IMF ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കൊങ്കോ എന്ന അഫ്രികന്‍ രാജ്യമാണ്.തുടര്‍ച്ചയായുള്ള
കോങ്ഗോ എന്ന പേരില്‍ രണ്ടു രാജ്യങ്ങള്‍ ആഫ്രിക്കയില്‍ ഉണ്ട്.ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കൊങ്കോയും റിപ്പബ്ലിക് ഓഫ് കൊങ്കോയും
ബെല്‍ജിയത്തില്‍ നിന്നും 1960 ല്‍ സ്വാതന്ത്ര്യം കിട്ടി.സയര്‍ എന്നായിരുന്നു പഴയ പേര്.7.5 കോടി ജനസംഖ്യ ഉള്ള ഈ രാജ്യം വലുപത്തില്‍ ലോകത്ത് പതിനൊന്നാം സ്ഥാനതാണ്
ഇവിടുത്തെ പ്രതിശീര്‍ഷ വരുമാനം 364 അമേരിക്കന്‍ ഡോളര്‍ മാത്രമാണ്,ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനം ഉള്ള ഖത്തറില്‍ അത് 106283 അമേരിക്കന്‍ ഡോളര്‍ ആണ് എന്നറിയുംപോഴേ അന്തരം മനസിലാകൂ.
1998 ല്‍ തുടങ്ങി ഒരു ദശാബ്ദം നീണ്ടു നിന്നാ രണ്ടാം കൊങ്കോ യുദ്ധം ആണ് രാജ്യത്തിന്‍റെ സര്‍വ നാശത്തിനു ഇടയാക്കിയത്.ഏകദേശം 55 ലക്ഷം ജനങ്ങള്‍ ഇക്കാലത്ത് കൊല്ലപ്പെട്ടു.വംശീയ കലാപതിലൂടെ അയല്‍ രാജ്യങ്ങ്ങളായ റുവാണ്ട,ഉഗാണ്ട എന്നിവയുടെ സഹായത്തോടെയും ആണ് ഇപ്പോഴത്തെ പ്രസിഡന്റ് ജോസഫ് കപില 2001 ല്‍ അധികാരം പിടിക്കുന്നത്
വിവിധ രോഗങ്ങള്‍ പകര്‍ന്നു പിടിച്ചും അഭ്യന്തര സംഘര്‍ഷങ്ങള്‍ കൊണ്ടും മരിക്കുന്നത്.ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഒരു വര്‍ഷം നാലു ലക്ഷം സ്ത്രീകള്‍ ഇവിടെ ബലാല്‍സംഗം ചെയ്യപ്പെടുന്നു..ശിശു മരണ നിരക്കും വളരെ ഉയര്‍ന്ന തോതിലാണ്
ഇത്രയും ദയനീയമായ് സ്ഥിതി ഉണ്ടെങ്കിലും ലോക രാജ്യങ്ങളുടെ മതിയായ് ശ്രദ്ധയും സഹായവും ഇവിടുത്തെ ജനഘള്‍ക്ക് കിട്ടുന്നില്ല എന്നത് ഒരു ദുഃഖ സത്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ