2012, ഡിസംബർ 6, വ്യാഴാഴ്‌ച

വി എസ്സ് ഉള്‍പ്പെട്ട ഭൂമി ദാന കേസ്

ഭൂമിദാനം-വിഎസ്സ് സ്വജനപക്ഷപാതം കാണിച്ചു എന്നത് വസ്തുത.അനാവശ്യ ഇടപെടലും ഉദ്യോസ്ഥരെ സമ്മര്‍ദതിലാക്കുകയും ചെയ്തു.

രാഷ്ടിയം-വിഎസ്‌നെ കുടുക്കാന്‍ ഉള്ള ഒരു ആയുധം ആയി UDF ഇതിനെ എടുത്തു എന്നത് സത്യം.അല്ലെങ്കില്‍
 എത്ര മാത്രം അഴിമതി നടക്കുന്നു,വേറെ എത്ര LDF നേതാക്കള്‍ അഴിമതി നടത്തി അതൊന്നും അനേഷിക്കുന്നില്ല.കുഞ്ഞാലിക്കുട്ടിയെ നിരന്തരം വേട്ടയാടുന്ന പിള്ളയെ ജയിലില്‍ കേറ്റിയ അച്യുതാനന്ദനോട് ഒരു പകരം വീട്ടല്‍

കേസിന്‍റെ യുക്തി-വിഎസ്സിനെ കുടുക്കാന്‍ എന്തെ ഇങ്ങനെ ഒരു കേസ് തിരഞ്ഞെടുത്തു എന്നത് കൌതുകം.ഡാറ്റ സെന്റര്‍ റിലയന്‍സിനു കൈമാറിയ പോലുള ദുരൂഹ നടപടികള്‍ നിലനില്‍ക്കുമ്പോള്‍ എന്തെ ഈ കേസ് തിരഞ്ഞെടുത്തത്‌....ഒരു പക്ഷെ വിവാദ ദല്ലാള്‍ നന്ദ കുമാറിനോട് ചില UDF നേതാക്കള്‍ക്ക് ഉള്ള അടുപ്പം ആകാം ഡാറ്റ സെന്ര്‍ കേസ് ഇല്ലാതാക്കുന്നത്

കേസ് അനേഷണം-ഏറെ കൗതുക കരം.ലക്ഷ്യം വിഎസ്സ് മാത്രം എന്ന നിലയില്‍ ഉള്ള പോക്കായിരുന്നു.അവസാനം ഇതില്‍ പങ്കാളികള്‍ അയ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ സെക്രടറി,ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ കാസറഗോഡ് കളക്ടര്‍ എല്ലാരും ഒഴിവായി.അപ്പോള്‍ ഇതില്‍ ലക്‌ഷ്യം വിഎസ്സ് മാത്രം എന്നു തോന്നി പോകും


CPM സമീപനം-അവര്‍ സ്വന്തം നേതാവ് കേസില്‍ പെട്ടപ്പോള്‍ നല്‍കിയ പിന്തുണ സ്വഗതര്‍ഹം

വിഎസ്സിന്‍റെ സമീപനം-കേസിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ആണെന്ന് പറഞ്ഞു അദേഹം നടത്തുന്ന വിമര്സനത്തില്‍ തെറ്റില്ല.പക്ഷെ ഈ അവസരത്തിലും അദേഹത്തിന് പിന്തുണ നല്‍കുന്ന സ്വന്തം പാര്‍ട്ടിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന പ്രസ്താവന ഒഴിവക്കെണ്ടാത്യിരുന്നു.ഇപ്പോള്‍ പാര്‍ട്ടിയില്‍എതിര്‍ പക്ഷത്തുള്ള ഒരാള്‍ ഇത്തരം കേസില്‍ പെട്ടാലുള്ള വിഎസ്സിന്‍റെ സമീപനം ആലോചിച്ചു നോക്കുക

ന്യായമായ കാര്യം-അഴിമതി ചെറുത് ആയാലും വലുത് ആയാലും അഴിമതി തന്നെ.അതു കോടതി വിചാരണ ചെയ്ത് കണ്ടു പിടിക്കണം


സിംഗിള്‍ ബെഞ്ച്‌ വിധി-ചെറിയ ഒരു അസാധാരണത തോന്നുന്നു.ഇതേ കേസിന്‍റെ FIR റദ്ദാക്കാന്‍ വി എസ്സിന്റെ പിഎ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതാണ്,മറ്റു പല വിധികളിലും സുപ്രീംകോടതി കേസ് നടപടികളില്‍ ഇടപെടില്ല എന്ന് പറഞ്ഞിട്ടുണ്ട്


സര്‍ക്കാറിന്റെ അപ്പീല്‍-===-----_ അതിവേഗം ബഹുദൂരം ഈ വേഗത സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരെ ഉണ്ടായിരുന്നെങ്കില്‍ കേരളം എന്നെ രക്ഷപ്പെട്ടേനെ

ഡിവിഷന്‍ ബെഞ്ച്‌ സ്റ്റേ-അതും അസാധാരണം.സിംഗിള്‍ ബെഞ്ച്‌ വിധി ശെരിയോ തെറ്റോ,പക്ഷെ ഇത്രയും വേഗത്തിലുള്ള സ്റ്റേ ആരും പ്രതീഷിച്ചില്ല,,..






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ