""എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും.മന്പെടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നീന്തുകയും ഒരു മഞ്ചലില്‍ എന്ന പോലെ മലര്‍ന്നു കിടക്കുകയും ചെയ്യും""
മലയാളത്തിന്‍റെ പ്രിയ കഥാകാരി,ആമിയായും,മാധവികുട്ടിയായും കമലാ ദാസയും കമലാ സുരയ്യ ആയും മലയാളിക്ക് മുന്‍പില്‍ നിറഞ്ഞു നിന്ന സാഹിത്യകാരി നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു ഉറങ്ങാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് നാലു വര്‍ഷം.
1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമല ജനിച്ചത്.അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ. അച്ഛന്‍ മാതൃഭൂമിയില്‍ മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായര്‍. , എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവന്‍. ഒരു സാഹിത്യകാരിക്ക് വളരാന്‍ പറ്റിയ എല്ലാ സാഹചര്യം.കല്‍ക്കത്തയിലായിരുന്നു കമലയുടെ കുട്ടിക്കാലം.യാത്രകളും കല്‍ക്കത്ത ജീവിതവുംഅവരുടെ എഴുത്തിനെ ഏറെ സ്വദീനിച്ചു.പ്രായം കൊണ്ട് തന്നേക്കാള്‍ ഏറെ അകലമുള്ള മാധവദാസിനെയാണ് കമല വിവാഹം കഴിച്ചത്.ഭര്‍ത്താവിനോടുള്ള സ്നേഹ സൂചകമായാണ് കമലാ ദാസ് എന്നപേരില്‍ എഴുതിയത്
ഒരു റിയല്‍ ജീനിയസ് എന്ന് വിശേഷിപ്പിക്കാം മാധവിക്കുട്ടിയെ.പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ അവര്‍ മലയ്ളത്തിലെ സര്‍ഗ സ്രിഷ്ടികള്‍ക്കപ്പുരം ഇംഗ്ലീഷിലും പേരെടുത്ത എഴുത്തുകാരി ആയി മാറി.അവര്‍ നമ്മുടെ കഥാ സാഹിത്യ രംഗത്തേക് വന്ന സമയം ആലോചിക്കുക.എംടി,എംപി നാരായണ പിള്ള,ഒവി വിജയന്‍.അങ്ങനെ സര്‍ഗ പ്രതിഭകള്‍ നിറഞ്ഞു നിന്നടുത്തു തന്റേതായ വ്യക്തി മുദ്ര അവര്‍ പതിപ്പിച്ചു.കുടുംബത്തിന് മാതൃഭൂമിയുമായുള്ള ബന്ധം ആണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത് എന്ന വിമര്ശങ്ങളെ സ്വന്തം രച്നകളിളുടെ അവര്‍ മറുപടി നല്‍കി.
ഒരിക്കലും സ്ത്രീപക്ഷ എഴുത്തുകാരി ആയിരുന്നില്ല അവര്‍.എതിര്‍ ലിംഗ കഥാപാത്രങ്ങളെയും അവര്‍ അയത്നലളിതമായി അവതരിപ്പിച്ചു.സ്ത്രീ പക്ഷ എഴുത്തുകാരിയായി പരിമിതപെടുതുന്നത് അവരുടെ എഴുത്തിനെ ലിങ്ങപരമായി തളച്ചിടുന്നതിന് തുല്യമാണ്
അതുല്യമായ സൃഷ്ടികള്‍അതി മനോഹരമായി അവതരിപ്പിച്ചാണ് മാധവിക്കുട്ടി നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്....... അവരുടെ രചനകളില്‍ sex ഉണ്ടായിരുന്നു,പക്ഷെ അതിനെ ഹൃദ്യമായ വായന അനുഭവമാക്കി ആണ് അവര്‍ അവതരിപ്പിച്ചത്,അല്ലാതെ ഇപ്പോഴത്തെ ടോഇലെറ്റ് സാഹിത്യം ആയിരുന്നില്ല അത്
എന്‍റെ കഥ എന്ന അവരുടെ ആത്മ കഥാംശം ഉള്ള നോവല്‍മലയാള സാഹിത്യ രംഗത്തെ നാഴിക കല്ലായി മാറി.ഏറെ ചര്‍ച്ച ചെയ്ത ഏറെ വിമര്ശ്നഗല്‍ ഏറ്റു വാങ്ങിയ കൃതി തന്നെയാണ് അവരുടെ മാസ്റ്റര്‍പീസ്.സ്വന്തം അനുഭവ്ങ്ങലാണോ അതോ അവരുടെ അനദ്രിശ്യമായ ഭാവന ചാതുരിയാണോ അതില്‍ പ്രകടമാകുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്.
നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, മനോമി, നീർമാതളം പൂത്തകാലം അങ്ങനെ വായനയുടെ വസന്തം വിരിയിച്ച നിരവധി രചനകള്‍ അവര്‍ നമുക്ക് സമ്മാനിച്ചു.
സ്വന്തം എഴുത്തില്‍ കാണിച്ച തന്റെടം അവരുടെ ജീവിതത്തില്‍ കാണിച്ചോ എന്നു സംശയമാണ്.കൊച്ചു കുട്ടികളെ പോലെ പലപ്പോഴും പെരുമാറി.പലരോടും ഇണങ്ങിയും പിണങ്ങിയും പെരുമാറി.അവര്‍ പറഞ്ഞ പോലെ ആര്‍ക്കും അവരെ മനസിലാക്കാന്‍ കഴിഞ്ഞില്ല.
ഈയടുത്ത കാലത്ത് അവരുടെ സഹചാരികള്‍ എന്നു അവകാശപെടുന്നവര്‍ നടത്തിയ വാചാടോപം മണ്മറഞ്ഞ ആമിയെ വീണ്ടും വിവാദങ്ങളിലേക്ക് എത്തിച്ചു.മാധവിക്കുട്ടി എന്ന എഴുത്തുകാരി ആണ് നമ്മള്‍ സ്നേഹിച്ചത്,,അവരുടെ വ്യക്തി ജീവിതത്തില്‍ വിചിത്രമായ പല സംഭവങ്ങളും ഉണ്ടായേക്കാം,പക്ഷെ അതില്‍ എന്തിനു നമ്മള്‍ തലയിടനം,അവര്‍ നമ്മളെ വിട്ടു പിരിഞ്ഞ സ്ഥിതിക്ക് ചികെഞ്ഞെടുക്കണം.
""ശിക്ഷിക്കുവാന്‍ മാത്രം കാംക്ഷിക്കുന്ന അജ്ഞാതപഥികരേ , ,കാണികളേ , ശ്രോതാക്കളേ , ദൃക്‌സാക്ഷികളേ , കണ്ണുനീര്‍ വറ്റി എന്നോ വരണ്ട് പോയ കണ്ണുകളോടെ എന്റെ നേര്‍ക്ക് നോക്കരുത്"". (ഹംസധ്വനി)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ