ലോകത്തിലെ ഏറ്റവുംവലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്.ഒരു സ്വതന്ത്ര രാജ്യം ആയിരുന്നെങ്കില്‍ വലിപ്പത്തില്‍ പന്ത്രണ്ടാം സ്ഥാനം.അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ടിക് സമുദ്രത്തിനും ഇടയിലായി കാനഡയുടെ വടക്ക് കിഴക്കായി ആണ് ഗ്രീന്‍ലാന്‍ഡ് സ്ഥിതി ചെയ്യുന്നത്.ഭൂമി ശാസ്ത്ര പരമായി വടക്കേ അമേരിക്കന്‍ ഭൂകണ്ടതിന്റെ ഭാഗമാണ് ഗ്രീന്‍ലാന്‍ഡ്.എങ്കിലും ഡെന്മാര്‍ക്കിന്റെ ഒരു കോളനി ആയാണ് ഇപ്പോഴും ഭരണ ക്രമം.
ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു
പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഡാനിഷ് കോളനി ആണ്.1953 മുതല്‍ ഡെന്മാര്‍ക്കിന്റെ ഭാഗം ആയി മാറി.1979 ല്‍ അഭ്യന്തര സ്വയം ഭരണം കിട്ടി.2009 ആയപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു.എങ്കിലും നയതന്ത്ര കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഡെന്മാര്‍ക്ക് തന്നെ
ഏറ്റവും രസകരമായ കാര്യം ഇവിടുത്തെ ജനസംഖ്യ കേവലം അന്‍പത്തിഏഴായിരം മാത്രം എന്നതാണ്.
ഇവിടുത്തെഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും. 39,330 കി.മീറ്ററാണ് മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്. 3,694 ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ് സ്ഥിതിചെയ്യുന്നത്.ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ് സ്ഥിതിചെയ്യുന്നത്.
കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്.
ഗ്രീന്‍ലാന്‍റ് ന്‍റെ വടക്ക് കിഴക്ക് ഭാഗത്തുള്ള നാഷണല്‍ പാര്‍ക്ക് ഒരു ഭരണ കൂടത്തിന്റെയും ഭാഗം അല്ല.ഗ്രീന്‍ലാന്‍ഡ്ന്‍റെ മൊത്തം വലിപ്പത്തിന്റെ 46 ശതമാനം വരുന്ന ഈ പാര്‍ക്ക് ലോകത്തെ ഏറ്റവും വലിയ ജൈവ ഉദ്യാനം ആണ്.ഭൂമിയുടെ ഏറ്റവും വടക്കയുള്ള പ്രദേശവും ഈ ഭാഗത്താണ്.വടക്ക് പടിഞ്ഞാറുള്ള തുലേ എയര്‍ബയ്സും ഒരു ഭരണ കൂടത്തിന്റെയും ഭാഗം അല്ല.
ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.
വളരെ രസകരമായ ഒരു ഭൂമിശാസ്ത്ര പ്രഹേളിക അതാണ് ഗ്രീന്‍ലാന്‍ഡ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ