രൂപയുടെ മൂല്യ തകര്‍ച്ച അതിന്‍റെ സര്‍വ കാല രേകൊര്‍ഡില്‍ എത്തി നില്‍ക്കുക ആണല്ലോ.ഇതിന്‍റെ കാരണങ്ങള്‍ എന്താണെന്നു ഒന്നു പരിശോടിക്കാം.
വളരെ ലളിതമായി പറഞ്ഞാല്‍ ഡോളറിന്‍റെ ആവശ്യകത കൂടി രൂപയുടെ ലഭ്യതയും.സ്വാഭാവികമായും രൂപയുടെ മൂല്യം ഇടിഞ്ഞു
എന്ത് കൊണ്ട് US ഡോളര്‍
ഏറ്റവും കൂടുതല്‍ വിപണനം ചെയ്യപ്പെടുന്ന കറന്‍സി അമേരിക്കന്‍ ഡോളര്‍ ആണ്.വിദേശ ഇടപാടുകള്‍ മിക്ക രാജ്യങ്ങളും കൂടുതലായും നടത്തുന്നത് അമേരിക്കന്‍ ഡോളര്‍ വഴി തന്നെ.അത് കൊണ്ടാണ് ഓരോ കറന്‍സിക്കും അമേരിക്കന്‍ ഡോളറുമായുള്ള വിനിമയ മൂല്യം അതിന്‍റെ അടിസ്ഥാനമായി കണക്കാക്കുന്നത്.
വിനിമയ നിരക്കും സമ്പദ് വ്യവസ്ഥയും
വിനിമയ നിരക്ക് മാത്രമല്ല ഒരിക്കലും സമ്പദ്‌വ്യവസ്ഥയുടെ അളവ്കോല്‍.... ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ കരുത്ത് നിര്‍ണയിക്കുന്ന വിവിധങ്ങളായ വസ്തുതകളില്‍ ഒന്ന് മാത്രമാണ് വിനിമയ നിരക്ക്.
വിനിമയ മൂല്യം നിര്‍ണയിക്കുന്ന കാരണങ്ങള്‍
ഓരോ രാജ്യത്തെയും പണപ്പെരുപ്പ നിരക്ക് ,പലിശ നിരക്കുകള്‍,കറന്റ് അക്കൗണ്ട് കമ്മി,പൊതു കടം, ബാലന്‍സ് ഓഫ് പയ്മെന്റ്റ്,വളര്‍ച്ച നിരക്ക്,സാമ്പത്തിക സുസ്ഥിരത ഇവയെല്ലാം ഓരോ കരന്സിയുടെയും വിനിമയ മൂല്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ആണ്.ഇവയില്‍ ഉള്ള ചില ഖടഗങ്ങള്‍ പ്രതികൂലം ആകുമ്പോള്‍ കറന്‍സിയുടെ മൂല്യം കുറയും.
(ബാലന്‍സ് ഓഫ് പേമെന്‍റ് - നമ്മള്‍ മറ്റു രാജ്യങ്ങളുമായി നടത്തുന്ന ഇടപാടുകളുടെ ആകെ തുകയാണ് ബാലന്‍സ് ഓഫ് പയ്മെന്റ്റ്..ഇതിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്.നമ്മുടെ കയറ്റുമതി ഇറക്കുമതി ഇവയുടെ ആകേ തുക ആയ കറന്റ് അക്കൗണ്ട് നമ്മുടെ രാജ്യത്തേക്ക് വന്നതും പുറത്തേക്കു പോയതുമായ നിഷേപങ്ങളുടെ ആകെ തുക ആയ കാപ്പിടല്‍ അക്കൌണ്ടും.)
രൂപയുടെ വിനിമയ മൂല്യം കുറയാന്‍ ഉള്ള കാര്യങ്ങള്‍
മുകളില്‍ പറഞ്ഞതില്‍ ഉള്ള എല്ലാ ഖടഗങ്ങളും രൂപയ്ക്കു പ്രതികൂലം അല്ല.4.7 എന്നാ നിയന്ത്രണ വിധേയമായ പണപ്പെരുപ്പം ആണ് ഇപ്പോള്‍ ഉള്ളത്.ഭക്ഷ്യ വസ്തുകളുടെ വില കുടി നില്‍ക്കുന്നു എന്നുള്ളത് എങ്കിലും അപകടകരമായ സ്ഥിതി വിശേഷമാണ്.എന്നിട്ടും രൂപയുടെ മൂല്യം എങ്ങനെ കുറയുന്നു
മൂല്യ തകര്‍ച്ചയുടെ കാര്യങ്ങള്‍
1. വ്യപാര കമ്മി
നമ്മള്‍ക്ക് കയറ്റുമതിയില്‍ കൂടി വിദേശ നാണ്യ വരുമാനവും ഇറക്കുമതി വഴി വിദേശ നാണ്യ ചെലവും ഉണ്ടാകുന്നു.വിദേശ നാണ്യ ചെലവ് വരവിനേക്കാള്‍ കൂടുന്നതാണ് വ്യപാര കമ്മി അഥവാ ട്രേഡ്ന ഡെഫിസിറ്റ്നമ്മുടെ വ്യപാര കമ്മികഴിഞ്ഞ മൂന്ന് വര്‍ഷമായി കുടികൊണ്ടേ ഇരിക്കുന്നു.അതായത് നമുക്ക് ഡോളറിന്റെ ആവശ്യകത കൂടുതലാണ്,അതേപോലെ തന്നെ രൂപയ്ക്കു ആവശ്യകത കുറവും.ഇത് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും.1108 ബില്ലിയന്‍ ആണ് ഇപ്പോഴത്തെ നമ്മുടെ വ്യാപാര കമ്മി
രൂപയുടെ മൂല്യ തകര്‍ച്ച കയറ്റുമതിക്കാര്‍ക്ക് നല്ലതാണു.അവര്‍ക്ക് കൂടുതല്‍ രൂപ ലഭിക്കും.എന്നാല്‍ ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സാധങ്ങളുടെ വില കൂടും.അതുകൊണ്ടാണ് അന്തരാഷ്ട്ര വിപണിയില്‍ ക്രൂട് ഓയില്‍ വില കുറഞ്ഞിട്ടും ഇവിടെ പെട്രോള്‍ വില കൂട്ടേണ്ടി വരുന്നത്.
2.കറന്റ് അക്കൗണ്ട് കമ്മി
വ്യപാര കമ്മിയുടെ കുരെകുടി വിശാലമായ തലമാണ് കറന്റ് അക്കൗണ്ട് കമ്മി.ഇറക്കുമതി കയറ്റുമതി എന്നിവയോടൊപ്പം വിദേശ നിക്ഷേപങ്ങളിളുടെ പൌരന്മാര്‍ക്ക് കിട്ടുന്ന വരുമാനവും വിദേശ നിക്ഷേപകര്‍ ഇവിടുത്തെ നിക്ഷേപതിളുടെ അവരുടെ നാട്ടിലേക്കു കൊണ്ടു പോകുന്ന തുകയും രാജ്യത്തേക്ക് പ്രവാസി പൌരന്മാര്‍ അയക്കുന്ന തുകയും ചേരുമ്പോള്‍ കറന്റ് അക്കൗണ്ട്.നമ്മുടെ കറന്റ് അക്കൗണ്ട് കമ്മിയും പ്രതിമാസം കൂടിവരികയാണ്.നമ്മുടെ മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ 6 ശതമാനം വരും ഇപ്പോള്‍ കറന്റ് അക്കൗണ്ട് കമ്മി
3.വിദേശ നിക്ഷേപങ്ങളിലെ കുറവ്
നമ്മുടെ രാജ്യത്ത് വിദേശ നിഷേപങ്ങള്‍ മൂന്ന് തരത്തിലാണ്.ഷെയര്‍ മാര്‍ക്കറ്റില്‍,കട പത്രങ്ങളില്‍,പിന്നെ വിവിധ പ്രോജക്ടുകളില്‍ ഉള്ള ഫോറിന്‍ ഡയറക്റ്റ് ഇന്വേസ്റ്മെന്റ്റ്.. FDI)
ഇതില്‍ FDI വിവിധ പദ്ധതികളില്‍ ഉള്ള നിഷേപം ആയതിനാല്‍ അവ അനായാസമായി പിന്‍ വലിക്കനവില്ല
എന്നാല്‍സാമ്പത്തിക രംഗത്ത് അസ്ഥിരതയും നമ്മുടെ കരന്സിക്ക് മൂല്യ തകര്‍ച്ചയും ഉണ്ടാകുമ്പോള്‍ വിദേശ നിഷേപകര്‍ അവരുടെ നിഷേപങ്ങള്‍ പിന്‍വലിക്കും.ഷെയര്‍,കടപത്രം എന്നിവയിലുള്ള അവരുടെ നിഷേപങ്ങള്‍ വന്‍തോതില്‍ പിന്വലിക്കപ്പെടുമ്പോള്‍ രൂപയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍ ആകും.
രൂപയുടെ മൂല്യ തകര്‍ച്ച ഉണ്ടാക്കുന്ന നഷ്ടം ആണ് അവരെ പിന്‍വലിയാന്‍ പ്രേരിപ്പികുന്നത്.ലളിതമായ ഉദാഹരണം പറഞ്ഞാല്‍ രൂപയ്ക്കു ഡോളറുമായി അമ്പതു രൂപ വിനിമയ മൂല്യം ഉള്ള സമയത്ത് അവര്‍ വിദേശ നിഷേപകന്‍ഒരു ഒരു ഡോളര്‍ മൂല്യം (അന്‍പതു രൂപ)നിഷേപം നടത്തി.ഇന്നിപ്പോള്‍ ആ നിഷേപവും അതിന്‍റെ പലിശയും കൂടി ചേര്‍ന്നാല്‍ പോലും ഒരു ഡോളര്‍ അവര്‍ക്ക് ലഭിക്കില്ല.ഷെയര്‍ മാര്‍ക്കറ്റ് ആണെന്കില്‍ അവര്‍ നിഷേപിച്ച ഷെയറുകളുടെ വില കുറഞ്ഞാല്‍ ഇരട്ടി നഷ്ടം ആകും ഫലം.
4.വിപണി സമ്മര്‍ദം
ഇത്തരം അവസരങ്ങളില്‍ രൂപ കൂടുതലായി വില്ല്കാനും ഡോളറും മറ്റു കറന്‍സികളും വാങ്ങാനും കൂടുതല്‍ പേര്‍ ശ്രമിക്കും.കയറ്റുമതിക്കാര്‍ ഇനിയും വില ഇടിയും എന്ന പ്രതീഷയില്‍ വിദേശത്തുള്ള തങ്ങളുടെ വരവിനെ തടഞ്ഞു വെക്കും.ഇറക്കുമതിക്കാര്‍ വില കൂടുതല്‍ ഇടിയും മുന്‍പ് കൂടുതല്‍ വിദേശ നാണയം വാങ്ങാന്‍ ശ്രമിക്കും.
5. കുറഞ്ഞ വളര്‍ച്ച നിരക്ക് (GDP)
നമ്മുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് വളരെ താഴ്ന്ന നിലയിലാണ്.2003 നു ശേഷം GDP ഇതുവരെ രണ്ടക്കം കടന്നിട്ടില്ല.കഴിഞ്ഞ സമ്പത്തിക വര്‍ഷം കേവലം അഞ്ചു ശതമാനം മാത്രം,അതായത് ഒരു ദശാബ്ദം കൊണ്ട് വളര്‍ച്ച പകുതി ആയി,ഇതില്‍ തന്നെ വ്യവസായിക ഉല്‍പ്പാദന വളര്‍ച്ചയും കടുത്ത സമ്മര്‍ദത്തിലാണ്
6.ധനകമ്മി
ചിലവും വരവും തമിലുള്ള അന്തരമാണ് ധനകമ്മി ചെലവ് വരവിനേക്കാള്‍ കൂടുമ്പോള്‍ ധനകമ്മി.ഉയര്‍ന്ന സര്‍ക്കാര്‍ ചെലവുകളും സബ്സിഡിയും ധനകമ്മി അഞ്ചു ശതമാനത്തില്‍ കുറയാതെ നിര്ത്തുന്നു,ഇതും വിനിമയ മൂല്യത്തിലെ തകര്‍ച്ചക്കു കാരണമായി.4.9 ത്രില്ലിന്‍ (4.9 ദശലക്ഷം മില്യണ്‍) രൂപ ആണ് ഇപ്പോഴത്തെ നമ്മുടെ ധനകമ്മി.
7.ഊഹ കച്ചവടം
രൂപയുടെ വിലയിടിയുംപോള്‍ വന്‍തോതില്‍ രൂപ സംഭരിച്ചു വെച്ചിരുന്ന വന്‍കിട ഊഹ കച്ചവടക്കാര്‍ വന്‍തോതില്‍ രൂപ വിറ്റഴിക്കും.ഇത് വിപണിയില്‍ രൂപ കൂടുതല്‍ സുലഭം ആക്കുകയും മൂല്യം കുറയുകയും ചെയ്യും.. ഇന്ത്യക്ക് പുറത്തുള്ള രൂപയുടെ അവധി വ്യാപാരത്തിൽ റിസർവ് ബാങ്കിന് നിയന്ത്രണമൊന്നുമില്ല. ഇതോടൊപ്പം നാമ മാത്രമായ മാർജിൻ തുക നൽകി രൂപയുടെ വലിയ അവധി ഇടപാടുകൾ നടത്താനാകുമെന്നതാണ് ഈ വിപണികളെ ഊഹക്കച്ചവടക്കാരുടെ പ്രിയകേന്ദ്രമാക്കുന്നു
8.അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ ഉണര്‍വ്
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ ഉണ്ടായ ഉണര്‍വും നിഷേപകര്‍ക്ക് അനുകൂലമായി അവിടെ ഫെഡറല്‍ റിസര്‍വ് കൈക്കൊണ്ട നടപടികളും ഡോളറിനെ കൂടുതല്‍ ശക്തിപ്പെടുത്തി.അതും രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണം ആയി.
പരിഹാരവും വെല്ലുവിളികളും
ഇത്രയും പ്രതിസന്ധി ഉണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലേ എന്ന സംശയം ഉണ്ടാകാം.പക്ഷെ അവരുടെ കൈലുള്ള പല ഉപാധികളും ഇരുതല മൂര്‍ച്ച ഉള്ളതാണ്.രൂപയെ ശക്തിപ്പെടുത്താന്‍ എടുക്കുന്ന നടപടികള്‍ പലപ്പോഴും ജനപ്രിയം ആകണമെന്നില്ല.തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ അത്തരം ഒരു നടപടി ആഗ്രഹിക്കുന്നില്ല.
1.പലിശ നിരക്ക്
പലിശ നിരക്കും വിനിമയ മൂല്യവും തമിലുള്ള ബന്ധം കുറച്ചു സങ്കീര്‍ണ്ണം ആണ്.പലിശ നിരക്ക് കൂടുമ്പോള്‍ മൂന്നു കാര്യങ്ങള്‍ സംഭവിക്കും.ഒന്ന് ധനകമ്മി കൂടും മറ്റൊന് പലിശ ഇനത്തില്‍ ചെലവ് കൂടുമ്പോള്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലത്തെ കുറയ്ക്കും.ഈ രണ്ടു കാര്യങ്ങളും വിനിമയ മൂല്യത്തെ പ്രതികൂലമായി ബാധിക്കും.എന്നാല്‍ മൂനാമത്തെ കാര്യം കൂടുതല്‍ നിഷേപങ്ങള്‍ ബാങ്കുകളിലേക്ക്ആകര്‍ഷിക്കപ്പെടും എന്നതാണ്.ഇത് കറന്‍സിയുടെ മൂല്യം ഉയര്‍ത്തും.അതിനാല്‍ തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ പലിശ നിരക്ക് കൂടിയാലും അത് പ്രതികൂല ഫലം ചെയ്യാനാണ് സാധ്യത.
2.നിഷേപകരെ ആകര്‍ഷിക്കാന്‍
വന്‍തോതില്‍ വിദേശ നിഷേപം ഉണ്ടായാല്‍ അതു രൂപയുടെ മൂല്യം ഉയര്‍ത്തും.എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഈ കാലത്ത് നിക്ഷേപങ്ങള്‍ കുറയുകയാണ്.മാത്രമല്ല കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയും തന്ത്ര പ്രധാന മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചും വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിനു ബുധിമിട്ടുണ്ട്.റീടെയില്‍ മേഖലയിലെ വിദേശ നിക്ഷേപ തീരുമാനം ഉണ്ടാക്കിയ കോലാഹലങ്ങള്‍ സര്‍ക്കാരിനു മുന്‍പിലുണ്ട്.മാത്രമല്ല ഇത്തരത്തിലുള്ള പല നിക്ഷേപങ്ങളും രജ്യത്തെ സാധാരണക്കാര്‍ക്ക് ദൂര വ്യപകമായ രീതിയില്‍ ദോഷ ഫലങ്ങള്‍ ഉണ്ടാക്കും.
ഒരു തിരജെടുപ്പിനെ മുന്നില്‍ കാണുന സര്‍ക്കാര്‍ ജനപ്രിയ നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.പക്ഷെ അപ്രിയമായ ചില സാമ്പത്തിക അച്ചടക്ക നടപടികള്‍ ഇല്ലാതെ രൂപയുടെ മൂല്യം ഉയര്‍ത്തുക പ്രയാസമാണ്
3.റിസര്‍വ്വ് ബാങ്ക് ഇടപെടല്‍
നമ്മുടെ കേന്ദ്ര ബാങ്ക് ആയ റിസര്‍വ്വ് ബാങ്ക് ഇടപെടലുകള്‍ ആണ് ഈ അവസരങ്ങളില്‍ സാകൂതം വീക്ഷിക്കുന്നത്.റിസര്‍വ് ബാങ്ക് തങ്ങളുടെ പക്കലുള്ള വിദേശ നാണ്യ ശേഖരം ഉപയോഗപ്പെടുത്തിയാണ് കാലാകാലങ്ങളായി രൂപയുടെ മൂല്യം നിയന്ത്രിക്കുന്നത്.എന്നാല്‍ എപ്പോള്‍ നമ്മുടെ വിദേശ നാണ്യ ശേഖരം ക്രമാനുഗതമായി കുറയുകയാണ്.രൂപയുടെ മൂല്യം കുറയുമ്പോള്‍ ഡോളര്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റാണ് RBI നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.എന്നാല്‍ ഇപ്പോള്‍ നമ്മുളുടെ വിദേശ നാണ്യ ശേഖരം 28000 കോടി ഡോളര്‍ ആണ്.വ്യാപാര കമ്മി നികത്താനും വിദേശ നാണ്യ ശേഖരം ആണ് ഉപയോഗപ്പെടുതെണ്ടാത്. അതുകൊണ്ട് തന്നെ ഇത്തരം ഇടപെടല്‍ എത്രത്തോളം ഫലം ചെയ്യും എന്ന് പറയാനാവില്ല മാ ത്രമല്ല റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പറഞ്ഞ അഭിപ്രായം രൂപയ്ക്കു ന്യായ വില ഉറപ്പക്കുക്ക RBI യുടെ കടമ അല്ലെന്നാണ്,അവരുടെ ചുമതല നാണ്യ വിനിമയത്തിലെ ഏറ്റ കുരച്ചിലുകള്‍ കൈകാര്യം ചെയ്യല്‍ മാത്രം ആണെന്ന്.
സത്യം പറഞ്ഞാല്‍ ചെകുത്താനും കടലിനും ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍.ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീഷിക്ക വയ്യ.അതുകൊണ്ട് തന്നെ രൂപ ഒരു ഡോളറിനു അറുപത് എന്ന നിലയിലേക്ക് വരെ താഴാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ