2013, മേയ് 24, വെള്ളിയാഴ്‌ച

മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി

കാത്തിരിപ്പിനു ശേഷം നമ്മുടെ മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി കിട്ടി.സംസ്കൃതം,തമില്‍,കന്നഡ,തെലുങ്ക് എന്നിവയ്ക്ക് ശേഷം നമ്മുടെ മലയാളവും ശ്രേഷ്ഠ പദവിയിലേക്ക്.നമുക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടം,ഇതിനു വേണ്ടി ശ്രമിച്ച നമ്മുടെ രാഷ്ട്രീയ നേതാക്കള്‍,സാംസ്‌കാരിക സാഹിത്യ പ്രതിഭകള്‍ ഉദ്യോഗസ്ഥര്‍ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു

പക്ഷെ ഈ ഒരു പദവി കൊണ്ട് എല്ലാം ആകുമോ.സത്യത്തില്‍ ഈ പദവി കൂടുതല്‍ ഉത്തരവാദിത്തം ആണ് എല്ലാവര്‍ക്കും നല്‍കുന്നത്.മലയാള ഭാഷ നമ്മുടെ കേരളത്തില്‍ തന്നെ നേരിടുന്ന അനവധി അടിസ്ഥാന പ്രശ്നങ്ങള്‍ ഉണ്ട്.
സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയായി അധ്യയനം നടത്താനുള്ള നടപടി ഒന്നുമായില്ല.അതു എന്നും കടലാസ്സില്‍ മാത്രം.മലയാളം പഠിപ്പിക്കാത്ത,മലയാളം പറഞ്ഞാല്‍ കുട്ടികളെ ശിക്ഷിക്കുന്ന സ്കൂളുകള്‍ ഇന്നും കേരളത്തിലുണ്ട്.
ഭരണ ഭാഷ മലയാളം ആകാനുള്ള നടപടികളും ഒന്നുമായിട്ടില്ല.നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ നമ്മള്‍ ഈ കാര്യത്തില്‍ നാം മാതൃക അക്കെണ്ടിയിരിക്കുന്നു

.
നൂറു കോടി രൂപ ശ്രേഷ്ഠ ഭാഷ പദവി കിട്ടിയതിനെ തുടര്‍ന്ന് ഭാഷ പരിപോഷണത്തിനായി കിട്ടും.ഇത് മറ്റൊരു അഴിമതിക്കും ധൂര്‍ത്തിനും ഇടയാക്കതിരുനാല്‍ ഭാഗ്യം.ഒപ്പം ഇത്തരം ഫണ്ട്‌ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം നടത്തിയപോലെ വിശ്വ മലയാള മഹോത്സവം പോലുള്ള അബദ്ധജടിലമായ പരിപാടികളും ഉണ്ടാകല്ലേ എന്ന് ആഗ്രഹിക്കാം.
മാതൃഭാഷയോടുള്ള സ്നേഹം വാക്കുകള്‍ക്ക് ഉപരി പ്രവര്‍ത്തിയില്‍ വേണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ