കോണ്‍ഗ്രസ് പുനസംഘടന വീണ്ടും നീളും.ഗണപതി കല്യാണം പോലെ രണ്ടു വര്‍ഷമായി കേള്‍ക്കുന്ന ഒരു സംഭവം ആണിത്.മാധ്യമങ്ങള്‍ ഇത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ചിലവഴിച്ച സമയവും ഊര്‍ജവും എന്തെങ്കിലും ജനകീയ വിഷയത്തിനായി മാറ്റി വെച്ചിരുന്നെങ്കില്‍ ജനങള്‍ക്ക് എങ്കിലും എന്തെങ്കിലും ഗുണം ഉണ്ടായേനെ.പൊതു സമ്മേളനത്തിനു കൊള്ളാന്‍ തക്ക വണ്ണം ആളുകളെ നിര്‍വാഹക സമിതിയിലും രണ്ടു ഡസന്‍ ജനറല്‍ സെക്രടറി മാരെയും അതിന്‍റെ ഇര
ട്ടി സെക്രടറി മാരെയും നിയമിച്ചത് കൊണ്ട് ഈ പാര്‍ടിക്ക് എന്ത് ഗുണം,ജനങള്‍ക്ക് എന്ത് ഗുണം.അകെ ഗുണം പദവി കിട്ടുന്നവര്‍ക്കുള്ള ഒരു ആത്മ സംതൃപ്തി മാത്രം.കേരളത്തില്‍ ബൂത്ത് തലം മുതല്‍ ജില്ലാ തലം വരെ സംഘടന ഉണ്ടെന്നു അറിയുന്നത് ലോക്സഭ,നിയമ സഭ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്.KPCC നിര്‍വാഹക സമിതി യോഗം ഒരു അപൂര്‍വ പ്രതിഭാസവും.പിന്നെ എന്തിനാണാവോ എല്ലാവരും ഈ സംഘടന സ്ഥാനങ്ങള്‍ക്കായി നെട്ടോട്ടം ഓടുന്നത്.ആരും പ്രവര്‍ത്തിച്ചു കാണുന്നില്ല ഒരിക്കലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ