2013, ജൂൺ 19, ബുധനാഴ്‌ച

ജൂണ്‍ പത്തൊന്‍പത്‌ വായന ദിനം

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും

വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും.

വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക.

ഇന്ന് ജൂണ്‍ പത്തൊന്‍പത്‌,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന പരിപോഷിപ്പിക്കാന്‍ ആയി വേണോ എന്ന സന്ദേഹം ചിലര്‍ക്ക് ഉണ്ടാകാം,എങ്കിലും   മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ടഒരു മഹാത്മാവിന്റെ ശ്രീ പിഎന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ പത്തൊന്‍പത്‌ ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.

വായന നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.അത് അവരുടെ തൂലികയിലുടെയോ,പ്രഭാഷങ്ങളിലുടെയോ,പ്രവര്തങ്ങളിലുടെയോ അധ്യപനതിലുടെയോ ഒക്കെ.മറ്റുചിലര്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ വായനയുടെ ലോകത്ത്‌ സ്വയം വിരചിക്കുന്നു,അവര്‍ക്ക് ക്രിയാത്മകമായ പങ്കുവെക്കലുകള്‍ക്ക് താത്പര്യം ഇല്ല.

വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്,പക്ഷെ അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? വായനയുടെ രൂപവും രീതികളും മാറി.ഇ - ഇടങ്ങളിലെ എഴുത്തും വായനയും നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിച്ചു.പക്ഷെ അച്ചടി പുസ്തകം ഇല്ല എന്നേ ഉള്ളൂ,അവിടെയും വായന മരിക്കുന്നില്ല.മാത്രമല്ല അച്ചടി പുസ്തകങ്ങളുടെ കാര്യം എടുത്താലും നമ്മുടെ പ്രസാധകര്‍ക്ക് നല്ല പുസ്തകങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുണ്ട്.പുസ്തക മേളകളിലെ ഒഴിയാത്ത തിരക്കുകള്‍ വായന മരിച്ചിട്ടില്ല എന്നു നമ്മളെ ഓര്‍മ്മിക്കുന്നു.

പുസ്തകങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..

5 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനാദിനത്തിനു സാദരമേകുന്നഭി-
      വാദനങ്ങളിന്നുഞാൻ സാമോദം സാഭിമാനം

      ആറിൽ ഞാൻപഠിക്കുമ്പോൾ വായന തുടങ്ങിയ-
      താറാതെയണയാതെ കാത്തു പോന്നെക്കാലവും!

      അന്നത്തെ ഹെഡ്മാസ്റ്ററാം സി.പി.പാപ്പച്ചൻ മാസ്റ്റർ
      അന്നന്നു തന്നുവിട്ടു ലൈബ്രറി പുസ്തകങ്ങൾ!

      ഖത്രിയും ബ്രാംസ്റ്റോക്കറും പുഷ്ക്കിനും ടോൾസ്റ്റോയിയും
      ദത്തയേവിസ്കി പിന്നെ ഡ്യൂമാസും പുപ്പനാഥും

      രാത്രിയിൽകൂട്ടുകാരായ് മാറിയന്നവരെല്ലാ,-
      മത്രമേലുത്സാഹവും നേടിഞാൻ വായനയിൽ!

      നാളുകൾ കടന്നുപോയ് പ്രായവുമേറെയായി
      ആളുകൾ മറഞ്ഞുപോയ് കമ്പ്യൂട്ടർ യുഗമായി!

      വായനയെളുപ്പമാ,യെഴുത്തുമെളുതായി
      വായിക്കാനാളില്ലാതാ,യെഴുത്തു മാത്രമായി!

      ഇല്ലാതാക്കൂ
    2. തിരുത്ത് :)

      "പുപ്പനാഥും" എന്നതു "പുഷ്പനാഥും" എന്ന് തിരുത്തി വായിക്കുവാൻ അപേക്ഷ.
      നന്ദി.

      ഇല്ലാതാക്കൂ
  2. TITONICS AT TITONIC AROUND STEVE | TITONICS AT TITONIC
    TITONIC titanium water bottle AROUND STEVE. welding titanium TITONIC AROUND STEVE. TITONIC AROUND STEVE. TITONIC AROUND STEVE. titanium vs ceramic flat iron TITONIC silicone dab rig with titanium nail AROUND STEVE. TITONIC AROUND STEVE. TITONIC AROUND STEVE. TITONIC AROUND STEVE. TITONIC AROUND STEVE. TITONIC titanium curling wand AROUND STEVE.

    മറുപടിഇല്ലാതാക്കൂ