2012, നവംബർ 29, വ്യാഴാഴ്‌ച

പലസ്തിനെ ഓര്‍ത്തു കരയുന്നവരോട്


പലസ്തിനെ ഓര്‍ത്തു കരയുന്നവരോട്

പലസ്ടിന്‍ വിഷയത്തില്‍ നമ്മുടെ കേരളത്തിലെ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ പ്രതെയ്കിച്ചു CPM,ജമാഅത്തെ ഇസ്ലാമി,മുസ്ലിം ലീഗ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത അഭിനന്ദനീയമാണ്.സ്വന്തം രാജ്യത്ത്‌ അഭയാര്‍ഥികളകേണ്ടി വന്ന ഒരു ജനതയോട് നമ്മള്‍ അനുഭാവ പൂര്‍ണമായ സമീപനം പുലര്‍ത്തണം

പക്ഷെ ഇവരോട് ന്യായമായ ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട് അല്ലെങ്കില്‍ ഇവരുടെ ജാഗ്രത ഇനി പറയുന്ന ചില കാര്യങ്ങളില്‍ എന്തുകൊണ്ട് ഇല്ലാതെ പോകുന്നു

സിറിയയില്‍ ആഭ്യന്തര കലാപത്തിലൂടെ ആയിരങ്ങള്‍ മരിക്കുന്നു.അതില്‍ പ്രതിഷേധം ഒന്നുമില്ലേ.അറബ് രാഷ്ട്രങ്ങളായ യെമനിലും ഈജിപ്തിലും ലിബയയിലും ആയിരങ്ങള്‍ അഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ല.ഇസ്രേയല്‍ കൊല്ലുമ്പോള്‍ മാത്രമേ ഉള്ളോ പ്രതിഷേധം,മുസ്ലിം രാജ്യങ്ങളില്‍ അഭ്യന്തര കലാപത്തിലും ഭരണ കൂട ഭീകരതയുടെ ഫലമായും ഉണ്ടാകുന്ന ജീവഹാനിയില്‍ പ്രതിഷേധം ഇല്ലേ?

സുഡാനിലെ വംശീയ കലാപത്തില്‍ കൊലപ്പെടവര്‍ ലക്ഷങ്ങളാണ്,ഒരു പ്രതികരണവും ഒരിക്കലും കണ്ടിട്ടില്ല.ഒരു സഹായ നിധിയും സമാഹാരിച്ചിട്ടില്ല

ചൈന ടിബറ്റില്‍ നടത്തുന്ന മനുഷ്യ അവകാശ ലംഖനങ്ങളെ പറ്റി മൌന വ്രതം എടുത്തവര്‍ ആണ് പലസ്തിനെ പറ്റി വാചലരകുന്നത്.പലസ്ടിന്‍ ജനതയുടെ അതെ അവസ്ഥയാണ്‌ ടിബറ്റന്‍ ജനതയുടെയും.സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എത്ര മാത്രം ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്നു.അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ എത്ര മാത്രം.ഈയൊരു വിഷയത്തില്‍ ഇവരാരും ഇതു വരെ പ്രതികരിച്ചു കണ്ടില്ല.

എല്ലാം പോകട്ടെ നമ്മുടെ ഇന്ത്യക്കു മേല്‍ ഉണ്ടാകുന്ന ചൈനീസ്കടന്നു കയറ്റവും അവര്‍ അരുണാചല്‍ പ്രദേശില്‍ അവകാശം ഉന്നയിക്കുംപോളും ലടക്കിന്റെ ഭൂരിഭാഗവും കൈയടക്കി വെക്കുമ്പോഴും ഒരു പ്രതികരണവും ഇല്ല.


എന്തേ പലസ്ടിന്‍ വിഷയത്തില്‍ മാത്രമേ ഉള്ളോ ജാഗ്രത.എന്തേ കാര്യം മനസിലാകുന്നില്ല.അതിനു കിട്ടുന്ന മാധ്യമ ശ്രദ്ധ ആണോ കാര്യം അതോ മറ്റെ എന്തെങ്കിലും

2012, നവംബർ 24, ശനിയാഴ്‌ച

ശ്വേത മേനോനെ ചൊല്ലി കുറെ കപട സദാചാരം


ശ്വേത മേനോനെ ചൊല്ലി കുറെ കപട സദാചാരം

നമ്മുടെ സമൂഹത്തിന്റെ സദാചാര ബോധത്തെ ബാധിക്കുന്നതും സാമൂഹ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ ഒട്ടനവധി സംഭവങ്ങള്‍ നമുക്കിടയില്‍ ഉണ്ടാകുന്നു.അച്ഛന്‍ മകളെ പീഡിപ്പിച്ചതും അധ്യാപകന്‍ വിദ്യാര്‍ത്ഥികള പീഡിപ്പിച്ചത
ുമായ സംഭവങ്ങളും വാര്‍ത്തകളും പുതുമ അല്ലാതായിരിക്കുന്നു.ഇത്തരം വിഷയങ്ങളില്‍ ഒന്നും പ്രതികരിക്കുകയും ക്രിയാത്മകമായി ഇടപെടുകയും ചെയ്യാത്ത ചിലര്‍ ഇപ്പോള്‍ ഈ ശ്വേത മേനോന്‍റെ പ്രസവം ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതില്‍ നടത്തുന്ന പ്രതികാരണങ്ങളില്‍ ആശ്ചര്യം തോന്നുന്നു.സാമൂഹ്യ വിഷയത്തില്‍ ഇടപെടുമ്പോള്‍ നടത്തുന്നതില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ഇത്തരം വിഷയത്തില്‍ ലഭിക്കും എനതയിരിക്കാം ഇവരെയും ഇത്തരം പ്രതികരണം നടത്താന്‍ പ്രേരിപ്പിച്ചത്‌,അല്ലാതെന്ത്...






ശ്വേത മേനോന്‍റെ പ്രസവത്തിനു മാധ്യമങ്ങള്‍ നല്‍കിയ പരിഗണനയും അത് ചലച്ചിത്രത്തില്‍ ഉള്‍പ്പെട്ടതും രണ്ടു വിഷയം ആണ്.മാധ്യമങ്ങള്‍ news value നോക്കി വാര്‍ത്തകള്‍ നല്‍കും എങ്കിലും ഇവര്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുന്നു എന്നത് നമ്മുടെ സമൂഹത്തില്‍ പ്രാധാന്യം ഉള്ള ഒരു കാര്യം അല്ല.പക്ഷെ ഇതു ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് മറ്റൊരു വിഷയം.ഏറെ നല്ല ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഒരു സംവിധായകന്‍,അദേഹത്തിന്റെ ചലച്ചിത്രം കാണാതെ അഭിപ്രായം പറയുന്നത് തീര്‍ത്തും അനുചിതമാണ്..സെബാസ്റ്റ്യന്‍ പൌളിനെ പോലുള്ളവര്‍ ജനിച്ചു വീണ കുഞ്ഞിന്റെ അവകാശത്തെ കുറിച്ചു വാചാലനാകുന്നു.നിരപരാധികളായ അനവധി കുഞ്ഞുങ്ങള്‍ പലതരം പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ഈ വാചാലത കണ്ടില്ല.

അടികുറിപ്പ്:പ്രസവം ഒരു അസുഖം ആണെന്നപോലെ കരുതി അതില്‍ വളരെ ഉത്കണ്ടാകുലരായി വളരെ അധികം കരുതലുകള്‍ന എടുക്കുന്ന ഇപ്പോഴത്തെ തലമുരയില്‍ ഇതു തീര്‍ത്തും നിസാരമായ ഒരു കാര്യം ആണെന്നു ശ്വേത മേനോന്‍ തെളിയിച്ചിരിക്കുന്നു.....

കോണ്‍ഗ്രസ്‌ പുനസംഘടന


കോണ്‍ഗ്രസ്‌ പുനസംഘടന വീണ്ടും നീളും.ഗണപതി കല്യാണം പോലെ രണ്ടു വര്‍ഷമായി കേള്‍ക്കുന്ന ഒരു സംഭവം ആണിത്‌.മാധ്യമങ്ങള്‍ ഇത് വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ചിലവഴിച്ച സമയവും ഊര്‍ജവും എന്തെങ്കിലും ജനകീയ വിഷയത്തിനായി മാറ്റി വെച്ചിരുന്നെങ്കില്‍ ജനങള്‍ക്ക് എങ്കിലും എന്തെങ്കിലും ഗുണം ഉണ്ടായേനെ.പൊതു സമ്മേളനത്തിനു കൊള്ളാന്‍ തക്ക വണ്ണം ആളുകളെ നിര്‍വാഹക സമിതിയിലും രണ്ടു ഡസന്‍ ജനറല്‍ സെക്രടറി മാരെയും അതിന്‍റെ ഇര
ട്ടി സെക്രടറി മാരെയും നിയമിച്ചത് കൊണ്ട് ഈ പാര്‍ടിക്ക് എന്ത് ഗുണം,ജനങള്‍ക്ക് എന്ത് ഗുണം.അകെ ഗുണം പദവി കിട്ടുന്നവര്‍ക്കുള്ള ഒരു ആത്മ സംതൃപ്തി മാത്രം.കേരളത്തില്‍ ബൂത്ത്‌ തലം മുതല്‍ ജില്ലാ തലം വരെ സംഘടന ഉണ്ടെന്നു അറിയുന്നത് ലോക്സഭ,നിയമ സഭ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്.KPCC നിര്‍വാഹക സമിതി യോഗം ഒരു അപൂര്‍വ പ്രതിഭാസവും.പിന്നെ എന്തിനാണാവോ എല്ലാവരും ഈ സംഘടന സ്ഥാനങ്ങള്‍ക്കായി നെട്ടോട്ടം ഓടുന്നത്.ആരും പ്രവര്‍ത്തിച്ചു കാണുന്നില്ല ഒരിക്കലും.

2012, നവംബർ 23, വെള്ളിയാഴ്‌ച

കസബിന്‍റെ വധ ശിക്ഷ


കസബ്‌ തീവ്രവാദ സംഘങ്ങളുടെ ഒരു ഉപകരണം മാത്രം..

കസബിനെ തൂകിലേട്ടിയത് കൊണ്ട് തീവ്രവാദ വിരുദ്ധ നീക്കങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകില്ല.ഇതു പ്രതേകിച്ചു ഒരു സന്ദേശവും കൈമാറുന്നില്ല

കസബ്‌ കേവലം ഒരു പ്രതീകം മാത്രമായിരുന്നു.ഒത്തിരി പേരുടെ വികാരത്തിന് അനുസരിച്ചുള്ള ഒരു തീരുമാനം .

കസബിനെക്കള്‍ കൊടും തീവ്രവാദിയും അപകട കാരിയുമായ അഫ്സല്‍ ഗുരു ഇതു വരെ തൂകിലെട്ടപ്പെട്ടിട്ടില്ല..

നാളെ പാര്‍ലമെന്‍റ്ശൈത്യകാല കാല സമ്മേളനം തുടങ്ങാനിരിക്കെ വധ ശിക്ഷ അതിന്‍റെ തൊട്ടു തലേ ദിവസം ആയത കേവലം യദ്രിചികമല്ല...

ബാന്‍കി മൂണ്‍ സുവിശേഷം

ലോകവ്യാപകമായി വധശിക്ഷ നിര്‍ത്തലാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടു.മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ ഇന്ത്യ നടപ്പാക്കിയതിന് അടുത്തദിവസമാണ് മൂണിന്റെ പ്രസ്താവന 

ഇന്ത്യയില്‍ ഏറെ നാളത്തെ ഇടവേളക്കു ശേഷമാണ് വധശിക്ഷ നടപ്പാക്കുനത് അതും തീര്‍ത്തും അര്‍ഹമായ ശിക്ഷ.

ചൈന അടക്കം വിവിധ ലോക രാജ്യങ്ങളില്‍ വധശിക്ഷ സാര്‍വത്രികമായി നടപ്പാകുമ്പോള്‍ ഇല്ലാത്ത ആശങ്ക ഇപ്പോള്‍ എങ്ങനെ ഉണ്ടായി ഇദേഹത്തിന്......

2012, നവംബർ 15, വ്യാഴാഴ്‌ച

വീതം വെക്കുന്ന ഭരണം

നമ്മുടെ സര്‍ക്കാരില്‍ എല്ലാം വീതം വെപ്പണ്.കോണ്‍ഗ്രസുകാര്‍ക്ക് ഗ്രൂപ്പ്‌ വീതം വെപ്പ് നടത്തി നല്ല പരിചയം ഉള്ളതിനാല്‍ നല്ലപോലെ നടക്കുന്നു.ന്യൂന പക്ഷവും അവര്‍ കൂടുതല്‍ നേടുന്നു എന്ന് പറയുന്ന സമുദായ ആചാര്യന്മാരും എല്ലാം വീതം വെപ്പില്‍ പങ്കാളികള്‍

ആദ്യം മന്ത്രി പദവികള്‍ ഗ്രൂപും മതവും ജാതിയും ഒക്കെ നോക്കി വീതിച്ചു.
പിന്നെ പാര്‍ട്ടികള്‍ അവരുടെ വകുപ്പുകളില്‍ വീതം വെച്ചു.ലീഗ് ആദ്യം തന്നെ പരമ്പരാഗത സ്വത്തായ കാലിക്കറ്റ്‌ യൂനിവേര്‍സിറ്റിയില്‍ പരിപാടി തുടങ്ങി.പ്ലസ്‌ ടു അധ്യാപകനെ വൈസ് ചാന്‍സിലര്‍ ആക്കാന്‍ ശ്രമിച്ചു പൊളിഞ്ഞു.അപ്പോള്‍ ഇ ടി  മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു ഞങ്ങള്‍ പുതിയ ആളെ കണ്ടെത്തും എന്ന്.ഗവര്‍ണര്‍ തീരുമാനിക്കേണ്ട ആളാണ് വിസി,പിന്നെ മന്തിമാരുടെ വകുപ്പ് തങ്ങള്‍ പ്രക്യപിക്കുമ്പോള്‍ ഇടിക്ക് ഇതും ആകാമല്ലോ. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നത് പോലെ മുനീര്‍ ജില്ല ആസൂത്രണ സമിതികളിലെ പ്രതിനിത്യവും റബ് വിദ്യാഭാസ വകുപ്പിലെ എല്ലാ വകുപ്പ് മേധാവി സ്ഥാനങ്ങളും എല്ലാം സ്വന്തം സമുദായത്തിന് മാത്രമായി നല്കി

നിയമ വകുപ്പില്‍ മാണി സാറും പരിപാടികള്‍ ജോരക്കി.ന്യൂനപക്ഷം നേടുന്നത്‌ കൂടി എന്നു തോന്നിയപ്പോള്‍ ഭൂരിപക്ഷ ആചാര്യന്മാര്‍ ഒന്നിച്ചു.ഇപ്പോള്‍ ദേവസം ബോര്‍ഡ്‌ അവര്‍ വീതിച്ചെടുത്തു,അതിനായി നിയമം ഭേദഗതി  ചെയ്തു.വെള്ളപള്ളിയുടെ നോമിനിക്ക് 50 വയസില്ലത്തിനാല്‍ അംഗങ്ങളുടെ പ്രായ പരിധി 45 ആക്കി.വനിതാ പ്രാതിനിത്യം ഉപേഷിച്ചു.കിട്ടിയത് തങ്ങള്‍ക്കയതിനാല്‍ ഭൂരിപക്ഷത്തിനു പരാതി ഇല്ല.ഒത്തിരി കിടിയതിനാല്‍ ന്യൂനപക്ഷവും മിണ്ടിയില്ല.ആരും മിണ്ടാതതിനാല്‍ മാധ്യമങ്ങള്‍ക്കും പ്രശ്നം ഇല്ല.പിണറായി പറഞ്ഞതാണ് ഇതിലെ കറക്റ്റ് കാര്യം മദ്യം വില്‍ക്കുന്നത്‌ ഗുരുദേവ ദര്‍ശനത്തിനു എതിരാണ് പക്ഷെ  വിദേശ മദ്യം വില്‍ക്കരുത്‌ എന്ന് പറഞ്ഞിട്ടില്ല.അതിനാല്‍ വിദേശ മദ്യ കച്ചവടകാരന് ഗുരു അനുയായി ആയി എന്തു സ്ഥാനവും നേടാം

ഇപ്പോള്‍ പുതിയ വീതം വെക്കല്‍ സര്‍വകലാശാലകളാണ്4 വിസി കളും 5 പ്രൊവിസികളും ഒഴിവുകള്‍ ഉണ്ട്.കാലിക്കറ്റ്‌ ലീഗിന് കൊടുത്തു.ഇനി ബാക്കി വീതം വെക്കല്‍ തുടങ്ങണംഎംജി മാണിക്ക് നല്‍കും കേരള NSSന്‌ കണ്ണൂര്‍ SNDP ക്ക് പിന്നെ ഒരു പ്രോ വിസി NSS  ജനറല്‍ സെക്രടറിയുടെ മകള്‍ക്കാണെന്നും കേള്‍ക്കുന്നു.

അടുത്ത മൂന്ന് വര്‍ഷം ഭരിച്ചാല്‍ ഇനിയും എന്തെല്ലാം വീതം വെക്കാന്‍ കിടക്കുന്നു








2012, നവംബർ 14, ബുധനാഴ്‌ച

ആന്റണിയുടെ സുവിശേഷം

എന്താണ് എകെ ആന്റണിയുടെ ലക്‌ഷ്യം.രാഷ്ട്രിയ എതിരാളികളെ വാനോളം പുകഷ്‌ത്തുക സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കുക.UDF സര്‍ക്കാരിനു കൂനിന്മേല്‍ കുരു പോലെ വീണ്ടും ഒരു പ്രശ്നം കൂടി..

എന്തയാലും അദേഹം ആത്മാര്‍ത്ഥമായി എളമരം കരീമിനെ പ്രശംസിക്കാനായി ഇത് പറഞ്ഞു എന്നു കരുതാനാവില്ല,എങ്കില്‍ നേരത്തെ ആയികൂടരുന്നോ.


കുഞ്ഞാലികുട്ടിയും ചാണ്ടിയും പറയുന്നത് സര്‍ക്കാരിനെ അല്ല അദേഹം വിമര്‍ശിച്ചത് സംസ്ഥാനത് വിവാദം ഉണ്ടാകി വികസന സൗഹൃദ അവസ്ഥ ഇല്ലാതാക്കുന്നവരെ ആണെന്ന്.പക്ഷെ ഇത്തരം വിമര്‍ശനങ്ങളുടെ മുന്‍ നിരയില്‍ നില്‍ക്കുന്നത്‌ ആന്റണിയുടെ അടുത്ത ആളുകളായ സുധീരനും പ്രതാപനും ഒക്കെയാണ് മാത്രമല്ല അവരുടെ വിമര്സനങ്ങളിലെ കാമ്പ് മനസിലാക്കാന്‍ പറ്റാത്ത ആളല്ല അദേഹം

പിന്നെ പറയുന്നത് ബ്രഹ്മോസിലെ പ്രശ്നങ്ങള്‍ ആണ് അദേഹത്തെ കൊണ്ട് ഇത് പറയിച്ചത് എന്നാണ്.അതില്‍ കുറച്ചു വസ്തുതകള്‍ ഉണ്ട്.എന്തായലും അവിടുത്തെ തൊഴില്‍ പ്രശ്നത്തിന്റെ പേരില്‍ കേരള സര്‍ക്കാരിനെ മുഴുവന്‍ വിമര്‍ശിക്കുന്ന ഒരു പ്രസ്താവന നടത്തേണ്ടിയിരുന്നില്ല,പക്ഷെ ബ്രഹ്മോസിന്‍റെ എതിരായ വിമര്‍ശനം അദേഹത്തിനു നേരെ കൂടി നീളുന്നതിനാല്‍ അതിനെ വഴി തിരിച്ചു വിടാനും ആകാം ഈ പ്രസ്താവന,മാധ്യമങ്ങള്‍ പറയും പോലെ ഇല്ലെങ്കിലും അവിടെ ഉള്ള തൊഴില്‍ പ്രശ്നങ്ങളില്‍ അദേഹം ഇടപെടുകയാണ് വേണ്ടത്‌ അല്ലാതെ അതിനെ വഴി തിരിച്ചു വിടുകയല്ല വേണ്ടത്‌

എന്തായാലും ഇതിന്‍റെ പൊതു നിരീഷണം അദേഹം ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലി കുട്ടിയയൂം ലക്ഷ്യം വെച്ചു എന്നാണ്.ആയിരിക്കാം 2004ല്‍ അദേഹത്തെ പുകച്ചു ചാടിച്ചതില്‍ ഇരുവരും നിസ്തുല പങ്കു വഹിച്ചല്ലോ അതിന്‍റെ ഓര്‍മ്മകള്‍ ആയിരിക്കാം.

എന്തായാലും രാഷ്ട്രിയ തന്ത്രം അറിയുന്ന ആന്റണി വെറുതെ ഒരു പ്രസ്താവന നടത്തില്ല പക്ഷെ എന്താണ് ഉദേശിച്ചത്‌ എന്നു കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.അതുവരെ നമുക്ക് നിരീഷണങ്ങള്‍ നടത്താം.ചിലപ്പോള്‍ ഉണ്ടായില്ല വെടി പോലെ അവസാനിച്ചെന്നും വരും

ആത്മീയ വ്യാപാരം

വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ അമൃതാനന്ദമയിയുടെ ദര്‍ശനവേദിയിലേക്ക് ഓടിക്കയറിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ബിഹാര്‍ ഗയ സ്വദേശി സത്‌നം സിംഗ് മാന്‍ എന്ന യുവാവിന്റെ ദുരൂഹ മരണത്തില്‍ കുറ്റ പത്രം സമര്‍പ്പിക്കാന്‍ പോകുന്നു.പ്രതികള്‍ പേരൂര്‍ക്കട മാനസിക രോഗ ആശുപത്രിയിലെ ജീവനക്കാരും അന്തേ വാസികളും.ഏറെ വിചിത്രം അല്ലാതെന്തു പറയാന്‍


ഇതില്‍ പോലീസിനും ജയില്‍ അധികൃതര്‍ക്കും മാനസിക രോഗ ആശുപത്രിയിലെ ജീവനക്കാര്‍ക്

കും ഒപ്പം അമൃതപുരി ആശ്രമത്തിലെ ജീവനക്കാരും അതിലുപരി അമൃതാനന്ദമയിയും കുറ്റക്കാരാണ്.പക്ഷെ നിര്‍ഭാഗ്യ വശാല്‍ നമ്മുടെ മാധ്യമങ്ങളോ രാഷ്ട്രിയക്കാരോ ബുദ്ധി ജീവികളോ ക്രിയാത്മകമായി ഇടപെട്ടു കണ്ടില്ല.ചിലര്‍ പേരിനു എന്തോ പ്രതികരണങ്ങള്‍ നടത്തി

ആള്‍ദൈവങ്ങളില്‍ പ്രമുഖയായ അമൃതാനന്ദമയിക്ക് കേരളത്തിന് പുറത്തെന്ന പോലെ വിദേശത്തും നിരവധി ആരാധകവൃന്ദങ്ങളുണ്ട്. ശാന്തിയെക്കുറിച്ചും കാരുണ്യത്തെ കുറിച്ചും ആയിരം നാവില്‍ സംസാരിക്കാറുള്ള അവരുടെ മഠത്തില്‍ കയറിയെന്നതിന്റെ പേരില്‍ ഒരു മനോരോഗിക്ക് ജീവഹാനി സംഭവിക്കുന്നുവെന്നത് അത്യന്തം അപലപനീയമാണ്.

ഈ സംഭവം നടന്നപ്പോള്‍ ആശ്രമം ആധികൃതര്‍ പറഞ്ഞത്‌ സത്നം മനോരോഗി അല്ല മന്പൂര്‍വമായ ആക്രമണം ആണെന്ന് സംശയിക്കുന്നു.എല്ലാ രാഷ്ട്രിയ നേതാക്കളും ആശ്വസിപ്പിക്കാന്‍ എത്തി.
പക്ഷെ ആ ചെറുപ്പക്കാരന്‍ മരിച്ചപ്പോള്‍ ആര്‍ക്കും അനക്കമില്ല

തന്‍റെ മുന്‍പില്‍ വെച്ച് ഒരു ചെറുപ്പക്കാരന്‍ മൃഗീയ മര്‍ദനത്തിനു ഇരയകുമ്പോള്‍ നിശബ്ദയായി ഇരിക്കുന്നത് എന്ത് ആത്മീയതയാണ്.
ആശ്രമത്തില്‍ വെച്ച് സത്നം സിംഗിനെ മര്‍ദിച്ചവര്‍ ആരും പ്രതികള്‍ അല്ലെ.അതോ അമൃതാനന്ദ മയി നിയമ വ്യവസ്ഥക്കും അതീതയാണോ?അവരെ ഈ കേസിലെ സാക്ഷി പോലുമാക്കാന്‍ തയ്യാറാകാത്തത് എന്തു കൊണ്ട്?

വയലാര്‍ രവിയുടെ അസഹിഷ്ണുത

ഏറെ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലാണ് പ്രവാസി കാര്യ മന്ത്രി ഗള്‍ഫ്‌ പര്യടനത്തിനു എത്തിയത്.പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുനതിനു അദേഹത്തില്‍ നിന്നോ വകുപ്പില്‍ നിന്നോ പ്രവാസികള്‍ ഒന്നും പ്രതീഷിക്കുന്നില്ല.പക്ഷെ നിരപരാധികളായ പ്രവാസികളെ എയര്‍ ഇന്ത്യ വിമാന റാഞ്ചികളാക്കി കേസ് എടുത്തപ്പോള്‍ ഇദേഹം ഒന്നും പ്രതികരിച്ചില്ല.ആ പാവങ്ങളെ ഇപ്പോള്‍ പോലീസ് കേസ് എടുത്തു

പല വിധ ബുദ്ധിമുട്ടുകള്‍ സമ്മാനിച്ച്‌ നല്‍കിയിട്ടും ഈ മാന്യ ദേഹം ഒരു ഭംഗി വാക്കു പോലും പറഞ്ഞില്ല,പഴയ വ്യോമയാന മന്ത്രി അല്ലെ അപ്പോള്‍ കുളിപ്പിച്ചു കിടത്തിയ എയര്‍ ഇന്ത്യയോട് ഒരു ആനുഭാവം കാണും




ഇങ്ങനെ പ്രവാസികളുടെ ഒരു ചെറിയ കാര്യത്തില്‍ പോലും ഇടപെടാന്‍ കഴിയാത്ത ഇദേഹം ഇവിടെ വന്നു എന്തു പ്രശ്നം പഠിക്കാനാണ്,പരിഹരിക്കാനാണ്.പ്രവസികളുടെ ചെലവില്‍ ഒരു പര്യടനം അദേഹത്തിന് അല്ലാതെന്ത്

പ്രവാസികള്‍ അദേഹം വരുന്നു എന്നു പറഞ്ഞപ്പോള്‍ പ്രതികരിച്ചു,സ്വാഭാവികം.അദേഹത്തിനു അതിനു ഭയങ്കര ദേഷ്യം ഉണ്ട് അതാണ് ഇന്ന് പാവം മാധ്യമ പ്രവര്‍ത്തകന്‍റെ മണ്ടക്ക് തീര്‍ത്തത്.യാത്ര പ്രശ്നം പരിഹരിക്കുമോ എന്നു ചോദിച്ചപ്പോള്‍ താന്‍ കമ്മ്യൂണിസ്റ്റ്‌ അല്ലെ എന്നു

പ്രവാസി വകുപ്പില്‍ പണി ഒന്നുമില്ല എന്നും പറഞ്ഞു ഇവിടെ വന്നു ഇത്തരം പ്രകടനങ്ങള്‍ എന്തിനു നടത്തുന്നു.അവിടെ ഡല്‍ഹിയില്‍ എല്ലാ സൗകര്യങ്ങളും ഇല്ലേ???

കേരള സര്‍ക്കാരിന്റെ മുഖം നഷ്ട്ടപ്പെട്ടത് എങ്ങനെ?



1.അഞ്ചാം മന്ത്രി---കാരണം ലീഗ്

2.വിദ്യാഭ്യാസ വകുപ്പിലെ തോന്നിയവാസങ്ങള്‍---- കാരണം രബ്ബും ലീഗും


3.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വിവാദങ്ങള്‍- കാരണം ലീഗ്

5.Aided School വിവാദം-കാരണം ലീഗ്

6.വിദ്യാഭ്യാസ വകുപ്പിലെ ഉന്നത നിയമനങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം നല്‍കിയത്‌ ലീഗ്

7.നെല്ലിയാമ്പതി ഭൂമി പ്രശ്നം-ജോര്‍ജും മാണി കൊണ്ഗ്രെസ്സും

8.ഭൂ പരിഷ്ക്കരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് മാണി

9. നെല്‍ വയല്‍ തണ്ണീര്‍തട നിയമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുനത് മാണി കോണ്‍ഗ്രസ്‌

10.Emerging Kerala വിവാദവും അതില്‍ ഭൂമി കച്ചവടവും ലക്ഷ്യമിട്ടത്‌ ലീഗ്

11 CH trust ഉണ്ടാക്കി സര്‍ക്കാര്‍ ഫണ്ട്‌ സീകരിക്കാന്‍ ശ്രമിച്ചത്‌ ലീഗ്

12 EFL നിയമം അട്ടിമറിച്ചു വന കൈയേറ്റത്തിനു ശ്രമിക്കുന്നത് മാണി കോണ്‍ഗ്രസ്‌

13.വിലക്കയറ്റം-എട്ടും പൊട്ടും തിരിയാത്ത ഭക്ഷ്യ മന്ത്രി.പോരാഞ്ഞിട്ട് അങ്ങേരുടെ വീട്ടില്‍ കൈക്കൂലി മേടിക്കാന്‍ പ്രത്യക കൌണ്ടര്‍ എന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു.

14.വയനാട്ടിലെ ഭൂ സമരങ്ങള്‍- മൂല കാരണം വീരന്‍റെ കൈയിയേട്ടങ്ങള്‍

15.പിള്ള ഗണേഷ്‌ തര്‍ക്കം-വീടിനകത്തെ ചക്കലാച്ചി പോര്

16.പരിയാരം നാലാള് കൂടെ ഇല്ലാത്ത രാഘവന്‍റെ പിടിവാശികള്‍





17.മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുന്നെ എന്നു വിളിച്ചു ജനങ്ങളെ പേടിപ്പിച്ചത് PJ ജോസഫ്‌





മേമ്പൊടിയായി ഐസ് ക്രീമും കുഞ്ഞാലിയും

ഇതിനെ എല്ലാം പാപ ഭാരം കോണ്‍ഗ്രസിനു.കോണ്‍ഗ്രസിന്റെ ഒന്‍പത് മന്ത്രിമാര്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാക്ക്യോ?

അരിയും തിന്നു ആശാരിചിയെയും കടിച്ചു പിന്നെയും നായിക്ക് മുറുമുറുപ്പ് എന്ന് പറയുന്ന പോലെ ഇപ്പോള്‍ അവര്‍ പറയുന്നു ഞങ്ങളെ ഒറ്റപ്പെടുത്തുന്നു.എന്താ കാര്യം,ഇതൊക്കെ തുറന്നു പറയുന്ന ഹരിത mlaമാര്‍ നിശബ്ദരകണം.ഈ തോന്നിയവസങ്ങള്‍ക്ക് കോണ്‍ഗ്രസുകാര്‍ സ്തുതി പാടണ്ണം

പിന്നെ ഒരു തെറ്റ് പറ്റി,സമ്മതിക്കുന്നു,ദേവസം ബില്‍,അതിലെ വിവാദ വ്യവസ്ഥ പിന്‍വലിച്ചു.എങ്കിലും ഉത്തരം താങ്ങി പല്ലികളായ സമുദായ നേതാക്കള്‍ക്ക് മുന്‍പില്‍ ദേവസം കാര്യത്തില്‍ കീഴടങ്ങുന്നത് നല്ലതല്ല പക്ഷെ അവരെ ഒന്നിപ്പിച്ചത് അഞ്ചാം മന്ത്രി ഉണ്ടാക്കിയ പുലിവലുകളാണ് എന്നത് മറക്കാനാവില്ല