യുദ്ധ ഭൂമികളില്‍ ,അഭ്യന്തര കലാപം നടക്കുന്ന രാജ്യങ്ങളില്‍ ദിനം പ്രതി നൂറു കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുന്നത് പലപ്പോഴും ഒരു വാര്‍ത്തയെ അല്ലതാകുന്നു.സിറിയയിലും,സുഡാനിലും,ഇറാഖിലും ഒക്കെ നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ മരിച്ചവരുടെ സംഖ്യ മാത്രം ആണ് പലപ്പോഴും വാര്‍ത്ത ആകുന്നത്.എന്നാല്‍ ഇത്തരം യുദ്ധ ഭൂമികള്‍ക്ക് പുറത്ത് ഉള്ള ഏറ്റവും വലിയ സംഘര്‍ഷ ഭൂമി അതാണ് ഹോണ്ടുറാസ്.ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യം,ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന ഒരു രാജ്യം.കേവലം എട്ടു ദശ ലക്ഷം മാത്രം ജനസംഖ്യ ഉള്ള ഈ രാജ്യത്ത് ദിനംപ്രതി ഇരുപത് പേര്‍ കൊല്ലപ്പെടുന്നു അതായത് ഒരു ലക്ഷത്തിനു 85.5 എന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.സാന്‍ പെഡ്രോ സുല എന്നാ കുപ്രസിദ്ധ നഗരത്തിലേക്ക് വരുമ്പോള്‍ ഇതു ഒരു ലക്ഷത്തിനു 173 എന്നതാണ്.സാത്താന്‍ നേരിട്ടു താമസിക്കുന്ന സ്ഥലം എന്നാണ് ഈ നഗരത്തെ വിശേഷിപ്പിക്കാവുന്നത്.ഇതാണ് മാധ്യമ പ്രവര്‍ത്തകരെ കൊലപാതകങ്ങളുടെ ലോക ആസ്ഥാനം എന്ന് ഈ രാജ്യത്തെ വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ചത്
വംശീയ കലാപങ്ങളോ രാഷ്ട്രീയ സംഘര്‍ഷങ്ങലോ അല്ല ഇവിടുത്തെ വന്‍തോതിലുള്ള അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം.മറിച്ചു മയക്കുമരുന്ന് സംഘങ്ങള്‍ തമിലുള്ള സംഘര്‍ഷം,ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടല്‍. റിയല്‍ എസ്റ്റേറ്റ് ഇടപടുകര്‍കിടയിലെ തര്‍ക്കങ്ങള്‍ ഇവയെല്ലാം കൊലപതകങ്ങളിലാണ് അവസാനിക്കുന്നത്.അവിടെ കൊലപാതകങ്ങള്‍ ഒരു സംഭവമോ വാര്‍ത്തയോ അല്ല,ആരും ഏതു സമയത്തും കൊല്ലപ്പെടം.അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയും ദുര്‍ബലമായ പോലീസ് സംവിധാനവും ഇതിനെല്ലാം ആക്കം കൂട്ടുന്നു.ജയിലില്‍ കലാപങ്ങള്‍ സാധാരണമാണ്.പോലീസ് പട്രോളിംഗ് നഗരങ്ങളില്‍ അപൂര്‍വ കാഴ്ചയാണ്,അതും സാധാരണക്കാരില്‍ ഭയം കൂടുകയെ ഉള്ളൂ എന്തെന്നാല്‍ അവരും അക്രമികളുമായി വലിയ തോതില്‍ ബന്ധപ്പെട്ടു കിടക്കുന്നു.പോലീസുകാര്‍ നേരിട്ട് ആസൂത്രനം ചെയുന്ന കൊലപാതകങ്ങളും അനവധിയാണ്.കുറ്റകൃത്യങ്ങള്‍ ചെയ്താലും പിടിക്കപ്പെടില്ല എന്ന വിശ്വാസം കൂടുതല്‍ ആക്രമങ്ങളിലേക്ക് വഴിവെക്കുന്നു.ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യപ്പെടുന്നത് വളരെ കുറവാണ്
അമേരികയിലെക്കുള്ള കൊക്കൈന്‍ കടത്തിന്റെ മുഖ്യ കേന്ദ്രം ഹോണ്ടുറാസ് ആണ്.ലാറ്റിന്‍ അമേരിക്കന്‍ മയക്കുമരുന്നു കള്ളകടത്തിന്റെ എണ്‍പത്തിഏഴു ശതമാനവും ഹോണ്ടുറാസില്‍ കുടി തന്നെ.അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ പോലീസ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഖനങ്ങളെ തുടര്‍ന്ന് ഈ സഹായം വെട്ടികുറക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായി.എങ്കിലും ഇവിടുത്തെ പ്രശ്നങ്ങളില്‍ അമേരിക്ക നേരിട്ടൊരു ഇടപെടല്‍ നടത്തുന്നില്ല എന്നതും ശ്രദ്ധേയം.പക്ഷെ ക്രുരനായ ഇപ്പോഴത്തെ സൈനിക ഭരണാധികാരി പോളികാര്പോ സൂസക്ക് അമേരിക്കന്‍ ഭരണ കൂടതിന്റെയും CIA യുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ട്.
ഒരു ജനാധിപത്യ ഭരണക്രമവും സമാധാന ജീവിതവും അവിടുത്തെ ജനങ്ങള്‍ക്ക് ഇന്നും ഒരു സ്വപ്നം മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ