും ഉണ്ട് 2G കേസില്‍ ഇനിയും സംശയ മുനയില്‍ നില്‍ക്കുന്ന പി ചിദംബരം നീര രാടിയ ടപ്പുകളില്‍ പരാമര്‍ശിക്കപ്പെട്ട കമല്‍ നാഥ് മുംബൈ,ഡല്‍ഹി എയര്‍പോര്‍ട്ട് നവീകരണ കാലത്ത് വ്യോമയാനമന്ത്രി ആയിരുന്ന പ്രഭുല്‍ പട്ടേല്‍ പിന്നെ മഹാരാഷ്ട്രയിലെ അനവധി ഭൂമി കുംഭാകൊനങ്ങളില്‍ ആരോപണ വിധേയനായശരത് പവാര്‍ കല്‍ക്കരി പ്പാട അഴിമതിയില്‍ ആരോപണം നേരിടുന്ന ബെനിപ്രസാദ് വര്‍മ ശ്രീപ്രകാശ് ജൈസ്വല്‍
രാഷ്ട്രീയമായും ഈ സര്‍ക്കാരിനു രണ്ടാം ഖട്ടം ദുഷ്കരം ആയിരുന്നു . പല തവണ ഇടഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ്‌ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപ തീരുമാനത്തെ എതിര്‍ത്ത് പിന്തുണ പിന്‍വലിച്ചു.ശ്രീലങ്ക്കക്ക് എതിരായ UN പ്രമേയത്തില്‍ ഉള്ള നിലപാടില്‍ പ്രതിഷേടിച്ചു DMK പിന്തുണ പിന്‍വലിച്ചു.ഇപ്പോള്‍ സത്യത്തില്‍ കോണ്‍ഗ്രസ്സും NCP യും മാത്രമാണ് UPA യില്‍ ഉള്ള കഷികള്‍
ദുര്‍ബല പ്രതിപക്ഷം ആണ് UPA ക്ക് തുണയായത്..സര്‍ക്കാര്‍ എത്ര പ്രതിസന്ധി നേരിട്ടാലും അഴിമതി നടത്തിയാലും അവരെ താഴെ ഇറക്കാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി ആയ BJP ക്ക് താത്പര്യമില്ല.സ്വന്തം പാര്‍ട്ടിക്കുളിലെ അഭ്യന്തര കലാപങ്ങളും അഭിപ്രായ വ്യതാസങ്ങള്‍ അവരെ ഈ നിലയിലാക്കി.അതാണ് മന്‍മോഹന്റെ ഭാഗ്യ ജാതകം ആയി മാറിയത്
SP,BSP എന്നി കഷികളുടെ പിന്തുണ അതാണ് എല്ലാ പ്രതിസന്ധി ഖട്ടങ്ങളിലും UPA ക്ക് തുണയായത്.പരസ്പരം ഉത്തര്‍പ്രദേശില്‍ പോരടിക്കുന്ന ഈ കഷികള്‍ കേന്ദ്രത്തില്‍ UPA സര്‍ക്കാരിനെ പിന്തുണക്കുന്നു.CBI കേസുകളാണ് രണ്ടു പേരെയും UPA ക്ക് പിന്തുണ നല്കാന്‍ പ്രേരിപ്പിക്കുന്നത്.ഒപ്പം ഉടന്‍ ഒരു തിരജെടുപ്പിനു ഇരുവര്‍ക്കും താത്പര്യം ഇല്ല,മാത്രമല്ല പല അദൃശ്യ ശക്തികളും SP,BSP എന്നി കഷികളുടെ മേല്‍ സമ്മര്‍ദം ചെലുത്തി UPA ക്ക് പിന്തുണ ഉറപ്പാക്കുന്നു
CBI സമര്‍ഥമായി ഉപയോഗിക്കപ്പെട്ട കാലമാണ് രണ്ടാം UPA ഭരണകാലം.മുലായത്തിനും മായാവതിക്കും പുറമേ പലരും ഈ കുരുക്കില്‍ വീണു.അഴിമതിക്കാര്‍ എങ്കിലും ജഗ്മോഹന്‍ റെഡ്ഢിയും ജനാര്‍ദന്‍ റെഡ്ഢിയും ജയിലില്‍ കിടക്കുന്നത് UPA യുടെ രാഷ്ട്രീയ തീരുമാനം കൊണ്ട് കൂടിയാണ് എന്നതൊരു വസ്തുതയാണ്.
ചൈന കൈയേറ്റം ഇടക്കിടക്ക് ഉണ്ടാകുന്ന ഭീകരക്രമങ്ങള്‍ അങ്ങനെ പ്രതിരോധ നയതന്ത്ര രംഗത്തും സര്‍ക്കാരിനു പ്രതിസന്ധികള്‍ പലതാണ്.അഫ്സല്‍ ഗുരു അജ്മല്‍ കസബ് എന്നീ ഭീകര വാദികളെ തൂക്കിലേറ്റി എന്നത് മാത്രമാണ് ശ്രദ്ധേയം.
അടിക്കടിയുള്ള വിലക്കയറ്റം,പെട്രോള്‍ ഡീസല്‍ എന്നിവയുടെ വില നിയന്ത്രണം എടുത്തു കളഞ്ഞത് തുടങ്ങിയവ ജനജീവിതം കൂടുതല്‍ ദുസഹമാക്കി.എന്നാല്‍ സാമ്പത്തിക അച്ചടക്കം എന്ന പേരു പറഞ്ഞു സുബ്സിടി വെട്ടികുറക്കല്‍ പോലുള്ള കടുത്ത നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പൊയ്
പ്രണബ് മുഖര്‍ജി മാറി ചിദംബരം ധന മന്ത്രി ആയതോടെ ഉദാരീകരണ നടപടികള്‍ വേഗത്തിലായി.അങ്ങനെ ചില്ലറ വില്‍പ്പന രംഗത്ത് വിദേശ നിക്ഷേപം ഉള്‍പ്പെട പല അപ്രിയ നടപടികളും വന്നു.പക്ഷെ എന്തൊക്കെ ചെയ്തിട്ടും കാര്യമായ സാമ്പത്തിക വളര്‍ച്ച നേടാനും പണപ്പെരുപ്പം കുറയ്ക്കാനും സര്‍ക്കാരിനായില്ല
പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഒന്നും തന്നെ രണ്ടാം UPA സര്‍ക്കാരിനു പറയാനില്ല. ഇനിയും യഥാര്‍ത്ഥ്യം ആകാത്ത ഭക്ഷ്യ സുരക്ഷാ ബില്‍ ആണ് അവരുടെ തുറുപ്പുചീട്ട്
ഇങ്ങനെ അഴിമതിയുടെ നിലയില്ലാ കയത്തില്‍ നില്‍ക്കുന്ന ധാര്‍മികമായി തുടരാന്‍ അവകാശം ഇല്ലാത്ത UPA സര്‍ക്കാരിനെ ആണ് മന്‍മോഹന്‍സിങ് അഞ്ചാം വര്‍ഷത്തിലേക്ക് നയിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ