കേരള രാഷ്ട്രീയത്തിലെ സ്വീറ്റ് വില്ലന്‍ തിരുവഞ്ചൂര്‍ തന്നെ...
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കാള്‍ ലിസ്റ്റ് ഒരു ഗ്രൂപ്പ് രാഷ്ട്രീയം തന്നെ.
താന്‍ വിളിച്ചു എന്ന കാര്യം പുറത്തു വന്നപ്പോള്‍ എതിര്‍ ഗ്രൂപ്പില്‍ പെട്ട മന്ത്രിമാരുടെയും KPCC പ്രസിഡന്റിനെയും കാള്‍ വിവരങ്ങള്‍ പുറത്തു വിട്ടു വാര്‍ത്ത തിരിച്ചു വിടുക.
ജോപ്പനെ അറസ്റ്റ് ചെയ്യാന്‍ അനുമതി കൊടുത്ത് മുഖ്യനെ തന്നെ സമ്മര്‍ദ്ദത്തില്‍ ആക്കുക
ശാലുമേനോനെ അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കുന്നില്ല.
ശാലു മേനോന്‍റെ വീട്ടില്‍ പൊയ് എന്നതു സമ്മതിക്കേണ്ടി വന്നു.അവിടുത്തെ ഫോട്ടോ പോലീസിനെ ഉപയോഗിച്ച് മുക്കി.പോലീസ് മുക്കി എന്ന കാര്യം പുറത്തു വന്നപ്പോള്‍ ഇടതു BJP നേതാക്കളുടെ ഫോട്ടോ ആദ്യം പുറത്തു വിട്ടു,അതില്‍ വിമര്‍ശനം വന്നപ്പോള്‍ സ്വന്തം ഫോട്ടോ പുറത്തു വിട്ടു എന്നിട്ടും ബിജുവുമായി നില്‍ക്കുന്ന ഫോട്ടോ വന്നില്ല
എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ അറിഞ്ഞില്ല എന്നു നടിക്കുന്ന ചില കാര്യങ്ങള്‍,കൊച്ചു വര്‍ത്തമാനങ്ങള്‍,ആകുലതകള്‍....
2013, ജൂലൈ 4, വ്യാഴാഴ്‌ച
2013, ജൂൺ 24, തിങ്കളാഴ്‌ച
രൂപയുടെ മുല്യ തകര്‍ച്ച
രൂപയുടെ മൂല്യ തകര്‍ച്ച അതിന്‍റെ സര്‍വ കാല രേകൊര്‍ഡില്‍ എത്തി നില്‍ക്കുക ആണല്ലോ.ഇതിന്‍റെ കാരണങ്ങള്‍ എന്താണെന്നു ഒന്നു പരിശോടിക്കാം.
വളരെ ലളിതമായി പറഞ്ഞാല്‍ ഡോളറിന്‍റെ ആവശ്യകത കൂടി രൂപയുടെ ലഭ്യതയും.സ്വാഭാവികമായും രൂപയുടെ മൂല്യം ഇടിഞ്ഞു
എന്ത് കൊണ്ട് US ഡോളര്‍
ഏറ്റവും കൂടുതല്‍ വിപണനം ചെയ്യപ്പെടുന്ന കറന്‍സി അമേരിക്കന്‍ ഡോളര്‍ ആണ്.വിദേശ ഇടപാടുകള്‍ മിക്ക രാജ്യങ്ങളും കൂടുതലായും നടത്തുന്നത് അമേരിക്കന്‍ ഡോളര്‍ വഴി തന്നെ.അത് കൊണ്ടാണ് ഓരോ കറന്‍സിക്കും അമേരിക്കന്‍ ഡോളറുമായുള്ള വിനിമയ മൂല്യം അതിന്‍റെ അടിസ്ഥാനമായി കണക്കാക്കുന്നത്.
വിനിമയ നിരക്കും സമ്പദ് വ്യവസ്ഥയും
വിനിമയ നിരക്ക് മാത്രമല്ല ഒരിക്കലും സമ്പദ്‌വ്യവസ്ഥയുടെ അളവ്കോല്‍.... ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ കരുത്ത് നിര്‍ണയിക്കുന്ന വിവിധങ്ങളായ വസ്തുതകളില്‍ ഒന്ന് മാത്രമാണ് വിനിമയ നിരക്ക്.
വിനിമയ മൂല്യം നിര്‍ണയിക്കുന്ന കാരണങ്ങള്‍
ഓരോ രാജ്യത്തെയും പണപ്പെരുപ്പ നിരക്ക് ,പലിശ നിരക്കുകള്‍,കറന്റ് അക്കൗണ്ട് കമ്മി,പൊതു കടം, ബാലന്‍സ് ഓഫ് പയ്മെന്റ്റ്,വളര്‍ച്ച നിരക്ക്,സാമ്പത്തിക സുസ്ഥിരത ഇവയെല്ലാം ഓരോ കരന്സിയുടെയും വിനിമയ മൂല്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ആണ്.ഇവയില്‍ ഉള്ള ചില ഖടഗങ്ങള്‍ പ്രതികൂലം ആകുമ്പോള്‍ കറന്‍സിയുടെ മൂല്യം കുറയും.
(ബാലന്‍സ് ഓഫ് പേമെന്‍റ് - നമ്മള്‍ മറ്റു രാജ്യങ്ങളുമായി നടത്തുന്ന ഇടപാടുകളുടെ ആകെ തുകയാണ് ബാലന്‍സ് ഓഫ് പയ്മെന്റ്റ്..ഇതിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്.നമ്മുടെ കയറ്റുമതി ഇറക്കുമതി ഇവയുടെ ആകേ തുക ആയ കറന്റ് അക്കൗണ്ട് നമ്മുടെ രാജ്യത്തേക്ക് വന്നതും പുറത്തേക്കു പോയതുമായ നിഷേപങ്ങളുടെ ആകെ തുക ആയ കാപ്പിടല്‍ അക്കൌണ്ടും.)
രൂപയുടെ വിനിമയ മൂല്യം കുറയാന്‍ ഉള്ള കാര്യങ്ങള്‍
മുകളില്‍ പറഞ്ഞതില്‍ ഉള്ള എല്ലാ ഖടഗങ്ങളും രൂപയ്ക്കു പ്രതികൂലം അല്ല.4.7 എന്നാ നിയന്ത്രണ വിധേയമായ പണപ്പെരുപ്പം ആണ് ഇപ്പോള്‍ ഉള്ളത്.ഭക്ഷ്യ വസ്തുകളുടെ വില കുടി നില്‍ക്കുന്നു എന്നുള്ളത് എങ്കിലും അപകടകരമായ സ്ഥിതി വിശേഷമാണ്.എന്നിട്ടും രൂപയുടെ മൂല്യം എങ്ങനെ കുറയുന്നു
മൂല്യ തകര്‍ച്ചയുടെ കാര്യങ്ങള്‍
1. വ്യപാര കമ്മി
നമ്മള്‍ക്ക് കയറ്റുമതിയില്‍ കൂടി വിദേശ നാണ്യ വരുമാനവും ഇറക്കുമതി വഴി വിദേശ നാണ്യ ചെലവും ഉണ്ടാകുന്നു.വിദേശ നാണ്യ ചെലവ് വരവിനേക്കാള്‍ കൂടുന്നതാണ് വ്യപാര കമ്മി അഥവാ ട്രേഡ്ന ഡെഫിസിറ്റ്നമ്മുടെ വ്യപാര കമ്മികഴിഞ്ഞ മൂന്ന് വര്‍ഷമായി കുടികൊണ്ടേ ഇരിക്കുന്നു.അതായത് നമുക്ക് ഡോളറിന്റെ ആവശ്യകത കൂടുതലാണ്,അതേപോലെ തന്നെ രൂപയ്ക്കു ആവശ്യകത കുറവും.ഇത് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും.1108 ബില്ലിയന്‍ ആണ് ഇപ്പോഴത്തെ നമ്മുടെ വ്യാപാര കമ്മി
രൂപയുടെ മൂല്യ തകര്‍ച്ച കയറ്റുമതിക്കാര്‍ക്ക് നല്ലതാണു.അവര്‍ക്ക് കൂടുതല്‍ രൂപ ലഭിക്കും.എന്നാല്‍ ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സാധങ്ങളുടെ വില കൂടും.അതുകൊണ്ടാണ് അന്തരാഷ്ട്ര വിപണിയില്‍ ക്രൂട് ഓയില്‍ വില കുറഞ്ഞിട്ടും ഇവിടെ പെട്രോള്‍ വില കൂട്ടേണ്ടി വരുന്നത്.
2.കറന്റ് അക്കൗണ്ട് കമ്മി
വ്യപാര കമ്മിയുടെ കുരെകുടി വിശാലമായ തലമാണ് കറന്റ് അക്കൗണ്ട് കമ്മി.ഇറക്കുമതി കയറ്റുമതി എന്നിവയോടൊപ്പം വിദേശ നിക്ഷേപങ്ങളിളുടെ പൌരന്മാര്‍ക്ക് കിട്ടുന്ന വരുമാനവും വിദേശ നിക്ഷേപകര്‍ ഇവിടുത്തെ നിക്ഷേപതിളുടെ അവരുടെ നാട്ടിലേക്കു കൊണ്ടു പോകുന്ന തുകയും രാജ്യത്തേക്ക് പ്രവാസി പൌരന്മാര്‍ അയക്കുന്ന തുകയും ചേരുമ്പോള്‍ കറന്റ് അക്കൗണ്ട്.നമ്മുടെ കറന്റ് അക്കൗണ്ട് കമ്മിയും പ്രതിമാസം കൂടിവരികയാണ്.നമ്മുടെ മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ 6 ശതമാനം വരും ഇപ്പോള്‍ കറന്റ് അക്കൗണ്ട് കമ്മി
3.വിദേശ നിക്ഷേപങ്ങളിലെ കുറവ്
നമ്മുടെ രാജ്യത്ത് വിദേശ നിഷേപങ്ങള്‍ മൂന്ന് തരത്തിലാണ്.ഷെയര്‍ മാര്‍ക്കറ്റില്‍,കട പത്രങ്ങളില്‍,പിന്നെ വിവിധ പ്രോജക്ടുകളില്‍ ഉള്ള ഫോറിന്‍ ഡയറക്റ്റ് ഇന്വേസ്റ്മെന്റ്റ്.. FDI)
ഇതില്‍ FDI വിവിധ പദ്ധതികളില്‍ ഉള്ള നിഷേപം ആയതിനാല്‍ അവ അനായാസമായി പിന്‍ വലിക്കനവില്ല
എന്നാല്‍സാമ്പത്തിക രംഗത്ത് അസ്ഥിരതയും നമ്മുടെ കരന്സിക്ക് മൂല്യ തകര്‍ച്ചയും ഉണ്ടാകുമ്പോള്‍ വിദേശ നിഷേപകര്‍ അവരുടെ നിഷേപങ്ങള്‍ പിന്‍വലിക്കും.ഷെയര്‍,കടപത്രം എന്നിവയിലുള്ള അവരുടെ നിഷേപങ്ങള്‍ വന്‍തോതില്‍ പിന്വലിക്കപ്പെടുമ്പോള്‍ രൂപയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍ ആകും.
രൂപയുടെ മൂല്യ തകര്‍ച്ച ഉണ്ടാക്കുന്ന നഷ്ടം ആണ് അവരെ പിന്‍വലിയാന്‍ പ്രേരിപ്പികുന്നത്.ലളിതമായ ഉദാഹരണം പറഞ്ഞാല്‍ രൂപയ്ക്കു ഡോളറുമായി അമ്പതു രൂപ വിനിമയ മൂല്യം ഉള്ള സമയത്ത് അവര്‍ വിദേശ നിഷേപകന്‍ഒരു ഒരു ഡോളര്‍ മൂല്യം (അന്‍പതു രൂപ)നിഷേപം നടത്തി.ഇന്നിപ്പോള്‍ ആ നിഷേപവും അതിന്‍റെ പലിശയും കൂടി ചേര്‍ന്നാല്‍ പോലും ഒരു ഡോളര്‍ അവര്‍ക്ക് ലഭിക്കില്ല.ഷെയര്‍ മാര്‍ക്കറ്റ് ആണെന്കില്‍ അവര്‍ നിഷേപിച്ച ഷെയറുകളുടെ വില കുറഞ്ഞാല്‍ ഇരട്ടി നഷ്ടം ആകും ഫലം.
4.വിപണി സമ്മര്‍ദം
ഇത്തരം അവസരങ്ങളില്‍ രൂപ കൂടുതലായി വില്ല്കാനും ഡോളറും മറ്റു കറന്‍സികളും വാങ്ങാനും കൂടുതല്‍ പേര്‍ ശ്രമിക്കും.കയറ്റുമതിക്കാര്‍ ഇനിയും വില ഇടിയും എന്ന പ്രതീഷയില്‍ വിദേശത്തുള്ള തങ്ങളുടെ വരവിനെ തടഞ്ഞു വെക്കും.ഇറക്കുമതിക്കാര്‍ വില കൂടുതല്‍ ഇടിയും മുന്‍പ് കൂടുതല്‍ വിദേശ നാണയം വാങ്ങാന്‍ ശ്രമിക്കും.
5. കുറഞ്ഞ വളര്‍ച്ച നിരക്ക് (GDP)
നമ്മുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് വളരെ താഴ്ന്ന നിലയിലാണ്.2003 നു ശേഷം GDP ഇതുവരെ രണ്ടക്കം കടന്നിട്ടില്ല.കഴിഞ്ഞ സമ്പത്തിക വര്‍ഷം കേവലം അഞ്ചു ശതമാനം മാത്രം,അതായത് ഒരു ദശാബ്ദം കൊണ്ട് വളര്‍ച്ച പകുതി ആയി,ഇതില്‍ തന്നെ വ്യവസായിക ഉല്‍പ്പാദന വളര്‍ച്ചയും കടുത്ത സമ്മര്‍ദത്തിലാണ്
6.ധനകമ്മി
ചിലവും വരവും തമിലുള്ള അന്തരമാണ് ധനകമ്മി ചെലവ് വരവിനേക്കാള്‍ കൂടുമ്പോള്‍ ധനകമ്മി.ഉയര്‍ന്ന സര്‍ക്കാര്‍ ചെലവുകളും സബ്സിഡിയും ധനകമ്മി അഞ്ചു ശതമാനത്തില്‍ കുറയാതെ നിര്ത്തുന്നു,ഇതും വിനിമയ മൂല്യത്തിലെ തകര്‍ച്ചക്കു കാരണമായി.4.9 ത്രില്ലിന്‍ (4.9 ദശലക്ഷം മില്യണ്‍) രൂപ ആണ് ഇപ്പോഴത്തെ നമ്മുടെ ധനകമ്മി.
7.ഊഹ കച്ചവടം
രൂപയുടെ വിലയിടിയുംപോള്‍ വന്‍തോതില്‍ രൂപ സംഭരിച്ചു വെച്ചിരുന്ന വന്‍കിട ഊഹ കച്ചവടക്കാര്‍ വന്‍തോതില്‍ രൂപ വിറ്റഴിക്കും.ഇത് വിപണിയില്‍ രൂപ കൂടുതല്‍ സുലഭം ആക്കുകയും മൂല്യം കുറയുകയും ചെയ്യും.. ഇന്ത്യക്ക് പുറത്തുള്ള രൂപയുടെ അവധി വ്യാപാരത്തിൽ റിസർവ് ബാങ്കിന് നിയന്ത്രണമൊന്നുമില്ല. ഇതോടൊപ്പം നാമ മാത്രമായ മാർജിൻ തുക നൽകി രൂപയുടെ വലിയ അവധി ഇടപാടുകൾ നടത്താനാകുമെന്നതാണ് ഈ വിപണികളെ ഊഹക്കച്ചവടക്കാരുടെ പ്രിയകേന്ദ്രമാക്കുന്നു
8.അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ ഉണര്‍വ്
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ ഉണ്ടായ ഉണര്‍വും നിഷേപകര്‍ക്ക് അനുകൂലമായി അവിടെ ഫെഡറല്‍ റിസര്‍വ് കൈക്കൊണ്ട നടപടികളും ഡോളറിനെ കൂടുതല്‍ ശക്തിപ്പെടുത്തി.അതും രൂപയുടെ മൂല്യ തകര്‍ച്ചക്ക് കാരണം ആയി.
പരിഹാരവും വെല്ലുവിളികളും
ഇത്രയും പ്രതിസന്ധി ഉണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലേ എന്ന സംശയം ഉണ്ടാകാം.പക്ഷെ അവരുടെ കൈലുള്ള പല ഉപാധികളും ഇരുതല മൂര്‍ച്ച ഉള്ളതാണ്.രൂപയെ ശക്തിപ്പെടുത്താന്‍ എടുക്കുന്ന നടപടികള്‍ പലപ്പോഴും ജനപ്രിയം ആകണമെന്നില്ല.തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ അത്തരം ഒരു നടപടി ആഗ്രഹിക്കുന്നില്ല.
1.പലിശ നിരക്ക്
പലിശ നിരക്കും വിനിമയ മൂല്യവും തമിലുള്ള ബന്ധം കുറച്ചു സങ്കീര്‍ണ്ണം ആണ്.പലിശ നിരക്ക് കൂടുമ്പോള്‍ മൂന്നു കാര്യങ്ങള്‍ സംഭവിക്കും.ഒന്ന് ധനകമ്മി കൂടും മറ്റൊന് പലിശ ഇനത്തില്‍ ചെലവ് കൂടുമ്പോള്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലത്തെ കുറയ്ക്കും.ഈ രണ്ടു കാര്യങ്ങളും വിനിമയ മൂല്യത്തെ പ്രതികൂലമായി ബാധിക്കും.എന്നാല്‍ മൂനാമത്തെ കാര്യം കൂടുതല്‍ നിഷേപങ്ങള്‍ ബാങ്കുകളിലേക്ക്ആകര്‍ഷിക്കപ്പെടും എന്നതാണ്.ഇത് കറന്‍സിയുടെ മൂല്യം ഉയര്‍ത്തും.അതിനാല്‍ തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ പലിശ നിരക്ക് കൂടിയാലും അത് പ്രതികൂല ഫലം ചെയ്യാനാണ് സാധ്യത.
2.നിഷേപകരെ ആകര്‍ഷിക്കാന്‍
വന്‍തോതില്‍ വിദേശ നിഷേപം ഉണ്ടായാല്‍ അതു രൂപയുടെ മൂല്യം ഉയര്‍ത്തും.എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഈ കാലത്ത് നിക്ഷേപങ്ങള്‍ കുറയുകയാണ്.മാത്രമല്ല കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയും തന്ത്ര പ്രധാന മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചും വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിനു ബുധിമിട്ടുണ്ട്.റീടെയില്‍ മേഖലയിലെ വിദേശ നിക്ഷേപ തീരുമാനം ഉണ്ടാക്കിയ കോലാഹലങ്ങള്‍ സര്‍ക്കാരിനു മുന്‍പിലുണ്ട്.മാത്രമല്ല ഇത്തരത്തിലുള്ള പല നിക്ഷേപങ്ങളും രജ്യത്തെ സാധാരണക്കാര്‍ക്ക് ദൂര വ്യപകമായ രീതിയില്‍ ദോഷ ഫലങ്ങള്‍ ഉണ്ടാക്കും.
ഒരു തിരജെടുപ്പിനെ മുന്നില്‍ കാണുന സര്‍ക്കാര്‍ ജനപ്രിയ നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.പക്ഷെ അപ്രിയമായ ചില സാമ്പത്തിക അച്ചടക്ക നടപടികള്‍ ഇല്ലാതെ രൂപയുടെ മൂല്യം ഉയര്‍ത്തുക പ്രയാസമാണ്
3.റിസര്‍വ്വ് ബാങ്ക് ഇടപെടല്‍
നമ്മുടെ കേന്ദ്ര ബാങ്ക് ആയ റിസര്‍വ്വ് ബാങ്ക് ഇടപെടലുകള്‍ ആണ് ഈ അവസരങ്ങളില്‍ സാകൂതം വീക്ഷിക്കുന്നത്.റിസര്‍വ് ബാങ്ക് തങ്ങളുടെ പക്കലുള്ള വിദേശ നാണ്യ ശേഖരം ഉപയോഗപ്പെടുത്തിയാണ് കാലാകാലങ്ങളായി രൂപയുടെ മൂല്യം നിയന്ത്രിക്കുന്നത്.എന്നാല്‍ എപ്പോള്‍ നമ്മുടെ വിദേശ നാണ്യ ശേഖരം ക്രമാനുഗതമായി കുറയുകയാണ്.രൂപയുടെ മൂല്യം കുറയുമ്പോള്‍ ഡോളര്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റാണ് RBI നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.എന്നാല്‍ ഇപ്പോള്‍ നമ്മുളുടെ വിദേശ നാണ്യ ശേഖരം 28000 കോടി ഡോളര്‍ ആണ്.വ്യാപാര കമ്മി നികത്താനും വിദേശ നാണ്യ ശേഖരം ആണ് ഉപയോഗപ്പെടുതെണ്ടാത്. അതുകൊണ്ട് തന്നെ ഇത്തരം ഇടപെടല്‍ എത്രത്തോളം ഫലം ചെയ്യും എന്ന് പറയാനാവില്ല മാ ത്രമല്ല റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പറഞ്ഞ അഭിപ്രായം രൂപയ്ക്കു ന്യായ വില ഉറപ്പക്കുക്ക RBI യുടെ കടമ അല്ലെന്നാണ്,അവരുടെ ചുമതല നാണ്യ വിനിമയത്തിലെ ഏറ്റ കുരച്ചിലുകള്‍ കൈകാര്യം ചെയ്യല്‍ മാത്രം ആണെന്ന്.
സത്യം പറഞ്ഞാല്‍ ചെകുത്താനും കടലിനും ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍.ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീഷിക്ക വയ്യ.അതുകൊണ്ട് തന്നെ രൂപ ഒരു ഡോളറിനു അറുപത് എന്ന നിലയിലേക്ക് വരെ താഴാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

2013, ജൂൺ 19, ബുധനാഴ്‌ച
ജൂണ്‍ പത്തൊന്‍പത് വായന ദിനം
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും.
വായനയെ പറ്റി പറയുമ്പോള്‍ അതിന്‍റെ ശക്തിയെ കുറിച്ചുള്ള ബോധം നമ്മുടെ മനസിലേക്ക് ആവഹിക്കുന്ന കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍ ആണ് ഓര്‍ക്കുക.
ഇന്ന് ജൂണ്‍ പത്തൊന്‍പത്,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന പരിപോഷിപ്പിക്കാന്‍ ആയി വേണോ എന്ന സന്ദേഹം ചിലര്‍ക്ക് ഉണ്ടാകാം,എങ്കിലും മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ടഒരു മഹാത്മാവിന്റെ ശ്രീ പിഎന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ പത്തൊന്‍പത് ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.
വായന നമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.അത് അവരുടെ തൂലികയിലുടെയോ,പ്രഭാഷങ്ങളിലുടെയോ,പ്രവര്തങ്ങളിലുടെയോ അധ്യപനതിലുടെയോ ഒക്കെ.മറ്റുചിലര്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ വായനയുടെ ലോകത്ത് സ്വയം വിരചിക്കുന്നു,അവര്‍ക്ക് ക്രിയാത്മകമായ പങ്കുവെക്കലുകള്‍ക്ക് താത്പര്യം ഇല്ല.
വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്,പക്ഷെ അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? വായനയുടെ രൂപവും രീതികളും മാറി.ഇ - ഇടങ്ങളിലെ എഴുത്തും വായനയും നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിച്ചു.പക്ഷെ അച്ചടി പുസ്തകം ഇല്ല എന്നേ ഉള്ളൂ,അവിടെയും വായന മരിക്കുന്നില്ല.മാത്രമല്ല അച്ചടി പുസ്തകങ്ങളുടെ കാര്യം എടുത്താലും നമ്മുടെ പ്രസാധകര്‍ക്ക് നല്ല പുസ്തകങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുണ്ട്.പുസ്തക മേളകളിലെ ഒഴിയാത്ത തിരക്കുകള്‍ വായന മരിച്ചിട്ടില്ല എന്നു നമ്മളെ ഓര്‍മ്മിക്കുന്നു.
പുസ്തകങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..
2013, ജൂൺ 15, ശനിയാഴ്‌ച
ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലുകളുടെ ഉസ്താദുമാര്‍
ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലുകളുടെ ഉസ്താദുമാര്‍
ഗുജറാത്ത് പോലീസിന്റെ ക്രുര മുഖം വെളിപ്പെടുത്തിയ സംഭവം ആയിരുന്നു പ്രാണേഷ് കുമാര്‍-ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്. ഇന്ന് ജൂണ്‍ 15 നു ഈ കൊലപാതകത്തിനു ഒന്‍പത് വര്‍ഷം.
മോഡിയെ കൊല്ലാന്‍ വന്ന തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്നായിരുന്നു 2004 ല്‍ കൊലനടന്ന സമയം ഗുജറാത്ത് പോലീസ് പറഞ്ഞത്.. . .മലയാളിയായ പ്രനെഷ് കുമാര്‍ ഇസ്രത്ത് ജഹങ്ങിര് എന്ന പെണ്‍കുട്ടി എന്നിവരുള്‍പ്പെടെ നാലുപേരെയാണ് അന്ന് വധിചത്
എന്നാല്‍ പിന്നീട് ഇതു വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് തെളിഞ്ഞു മൂന്നു ദിവസം തടവില്‍ വെച്ച് പീഡിപ്പിച്ച ശേഷമാണ് ഈ കൊലപാതകം നടത്തിയത് കു റ്റക്കാരായ IPS ഓഫീസിര്മാര്‍ ഉള്‍പ്പെടെ പിടിയിലാവുകയും ചെയ്തു.പ്രതി ആയ ADGP പി.പി. പാണ്ഡെയെ പിടികിട്ടാപുള്ളി ആയി പ്രഖ്യാപിക്കാന്‍ CBI കോടതിയില്‍ അപേക്ഷ നല്‍കി.ഇതില്‍ ജയിലില്‍ കഴിയുന്ന IPS ഓഫീസര്‍ വാന്സരക്ക് ഇതിന്‍റെ പേരില്‍ മോഡി സര്‍ക്കാര്‍ സ്ഥാനക്കയറ്റവും പാരിതോഷികവും നല്‍കിയിരുന്നു.ഏറ്റവും ഒടുവില്‍ IB ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാറിനന്‍റെ പങ്കും പുറത്തു വന്നിരിക്കുന്നു.കൊലപാതകത്തിനു വ്യാജ സന്ദേശം നല്‍കിയത് ഇയാളാണ്.ഇസ്രാതിനെയും പ്രനെഷിനെയും കൊന്ന ശേഷം അവിടെ ഒരു AK 47 തോക്കും പോലീസ് അവിടെ വെച്ചിരുന്നു.
ഏറ്റവും രസകരം കേസ് അതിന്‍റെ അന്ത്യ ഖട്ടത്തില്‍ എത്തിയപ്പോള്‍ ആജ്തക് ഹെഡ്ലൈന്‍സ് ടുഡേ ചാനലുകള്‍ പടച്ചു വിടുന്ന മറ്റൊരു വ്യാജ വാര്‍ത്ത ആണ്.ഇവര്‍ രണ്ടും ലഷ്കര്‍ ഭീകരര്‍ ആണെന്നും മോഡിയെ കൊല്ലനന്‍ വന്നതെന്നുമുള്ള ഗുജറാത്ത് പോലീസിന്റെ പഴയ കഥ വീണ്ടും മിനുക്കി വന്നിരിക്കുന്നു.അതായത് ഈ കൊലപാതകത്തിനു വേണ്ടി വ്യാജ റിപ്പോര്‍ട്ട് പടച്ചു വിട്ട രാജേന്ദ്ര കുമാറിന്‍റെ റിപ്പോര്‍ട്ട് സത്യം ആണെന്ന തരത്തില്‍ മന്‍മോഹന്റെ കാലം കഴിഞ്ഞു മോഡി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയാല്‍ പ്രീതി നേടാനുള്ള ഇന്ത്യടുഡേ ഗ്രൂപ്പിന്റെ വ്രതവ്യായാമം എന്നേ ഇതിനെ പറയാനാവൂ.

2013, ജൂൺ 14, വെള്ളിയാഴ്‌ച
ഹോണ്ടുറാസ്കൊ ലപാതകങ്ങളുടെ ലോക ആസ്ഥാനം
യുദ്ധ ഭൂമികളില്‍ ,അഭ്യന്തര കലാപം നടക്കുന്ന രാജ്യങ്ങളില്‍ ദിനം പ്രതി നൂറു കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുന്നത് പലപ്പോഴും ഒരു വാര്‍ത്തയെ അല്ലതാകുന്നു.സിറിയയിലും,സുഡാനിലും,ഇറാഖിലും ഒക്കെ നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ മരിച്ചവരുടെ സംഖ്യ മാത്രം ആണ് പലപ്പോഴും വാര്‍ത്ത ആകുന്നത്.എന്നാല്‍ ഇത്തരം യുദ്ധ ഭൂമികള്‍ക്ക് പുറത്ത് ഉള്ള ഏറ്റവും വലിയ സംഘര്‍ഷ ഭൂമി അതാണ് ഹോണ്ടുറാസ്.ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യം,ലോകത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന ഒരു രാജ്യം.കേവലം എട്ടു ദശ ലക്ഷം മാത്രം ജനസംഖ്യ ഉള്ള ഈ രാജ്യത്ത് ദിനംപ്രതി ഇരുപത് പേര്‍ കൊല്ലപ്പെടുന്നു അതായത് ഒരു ലക്ഷത്തിനു 85.5 എന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.സാന്‍ പെഡ്രോ സുല എന്നാ കുപ്രസിദ്ധ നഗരത്തിലേക്ക് വരുമ്പോള്‍ ഇതു ഒരു ലക്ഷത്തിനു 173 എന്നതാണ്.സാത്താന്‍ നേരിട്ടു താമസിക്കുന്ന സ്ഥലം എന്നാണ് ഈ നഗരത്തെ വിശേഷിപ്പിക്കാവുന്നത്.ഇതാണ് മാധ്യമ പ്രവര്‍ത്തകരെ കൊലപാതകങ്ങളുടെ ലോക ആസ്ഥാനം എന്ന് ഈ രാജ്യത്തെ വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ചത്
വംശീയ കലാപങ്ങളോ രാഷ്ട്രീയ സംഘര്‍ഷങ്ങലോ അല്ല ഇവിടുത്തെ വന്‍തോതിലുള്ള അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം.മറിച്ചു മയക്കുമരുന്ന് സംഘങ്ങള്‍ തമിലുള്ള സംഘര്‍ഷം,ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടല്‍. റിയല്‍ എസ്റ്റേറ്റ് ഇടപടുകര്‍കിടയിലെ തര്‍ക്കങ്ങള്‍ ഇവയെല്ലാം കൊലപതകങ്ങളിലാണ് അവസാനിക്കുന്നത്.അവിടെ കൊലപാതകങ്ങള്‍ ഒരു സംഭവമോ വാര്‍ത്തയോ അല്ല,ആരും ഏതു സമയത്തും കൊല്ലപ്പെടം.അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയും ദുര്‍ബലമായ പോലീസ് സംവിധാനവും ഇതിനെല്ലാം ആക്കം കൂട്ടുന്നു.ജയിലില്‍ കലാപങ്ങള്‍ സാധാരണമാണ്.പോലീസ് പട്രോളിംഗ് നഗരങ്ങളില്‍ അപൂര്‍വ കാഴ്ചയാണ്,അതും സാധാരണക്കാരില്‍ ഭയം കൂടുകയെ ഉള്ളൂ എന്തെന്നാല്‍ അവരും അക്രമികളുമായി വലിയ തോതില്‍ ബന്ധപ്പെട്ടു കിടക്കുന്നു.പോലീസുകാര്‍ നേരിട്ട് ആസൂത്രനം ചെയുന്ന കൊലപാതകങ്ങളും അനവധിയാണ്.കുറ്റകൃത്യങ്ങള്‍ ചെയ്താലും പിടിക്കപ്പെടില്ല എന്ന വിശ്വാസം കൂടുതല്‍ ആക്രമങ്ങളിലേക്ക് വഴിവെക്കുന്നു.ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യപ്പെടുന്നത് വളരെ കുറവാണ്
അമേരികയിലെക്കുള്ള കൊക്കൈന്‍ കടത്തിന്റെ മുഖ്യ കേന്ദ്രം ഹോണ്ടുറാസ് ആണ്.ലാറ്റിന്‍ അമേരിക്കന്‍ മയക്കുമരുന്നു കള്ളകടത്തിന്റെ എണ്‍പത്തിഏഴു ശതമാനവും ഹോണ്ടുറാസില്‍ കുടി തന്നെ.അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെയാണ് ഇവിടെ പോലീസ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഖനങ്ങളെ തുടര്‍ന്ന് ഈ സഹായം വെട്ടികുറക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായി.എങ്കിലും ഇവിടുത്തെ പ്രശ്നങ്ങളില്‍ അമേരിക്ക നേരിട്ടൊരു ഇടപെടല്‍ നടത്തുന്നില്ല എന്നതും ശ്രദ്ധേയം.പക്ഷെ ക്രുരനായ ഇപ്പോഴത്തെ സൈനിക ഭരണാധികാരി പോളികാര്പോ സൂസക്ക് അമേരിക്കന്‍ ഭരണ കൂടതിന്റെയും CIA യുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ട്.
ഒരു ജനാധിപത്യ ഭരണക്രമവും സമാധാന ജീവിതവും അവിടുത്തെ ജനങ്ങള്‍ക്ക് ഇന്നും ഒരു സ്വപ്നം മാത്രം
2013, ജൂൺ 11, ചൊവ്വാഴ്ച
വീരചരിതം ആട്ടകഥ
വീരനു മുന്നില്‍ ഇപ്പോള്‍ഗാട്ടിന്റെ കാണാച്ചരടുകള്‍ ഒന്നുമില്ല,രാമന് ദുഖവുമില്ല.എന്തയാലും സോഷ്യലിസത്തിന്റെ പുതിയ അധ്യായങ്ങള്‍ രണ്ടുപേരും കുടി നമുക്ക് മുന്‍പില്‍ തുറക്കുകയാണ്.പെപ്സി ഊറ്റുമ്പോള്‍ ജലചൂഷണം ഇല്ല കൊക്കകോള ഊറ്റുമ്പോള്‍ മാത്രം ഭൂഗര്‍ഭജലം എങ്ങനെ നഷ്ടമാകും എന്നതിന്റെ കാരണങ്ങള്‍ വളരെ താമസിയാതെ നമുക്ക് അറിയാന്‍ കഴിയും.പിന്നെ മറ്റു പല സോഷ്യലിസ്റ്റു കഥകളും..കാത്തിരിക്കാം
2013, മേയ് 30, വ്യാഴാഴ്‌ച
ഗ്രീന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്
ലോകത്തിലെ ഏറ്റവുംവലിയ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്.ഒരു സ്വതന്ത്ര രാജ്യം ആയിരുന്നെങ്കില്‍ വലിപ്പത്തില്‍ പന്ത്രണ്ടാം സ്ഥാനം.അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ടിക് സമുദ്രത്തിനും ഇടയിലായി കാനഡയുടെ വടക്ക് കിഴക്കായി ആണ് ഗ്രീന്‍ലാന്‍ഡ് സ്ഥിതി ചെയ്യുന്നത്.ഭൂമി ശാസ്ത്ര പരമായി വടക്കേ അമേരിക്കന്‍ ഭൂകണ്ടതിന്റെ ഭാഗമാണ് ഗ്രീന്‍ലാന്‍ഡ്.എങ്കിലും ഡെന്മാര്‍ക്കിന്റെ ഒരു കോളനി ആയാണ് ഇപ്പോഴും ഭരണ ക്രമം.
ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു
പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഡാനിഷ് കോളനി ആണ്.1953 മുതല്‍ ഡെന്മാര്‍ക്കിന്റെ ഭാഗം ആയി മാറി.1979 ല്‍ അഭ്യന്തര സ്വയം ഭരണം കിട്ടി.2009 ആയപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു.എങ്കിലും നയതന്ത്ര കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഡെന്മാര്‍ക്ക് തന്നെ
ഏറ്റവും രസകരമായ കാര്യം ഇവിടുത്തെ ജനസംഖ്യ കേവലം അന്‍പത്തിഏഴായിരം മാത്രം എന്നതാണ്.
ഇവിടുത്തെഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും. 39,330 കി.മീറ്ററാണ് മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്. 3,694 ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ് സ്ഥിതിചെയ്യുന്നത്.ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ് സ്ഥിതിചെയ്യുന്നത്.
കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്.
ഗ്രീന്‍ലാന്‍റ് ന്‍റെ വടക്ക് കിഴക്ക് ഭാഗത്തുള്ള നാഷണല്‍ പാര്‍ക്ക് ഒരു ഭരണ കൂടത്തിന്റെയും ഭാഗം അല്ല.ഗ്രീന്‍ലാന്‍ഡ്ന്‍റെ മൊത്തം വലിപ്പത്തിന്റെ 46 ശതമാനം വരുന്ന ഈ പാര്‍ക്ക് ലോകത്തെ ഏറ്റവും വലിയ ജൈവ ഉദ്യാനം ആണ്.ഭൂമിയുടെ ഏറ്റവും വടക്കയുള്ള പ്രദേശവും ഈ ഭാഗത്താണ്.വടക്ക് പടിഞ്ഞാറുള്ള തുലേ എയര്‍ബയ്സും ഒരു ഭരണ കൂടത്തിന്റെയും ഭാഗം അല്ല.
ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.
വളരെ രസകരമായ ഒരു ഭൂമിശാസ്ത്ര പ്രഹേളിക അതാണ് ഗ്രീന്‍ലാന്‍ഡ്
നീര്‍മാതളം കൊഴിഞ്ഞിട്ടു ഇന്നേക്ക് നാലു വര്‍ഷം
""എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും.മന്പെടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നീന്തുകയും ഒരു മഞ്ചലില്‍ എന്ന പോലെ മലര്‍ന്നു കിടക്കുകയും ചെയ്യും""
മലയാളത്തിന്‍റെ പ്രിയ കഥാകാരി,ആമിയായും,മാധവികുട്ടിയായും കമലാ ദാസയും കമലാ സുരയ്യ ആയും മലയാളിക്ക് മുന്‍പില്‍ നിറഞ്ഞു നിന്ന സാഹിത്യകാരി നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു ഉറങ്ങാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് നാലു വര്‍ഷം.
1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമല ജനിച്ചത്.അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ. അച്ഛന്‍ മാതൃഭൂമിയില്‍ മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായര്‍. , എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവന്‍. ഒരു സാഹിത്യകാരിക്ക് വളരാന്‍ പറ്റിയ എല്ലാ സാഹചര്യം.കല്‍ക്കത്തയിലായിരുന്നു കമലയുടെ കുട്ടിക്കാലം.യാത്രകളും കല്‍ക്കത്ത ജീവിതവുംഅവരുടെ എഴുത്തിനെ ഏറെ സ്വദീനിച്ചു.പ്രായം കൊണ്ട് തന്നേക്കാള്‍ ഏറെ അകലമുള്ള മാധവദാസിനെയാണ് കമല വിവാഹം കഴിച്ചത്.ഭര്‍ത്താവിനോടുള്ള സ്നേഹ സൂചകമായാണ് കമലാ ദാസ് എന്നപേരില്‍ എഴുതിയത്
ഒരു റിയല്‍ ജീനിയസ് എന്ന് വിശേഷിപ്പിക്കാം മാധവിക്കുട്ടിയെ.പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ അവര്‍ മലയ്ളത്തിലെ സര്‍ഗ സ്രിഷ്ടികള്‍ക്കപ്പുരം ഇംഗ്ലീഷിലും പേരെടുത്ത എഴുത്തുകാരി ആയി മാറി.അവര്‍ നമ്മുടെ കഥാ സാഹിത്യ രംഗത്തേക് വന്ന സമയം ആലോചിക്കുക.എംടി,എംപി നാരായണ പിള്ള,ഒവി വിജയന്‍.അങ്ങനെ സര്‍ഗ പ്രതിഭകള്‍ നിറഞ്ഞു നിന്നടുത്തു തന്റേതായ വ്യക്തി മുദ്ര അവര്‍ പതിപ്പിച്ചു.കുടുംബത്തിന് മാതൃഭൂമിയുമായുള്ള ബന്ധം ആണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത് എന്ന വിമര്ശങ്ങളെ സ്വന്തം രച്നകളിളുടെ അവര്‍ മറുപടി നല്‍കി.
ഒരിക്കലും സ്ത്രീപക്ഷ എഴുത്തുകാരി ആയിരുന്നില്ല അവര്‍.എതിര്‍ ലിംഗ കഥാപാത്രങ്ങളെയും അവര്‍ അയത്നലളിതമായി അവതരിപ്പിച്ചു.സ്ത്രീ പക്ഷ എഴുത്തുകാരിയായി പരിമിതപെടുതുന്നത് അവരുടെ എഴുത്തിനെ ലിങ്ങപരമായി തളച്ചിടുന്നതിന് തുല്യമാണ്
അതുല്യമായ സൃഷ്ടികള്‍അതി മനോഹരമായി അവതരിപ്പിച്ചാണ് മാധവിക്കുട്ടി നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്....... അവരുടെ രചനകളില്‍ sex ഉണ്ടായിരുന്നു,പക്ഷെ അതിനെ ഹൃദ്യമായ വായന അനുഭവമാക്കി ആണ് അവര്‍ അവതരിപ്പിച്ചത്,അല്ലാതെ ഇപ്പോഴത്തെ ടോഇലെറ്റ് സാഹിത്യം ആയിരുന്നില്ല അത്
എന്‍റെ കഥ എന്ന അവരുടെ ആത്മ കഥാംശം ഉള്ള നോവല്‍മലയാള സാഹിത്യ രംഗത്തെ നാഴിക കല്ലായി മാറി.ഏറെ ചര്‍ച്ച ചെയ്ത ഏറെ വിമര്ശ്നഗല്‍ ഏറ്റു വാങ്ങിയ കൃതി തന്നെയാണ് അവരുടെ മാസ്റ്റര്‍പീസ്.സ്വന്തം അനുഭവ്ങ്ങലാണോ അതോ അവരുടെ അനദ്രിശ്യമായ ഭാവന ചാതുരിയാണോ അതില്‍ പ്രകടമാകുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്.
നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, മനോമി, നീർമാതളം പൂത്തകാലം അങ്ങനെ വായനയുടെ വസന്തം വിരിയിച്ച നിരവധി രചനകള്‍ അവര്‍ നമുക്ക് സമ്മാനിച്ചു.
സ്വന്തം എഴുത്തില്‍ കാണിച്ച തന്റെടം അവരുടെ ജീവിതത്തില്‍ കാണിച്ചോ എന്നു സംശയമാണ്.കൊച്ചു കുട്ടികളെ പോലെ പലപ്പോഴും പെരുമാറി.പലരോടും ഇണങ്ങിയും പിണങ്ങിയും പെരുമാറി.അവര്‍ പറഞ്ഞ പോലെ ആര്‍ക്കും അവരെ മനസിലാക്കാന്‍ കഴിഞ്ഞില്ല.
ഈയടുത്ത കാലത്ത് അവരുടെ സഹചാരികള്‍ എന്നു അവകാശപെടുന്നവര്‍ നടത്തിയ വാചാടോപം മണ്മറഞ്ഞ ആമിയെ വീണ്ടും വിവാദങ്ങളിലേക്ക് എത്തിച്ചു.മാധവിക്കുട്ടി എന്ന എഴുത്തുകാരി ആണ് നമ്മള്‍ സ്നേഹിച്ചത്,,അവരുടെ വ്യക്തി ജീവിതത്തില്‍ വിചിത്രമായ പല സംഭവങ്ങളും ഉണ്ടായേക്കാം,പക്ഷെ അതില്‍ എന്തിനു നമ്മള്‍ തലയിടനം,അവര്‍ നമ്മളെ വിട്ടു പിരിഞ്ഞ സ്ഥിതിക്ക് ചികെഞ്ഞെടുക്കണം.
""ശിക്ഷിക്കുവാന്‍ മാത്രം കാംക്ഷിക്കുന്ന അജ്ഞാതപഥികരേ , ,കാണികളേ , ശ്രോതാക്കളേ , ദൃക്‌സാക്ഷികളേ , കണ്ണുനീര്‍ വറ്റി എന്നോ വരണ്ട് പോയ കണ്ണുകളോടെ എന്റെ നേര്‍ക്ക് നോക്കരുത്"". (ഹംസധ്വനി)
2013, മേയ് 28, ചൊവ്വാഴ്ച
കൊങ്കോ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം
IMF ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കൊങ്കോ എന്ന അഫ്രികന്‍ രാജ്യമാണ്.തുടര്‍ച്ചയായുള്ള
കോങ്ഗോ എന്ന പേരില്‍ രണ്ടു രാജ്യങ്ങള്‍ ആഫ്രിക്കയില്‍ ഉണ്ട്.ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കൊങ്കോയും റിപ്പബ്ലിക് ഓഫ് കൊങ്കോയും
ബെല്‍ജിയത്തില്‍ നിന്നും 1960 ല്‍ സ്വാതന്ത്ര്യം കിട്ടി.സയര്‍ എന്നായിരുന്നു പഴയ പേര്.7.5 കോടി ജനസംഖ്യ ഉള്ള ഈ രാജ്യം വലുപത്തില്‍ ലോകത്ത് പതിനൊന്നാം സ്ഥാനതാണ്
ഇവിടുത്തെ പ്രതിശീര്‍ഷ വരുമാനം 364 അമേരിക്കന്‍ ഡോളര്‍ മാത്രമാണ്,ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനം ഉള്ള ഖത്തറില്‍ അത് 106283 അമേരിക്കന്‍ ഡോളര്‍ ആണ് എന്നറിയുംപോഴേ അന്തരം മനസിലാകൂ.
1998 ല്‍ തുടങ്ങി ഒരു ദശാബ്ദം നീണ്ടു നിന്നാ രണ്ടാം കൊങ്കോ യുദ്ധം ആണ് രാജ്യത്തിന്‍റെ സര്‍വ നാശത്തിനു ഇടയാക്കിയത്.ഏകദേശം 55 ലക്ഷം ജനങ്ങള്‍ ഇക്കാലത്ത് കൊല്ലപ്പെട്ടു.വംശീയ കലാപതിലൂടെ അയല്‍ രാജ്യങ്ങ്ങളായ റുവാണ്ട,ഉഗാണ്ട എന്നിവയുടെ സഹായത്തോടെയും ആണ് ഇപ്പോഴത്തെ പ്രസിഡന്റ് ജോസഫ് കപില 2001 ല്‍ അധികാരം പിടിക്കുന്നത്
വിവിധ രോഗങ്ങള്‍ പകര്‍ന്നു പിടിച്ചും അഭ്യന്തര സംഘര്‍ഷങ്ങള്‍ കൊണ്ടും മരിക്കുന്നത്.ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഒരു വര്‍ഷം നാലു ലക്ഷം സ്ത്രീകള്‍ ഇവിടെ ബലാല്‍സംഗം ചെയ്യപ്പെടുന്നു..ശിശു മരണ നിരക്കും വളരെ ഉയര്‍ന്ന തോതിലാണ്
ഇത്രയും ദയനീയമായ് സ്ഥിതി ഉണ്ടെങ്കിലും ലോക രാജ്യങ്ങളുടെ മതിയായ് ശ്രദ്ധയും സഹായവും ഇവിടുത്തെ ജനഘള്‍ക്ക് കിട്ടുന്നില്ല എന്നത് ഒരു ദുഃഖ സത്യം
മക്കാവു -ലോക ചൂതാട്ടത്തിന്റെ കേന്ദ്രം
സെക്സ് ടൂറിസത്തിനും ചൂതാട്ടത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച കുഞ്ഞു രാജ്യം.വലിപ്പത്തില്‍ 237 ആം സ്ഥാനം,കേവലം 28 Sqm. പക്ഷെ ലോക ടൂറിസം വരുമാന കണക്കില്‍ ഇരുപത്തി ഒന്നാം സ്ഥാനം ജനസംഖ്യ ആറു ലക്ഷം വരും.കാസനോവകളും ചൂതാട്ട കേന്ദ്രങ്ങളും അനവധി.മയക്കു മരുന്നും സുലഭം.ടൂറിസം തന്നെ മുഖ്യ വരുമാനം
ഇപ്പോള്‍ ചൈനയുടെ ഭാഗം ആണെന്കിലും ചൈനയില്‍ ഉള്ള പോലെ ഉള്ള ഒരു നിയന്ത്രണവും ഇവിടില്ല.പ്രതിരോധ,വിദേശ കാര്യങ്ങളില്‍ മാത്രമേ ചൈനീസ് നിയന്ത്രണം ഉള്ളൂ
ചൈനയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം പോര്ടുഗീസു ഭരണത്തില്‍ ആയിരുന്നു തെക്ക് കിഴക്കന്‍ ഏഷ്യയിലെ ആദ്യ യൂറോപ്യന്‍ അധിനിവേശ പ്രദേശമാണിത്.പോര്ടുഗലും ചൈനയും ആയുള്ള ഉടമ്പടി പ്രകാരം 1999 ല്‍ ചൈന നിയന്ത്രണം ഏറ്റെടുത്തു.

കയ്മാന്‍ ദ്വീപ്.--- --നികുതി ഇളവിന്റെ സ്വര്‍ഗം
ലോകത്ത് വലിപ്പത്തില്‍ 206 ആം സ്ഥാനം,ജനസംഖ്യ അന്‍പത്തി ആറായിരം,വലിപ്പം 264Sqm (നമ്മുടെ നാട്ടിലെ ഒരു ചെറിയ നഗരത്തിന്‍റെ വലിപ്പം) ഇതാണ് കയ്മാന്‍ ഐലന്‍ഡ എന്ന രാജ്യം.പക്ഷെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കിംഗ് സ്രുംഖല ഈ രാജ്യത്താണ്.ഇവിടെ രജിസ്റ്റര്‍ ചെയ്ടിടുള്ള കമ്പനികള്‍ ഇവിടുത്തെ ജനസംഘ്യയെക്കാള്‍ കൂടുതലാണ്.ഇവിടുത്തെ ഉദാരമായ നികുതി വ്യവസ്ഥയാണ് ബിസിനസ് ലോകത്തെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്
കരിബിയന്‍ സമുദ്രത്തില്‍ സ്ഥിതി ചെയുന്ന മൂന്നു ദ്വീപ സമൂഹങ്ങളാണ് കയ്മാന്‍ ഐലന്‍ഡ അറിയപ്പെടുന്നത്.ഗ്രാന്‍ഡ് കയ്മാന്‍,കയ്മാന്‍ ബ്രാക്,ലിറ്റില്‍ കയ്മാന്‍ എന്നിവയാണവ.ബ്രിട്ടീഷ് ഓവര്‍സീസ് ട്ടെരിറ്റൊരി ആയിട്ടാണ് ഭരണ ക്രമം.കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന നിയമ നിര്‍മ്മാണ സഭയും പ്രധാന മന്ത്രിയും ഉണ്ട്.ജോര്‍ജ് ടൌണ്‍ ആണ് തലസ്ഥാനം
ലോകത്തിലെ ഏറ്റവും വലിയ ഓഫ്ഷോര്‍ (ബിസിനസ് ഒരിടത്തും,അതിന്റെ നിയന്ത്രണം മറ്റൊരിടത്തും) ബിസിനെസ് കേന്ദ്രം,ലോകത്തെ ഷെയര്‍ ട്രടിംഗ്ന്‍റെ ആസ്ഥാനം, എന്നൊക്കെ കയ്മാന്‍ ദ്വീപിനെ നമുക്ക് വിശേഷിപ്പിക്കാം.ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കിംഗ് സ്രുംഖല ,90000 മുച്ചല്‍ ഫുണ്ടുകള്‍,260 ബാങ്കുകള്‍,രജിസ്റ്റര്‍ ചെയ്ത 80000 കമ്പനികള്‍,അങ്ങനെ ഈ കുഞ്ഞു രാജ്യത്തെ വലിയ സാമ്പത്തിക കാര്യങ്ങള്‍ അനവധിയാണ്.
2009 മുതല്‍ സ്വയം ഭരണം ആണ്.സാമ്പത്തികമായി ഇവിടുത്തെ ജനങ്ങള്‍ ഏറെ മുന്‍പിലാണ്.പ്രതിശീര്‍ഷ വരുമാനം ഏകദേശം 60,000 USD വരും,ലോകത്തിലെ പതിനാലാം സ്ഥാനം.വളരെ പ്രധാനപെട്ട ഒരു ടൂറിസ്റ്റ് സ്പോട്ട് കൂടിയാണ് കയ്മാന്‍ ദ്വീപ്.
tax haven അഥവാ ഉദരമായ നികുതി വ്യവസ്ഥ അതാണ് ഇവിടുത്തെ സവിശേഷത.ഇവിടുത്തെ ജനങ്ങള്‍ ടാക്സ് നല്‍കേണ്ടതില്ല,ഒപ്പം ഇവിടെ രജിസ്റ്റര്‍ ചെയ്ത കമ്പനികളും.ചുരുക്കത്തില്‍ പ്രത്യക്ഷ നികുതി ഇല്ല.ഇറക്കുമതി ചെയ്യുന്ന വസ്തുകള്‍ക്കുള്ള പരോക്ഷ നികുതി മാത്രമാണ് ഇവിടുത്തെ ഏക നികുതി.
ഈ കാരണത്താല്‍ ലോകത്തെമ്പാടുമുള്ള എല്ലാ വമ്പന്‍കമ്പനികളും തങ്ങളുടെ ആസ്ഥനമോ അല്ലെങ്കില്‍ ഒരു സബ്സിയഡാറിയോ കയ്മാന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്യുന്നു,അങ്ങനെ സ്വന്തം രാജ്യങ്ങളിലെ നികുതി വ്യവസ്ഥയില്‍ നിന്ന് ഇളവുകള്‍ നേടുന്നു.അമേരിക്കന്‍ നികുതി വരുമാനത്തെ വളരെ ഗണ്യമായി ഇതു ബാടിചിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം എത്തുന്നത് ഇവിടെ നിന്നുമാണ്.സത്യത്തില്‍ കള്ള പണത്തിന്റെ സ്വര്‍ഗം എന്നു നമുകീ ദ്വീപിനെ വിശേഷിപ്പിക്കാം.നമുടെ നാട്ടില്‍ ഇപ്പോഴും വിവാദമായി നില്‍ക്കുന്ന വോഡഫോണ്‍ നികുതി കേസിന്റെയും പ്രഭവം കയ്മാന്‍ ദ്വീപ് തന്നെ
അന്താരഷ്ട്ര സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഇപ്പോള്‍ കയ്മാന്‍ ഭരണകൂടം തങ്ങളുടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ വിവരങ്ങള്‍ അവരുടെ മാതൃ രാജ്യങ്ങള്‍ക്ക് കൈമാറാന്‍ തയാറായിട്ടുണ്ട്
കരിബിയന്‍ സമുദ്രത്തില്‍ സ്ഥിതി ചെയുന്ന മൂന്നു ദ്വീപ സമൂഹങ്ങളാണ് കയ്മാന്‍ ഐലന്‍ഡ അറിയപ്പെടുന്നത്.ഗ്രാന്‍ഡ്

നിയൂ-ലോകത്തിലെ ആദ്യ Wi-Fi രാജ്യം
ഒരു രാജ്യം മുഴുവന്‍ Wi-Fi കണക്ഷന്‍.. .അങ്ങനെയും ഒരു രാജ്യം ഉണ്ട്.
ലോകത്തിലെ ആദ്യ Wi-Fi രാജ്യം അതാണ് നിയൂ..ഓസ്ട്രലിയന്‍ ഭൂകണ്ടാതില്‍ ഉള്‍പ്പെടുന്ന ഒരു വളരെ ചെറിയ രാജ്യം.പസിഫിക് സമുദ്രത്തില്‍ ഇതിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റു ദ്വീപുകള്‍ കുക്ക് ഐലന്‍ട്സ് എന്ന പേരില്‍ മറ്റൊരു രാജ്യമായി നിലകൊള്ളുന്നു.സാംസ്കാരികവു ം ഭാഷപരവുമായി കുക്ക് ഐലന്‍ട്സ് ആയുള്ള അഭിപ്രായ വ്യതാസം കാരണം പ്രത്യേക രാജ്യമായി നിലകൊള്ളുന്നു.ഒരു ബ്രിട്ടീഷ് റെരിറ്റൊരി ആണ്,വിദേശ കാര്യം,പ്രതിരോധം എന്നിവ ന്യൂസീലാന്‍ട് ആണ് കൈകാര്യം ചെയ്യുന്നത്.ബ്രിട്ടീഷ് രാജ്ഞിയെ പ്രതിനിധാനം ചെയ്തു ന്യൂസീലാന്‍ട് ഇക്കാര്യങ്ങള്‍ ചെയുന്നു എന്നല്ലാതെ അവര്‍ക്ക് മറ്റൊരു അധികാരവും ഇല്ല
260 sq km വിസ്ത്രിതി,ജനസംഖ്യ 1400 അതാണ് രസകരമായ കാര്യം .ഇതും ഒരു രാജ്യമാണ്.ജനം കൂടുതലായും ന്യൂസീലാന്‍ട് ലേക്ക് കുടിയെരുന്നതിനാല്‍ ജനസംഖ്യ കുറഞ്ഞു കൊണ്ടേയിരിക്കുന്നു.ഇവിടുത് തെ ജനങ്ങള്‍ എല്ലാം ന്യൂസീലാന്‍ട് പൌരന്മാരാണ് എന്നാല്‍ ന്യൂസീലാന്‍ട് പൌരന്മാര്‍ക്ക് ഇവിടെ യാതൊരു അനുകുല്യവും ഇല്ല.
ലോകത്തിലെ ആദ്യ Wi-Fi രാജ്യം അതാണ് നിയൂ..ഓസ്ട്രലിയന്‍ ഭൂകണ്ടാതില്‍ ഉള്‍പ്പെടുന്ന ഒരു വളരെ ചെറിയ രാജ്യം.പസിഫിക് സമുദ്രത്തില്‍ ഇതിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റു ദ്വീപുകള്‍ കുക്ക് ഐലന്‍ട്സ് എന്ന പേരില്‍ മറ്റൊരു രാജ്യമായി നിലകൊള്ളുന്നു.സാംസ്കാരികവു
260 sq km വിസ്ത്രിതി,ജനസംഖ്യ 1400 അതാണ് രസകരമായ കാര്യം .ഇതും ഒരു രാജ്യമാണ്.ജനം കൂടുതലായും ന്യൂസീലാന്‍ട് ലേക്ക് കുടിയെരുന്നതിനാല്‍ ജനസംഖ്യ കുറഞ്ഞു കൊണ്ടേയിരിക്കുന്നു.ഇവിടുത്
ലോകത്തിനു മുന്നില്‍ നിയൂ ഉള്ള സവിശേഷത 2003 ല്‍ ലോകത്തെ ആദ്യ Wi-Fi രാജ്യം ആയി മാറി എന്നതാണ്,രാജ്യം മുഴുവന്‍ Wi-Fi കണക്ത്ഷന്‍ വ്യാപിച്ചു കിടക്കുന്നു.നിയൂ ന്‍റെ വലിപ്പം എന്നു പറയുന്ന 260 sq km വിസ്ത്രിതി വാഷിങ്ങ്ടോന്‍ നഗരത്തിന്‍റെ ഒന്നര ഇരട്ടി വരും.
UN അംഗമല്ലെന്കിലും UN ന്‍റെ മിക്ക പോഷക സംഘടനകളിലും മെമ്പര്‍ഷിപ് ഉണ്ട്.രാജ്യത്തിന് മറ്റു ചില ചെറു രാജ്യങ്ങളെ പോലെ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക സ്ഥിതി ഒന്നുമില്ല.ന്യൂസീലാന്‍ട് സഹായം കൊണ്ടാണ് മുന്നോട്ടു പോകുന്നത്
2013, മേയ് 24, വെള്ളിയാഴ്‌ച
രണ്ടാം UPA സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്
അഴിമതി ആരോപണങ്ങളുടെ കൊടുമുടിയില്‍ രണ്ടാം UPA സര്‍ക്കാര്‍ അതിന്‍റെ അവസാന വര്‍ഷത്തിലേക്ക് കടക്കുന്നു.വിവരാവകാശ നിയമം,ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കാര്‍ഷിക കടം എഴുതി തള്ളല്‍ആണവക്കരാര്‍ യഥാര്ത്യമാക്കിയ മന്‍മോഹന്‍സിങ് ന്‍റെ നിശ്ചയ ദര്ധ്യം,അങ്ങന ഒരുപിടി നേട്ടങ്ങള്‍ UPA ക്ക് രണ്ടാമതും ജനം അവസരം നല്‍കി
പക്ഷെ ഇന്ത്യ ചരിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിയുടെ വിഴുപ്പുഭാന്ടവും പേറിയാണ് ഇപ്പോള്‍ മന്‍മോഹന്‍സിങ് ഭരിക്കുന്നത്ഒന്നാം UPA ഭരണകാലത്തെ 2G അഴിമാതി പുറത്തു വന്നതോടെയാണ് കൂടിലടച്ച അഴിമതി ഭൂതം പുറത്തിറങ്ങിയത്. പിന്നെ ഓരോന്നായി ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം.കോമണ്‍ വെല്‍ത്ത് അഴിമതി,ISRO സ്പെച്ട്രും,മുംബൈ,ഡല്‍ഹി എയര്‍പോര്‍ട്ട് നവീകരണ അഴിമതി ഹെലികോപ്റ്റര്‍ക ഇടപാട് കല്ക്കരി പ്പാട അഴിമതി..ഏറ്റവും ഒടുവില്‍ കൈക്കൂലി കേസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പുറത്താകുന്നത് വരെ നിരവധി കേസുകള്‍
ഈ കേസുകളില്‍ കസേരകള്‍ നഷ്ടമാവുകയും ജയിലില്‍ പോകേണ്ടിയും വന്ന നേതാക്കളും നിരവധി.രാജയും കനിമൊഴിയും സുരേഷ് കല്മാല്ടിയും അഴി എന്നി ഏറെ നാള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന അശോക് ചവാന്‍ DMK നേതാവും മുന്‍ ടെലികോം മന്ത്രിയും ആയിരുന്ന ദയാനിധിമാരന്‍ അശ്വിനി കുമാര്‍ പവന്‍ കുമാര്‍ ബന്‍സല്‍ അങ്ങനെ കസേര പോയവര്‍ വേറെയും
അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ഒരുപിടി മന്ത്രിമാരും ഉണ്ട് 2G കേസില്‍ ഇനിയും സംശയ മുനയില്‍ നില്‍ക്കുന്ന പി ചിദംബരം നീര രാടിയ ടപ്പുകളില്‍ പരാമര്‍ശിക്കപ്പെട്ട കമല്‍ നാഥ് മുംബൈ,ഡല്‍ഹി എയര്‍പോര്‍ട്ട് നവീകരണ കാലത്ത് വ്യോമയാനമന്ത്രി ആയിരുന്ന പ്രഭുല്‍ പട്ടേല്‍ പിന്നെ മഹാരാഷ്ട്രയിലെ അനവധി ഭൂമി കുംഭാകൊനങ്ങളില്‍ ആരോപണ വിധേയനായശരത് പവാര്‍ കല്‍ക്കരി പ്പാട അഴിമതിയില്‍ ആരോപണം നേരിടുന്ന ബെനിപ്രസാദ് വര്‍മ ശ്രീപ്രകാശ് ജൈസ്വല്‍
രാഷ്ട്രീയമായും ഈ സര്‍ക്കാരിനു രണ്ടാം ഖട്ടം ദുഷ്കരം ആയിരുന്നു . പല തവണ ഇടഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ്‌ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപ തീരുമാനത്തെ എതിര്‍ത്ത് പിന്തുണ പിന്‍വലിച്ചു.ശ്രീലങ്ക്കക്ക് എതിരായ UN പ്രമേയത്തില്‍ ഉള്ള നിലപാടില്‍ പ്രതിഷേടിച്ചു DMK പിന്തുണ പിന്‍വലിച്ചു.ഇപ്പോള്‍ സത്യത്തില്‍ കോണ്‍ഗ്രസ്സും NCP യും മാത്രമാണ് UPA യില്‍ ഉള്ള കഷികള്‍
ദുര്‍ബല പ്രതിപക്ഷം ആണ് UPA ക്ക് തുണയായത്..സര്‍ക്കാര്‍ എത്ര പ്രതിസന്ധി നേരിട്ടാലും അഴിമതി നടത്തിയാലും അവരെ താഴെ ഇറക്കാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി ആയ BJP ക്ക് താത്പര്യമില്ല.സ്വന്തം പാര്‍ട്ടിക്കുളിലെ അഭ്യന്തര കലാപങ്ങളും അഭിപ്രായ വ്യതാസങ്ങള്‍ അവരെ ഈ നിലയിലാക്കി.അതാണ് മന്‍മോഹന്റെ ഭാഗ്യ ജാതകം ആയി മാറിയത്
SP,BSP എന്നി കഷികളുടെ പിന്തുണ അതാണ് എല്ലാ പ്രതിസന്ധി ഖട്ടങ്ങളിലും UPA ക്ക് തുണയായത്.പരസ്പരം ഉത്തര്‍പ്രദേശില്‍ പോരടിക്കുന്ന ഈ കഷികള്‍ കേന്ദ്രത്തില്‍ UPA സര്‍ക്കാരിനെ പിന്തുണക്കുന്നു.CBI കേസുകളാണ് രണ്ടു പേരെയും UPA ക്ക് പിന്തുണ നല്കാന്‍ പ്രേരിപ്പിക്കുന്നത്.ഒപ്പം ഉടന്‍ ഒരു തിരജെടുപ്പിനു ഇരുവര്‍ക്കും താത്പര്യം ഇല്ല,മാത്രമല്ല പല അദൃശ്യ ശക്തികളും SP,BSP എന്നി കഷികളുടെ മേല്‍ സമ്മര്‍ദം ചെലുത്തി UPA ക്ക് പിന്തുണ ഉറപ്പാക്കുന്നു
CBI സമര്‍ഥമായി ഉപയോഗിക്കപ്പെട്ട കാലമാണ് രണ്ടാം UPA ഭരണകാലം.മുലായത്തിനും മായാവതിക്കും പുറമേ പലരും ഈ കുരുക്കില്‍ വീണു.അഴിമതിക്കാര്‍ എങ്കിലും ജഗ്മോഹന്‍ റെഡ്ഢിയും ജനാര്‍ദന്‍ റെഡ്ഢിയും ജയിലില്‍ കിടക്കുന്നത് UPA യുടെ രാഷ്ട്രീയ തീരുമാനം കൊണ്ട് കൂടിയാണ് എന്നതൊരു വസ്തുതയാണ്.
ചൈന കൈയേറ്റം ഇടക്കിടക്ക് ഉണ്ടാകുന്ന ഭീകരക്രമങ്ങള്‍ അങ്ങനെ പ്രതിരോധ നയതന്ത്ര രംഗത്തും സര്‍ക്കാരിനു പ്രതിസന്ധികള്‍ പലതാണ്.അഫ്സല്‍ ഗുരു അജ്മല്‍ കസബ് എന്നീ ഭീകര വാദികളെ തൂക്കിലേറ്റി എന്നത് മാത്രമാണ് ശ്രദ്ധേയം.
അടിക്കടിയുള്ള വിലക്കയറ്റം,പെട്രോള്‍ ഡീസല്‍ എന്നിവയുടെ വില നിയന്ത്രണം എടുത്തു കളഞ്ഞത് തുടങ്ങിയവ ജനജീവിതം കൂടുതല്‍ ദുസഹമാക്കി.എന്നാല്‍ സാമ്പത്തിക അച്ചടക്കം എന്ന പേരു പറഞ്ഞു സുബ്സിടി വെട്ടികുറക്കല്‍ പോലുള്ള കടുത്ത നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പൊയ്
പ്രണബ് മുഖര്‍ജി മാറി ചിദംബരം ധന മന്ത്രി ആയതോടെ ഉദാരീകരണ നടപടികള്‍ വേഗത്തിലായി.അങ്ങനെ ചില്ലറ വില്‍പ്പന രംഗത്ത് വിദേശ നിക്ഷേപം ഉള്‍പ്പെട പല അപ്രിയ നടപടികളും വന്നു.പക്ഷെ എന്തൊക്കെ ചെയ്തിട്ടും കാര്യമായ സാമ്പത്തിക വളര്‍ച്ച നേടാനും പണപ്പെരുപ്പം കുറയ്ക്കാനും സര്‍ക്കാരിനായില്ല
പറയത്തക്ക ഭരണ നേട്ടങ്ങള്‍ ഒന്നും തന്നെ രണ്ടാം UPA സര്‍ക്കാരിനു പറയാനില്ല. ഇനിയും യഥാര്‍ത്ഥ്യം ആകാത്ത ഭക്ഷ്യ സുരക്ഷാ ബില്‍ ആണ് അവരുടെ തുറുപ്പുചീട്ട്
ഇങ്ങനെ അഴിമതിയുടെ നിലയില്ലാ കയത്തില്‍ നില്‍ക്കുന്ന ധാര്‍മികമായി തുടരാന്‍ അവകാശം ഇല്ലാത്ത UPA സര്‍ക്കാരിനെ ആണ് മന്‍മോഹന്‍സിങ് അഞ്ചാം വര്‍ഷത്തിലേക്ക് നയിക്കുന്നത്
മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി
കാത്തിരിപ്പിനു ശേഷം നമ്മുടെ മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി കിട്ടി.സംസ്കൃതം,തമില്‍,കന്നഡ,തെലുങ്ക് എന്നിവയ്ക്ക് ശേഷം നമ്മുടെ മലയാളവും ശ്രേഷ്ഠ പദവിയിലേക്ക്.നമുക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടം,ഇതിനു വേണ്ടി ശ്രമിച്ച നമ്മുടെ രാഷ്ട്രീയ നേതാക്കള്‍,സാംസ്‌കാരിക സാഹിത്യ പ്രതിഭകള്‍ ഉദ്യോഗസ്ഥര്‍ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു
പക്ഷെ ഈ ഒരു പദവി കൊണ്ട് എല്ലാം ആകുമോ.സത്യത്തില്‍ ഈ പദവി കൂടുതല്‍ ഉത്തരവാദിത്തം ആണ് എല്ലാവര്‍ക്കും നല്‍കുന്നത്.മലയാള ഭാഷ നമ്മുടെ കേരളത്തില്‍ തന്നെ നേരിടുന്ന അനവധി അടിസ്ഥാന പ്രശ്നങ്ങള്‍ ഉണ്ട്.
സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയായി അധ്യയനം നടത്താനുള്ള നടപടി ഒന്നുമായില്ല.അതു എന്നും കടലാസ്സില്‍ മാത്രം.മലയാളം പഠിപ്പിക്കാത്ത,മലയാളം പറഞ്ഞാല്‍ കുട്ടികളെ ശിക്ഷിക്കുന്ന സ്കൂളുകള്‍ ഇന്നും കേരളത്തിലുണ്ട്.
ഭരണ ഭാഷ മലയാളം ആകാനുള്ള നടപടികളും ഒന്നുമായിട്ടില്ല.നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ നമ്മള്‍ ഈ കാര്യത്തില്‍ നാം മാതൃക അക്കെണ്ടിയിരിക്കുന്നു
.
നൂറു കോടി രൂപ ശ്രേഷ്ഠ ഭാഷ പദവി കിട്ടിയതിനെ തുടര്‍ന്ന് ഭാഷ പരിപോഷണത്തിനായി കിട്ടും.ഇത് മറ്റൊരു അഴിമതിക്കും ധൂര്‍ത്തിനും ഇടയാക്കതിരുനാല്‍ ഭാഗ്യം.ഒപ്പം ഇത്തരം ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം നടത്തിയപോലെ വിശ്വ മലയാള മഹോത്സവം പോലുള്ള അബദ്ധജടിലമായ പരിപാടികളും ഉണ്ടാകല്ലേ എന്ന് ആഗ്രഹിക്കാം.
മാതൃഭാഷയോടുള്ള സ്നേഹം വാക്കുകള്‍ക്ക് ഉപരി പ്രവര്‍ത്തിയില്‍ വേണം

2013, മേയ് 16, വ്യാഴാഴ്‌ച
ശ്രീശാന്ത്
മറ്റു ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് വ്യതിസ്ഥമായി ശ്രീശാന്തിന് കേരളത്തില്‍ ആരാധകരില്ല,മാത്രമല്ല എന്നും മലയാളികള്‍ക്ക് മുന്‍പില്‍ ഗോപുമോന്‍ ഒരു കോമിക് ഫിഗര്‍ ആണ് അതു കൊണ്ടാകാം മലയാളികള്‍ ഈ അറസ്റ്റ് ഇത്രയധികം ആഗോഷിക്കുന്നത്..
ആദ്യം പുറത്തു വരുന്ന വാര്‍ത്തകള്‍ വളരെ ഞെട്ടിപ്പികുന്നതാണ്.ആരെസ്റ്റില്‍ അയവരുടെ ഇടയില്‍ ശ്രീശാന്ത് തന്നെ ആണ് നേതൃതം എന്നാണ് സൂചനകള്‍... ഒരു കളിയിലെ ഒരു ഓവര്‍ ഒത്തുകളിച്ചപ്പോള്‍ ശ്രീശാന്തിന് 40 ലക്ഷം രൂപയും അങ്കിത് ചവാന് 60 ലക്ഷവും കിട്ടിയപ്പോള്‍, അജിത് ചാണ്ഡിലയ്ക്ക് വാക്ക് തെറ്റിച്ചതിന് മുന്‍കൂറായി നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടി വന്നു.
പിന്നെ ഈ IPL കോഴ വലിയ കാര്യം ആണോ?കോഴ വാങ്ങല്‍ ചതി തുടങ്ങിയ കുറ്റങ്ങള്‍ക്ക് അപ്പുറം ഇതില്‍ ഒന്നുമില്ല.സാമ്പത്തിക കുറ്റങ്ങളുടെ മൂര്തിരൂപം ആണ് IPL.കള്ളപ്പണ ഇടപാടുകളുടെ കേന്ദ്രം ആണ് IPL എന്നത് നഗ്ന സത്യമല്ലേ?ഉടമസ്ഥരും ക്രിക്കറ്റ് ഭരണാധികാരികളും അടങ്ങിയ വമ്പന്‍ സ്രാവുകള്‍ വലിയ തട്ടിപ്പ് നടത്തുമ്പോള്‍ പരല്‍ മീനുകളായ താരങ്ങള്‍ ചെറിയ തട്ടിപ്പ് നടത്തുന്നു.അത്രേ ഉള്ളൂ ഇവിടെ സംഭവിച്ചത്....
സത്യം പറഞ്ഞാല്‍ IPL കാണുന്ന പാവം ജനങ്ങളാണ് വിഡ്ഢികള്‍

2013, മേയ് 15, ബുധനാഴ്‌ച
രാജ്യ സഭയിലേക്ക് അസമില്‍ നിന്ന് മന്‍മോഹന്‍സിങ്
അഞ്ചാം തവണയും രാജ്യ സഭയിലേക്ക് അസമില്‍ നിന്ന് മന്‍മോഹന്‍സിങ് പത്രിക നല്‍കി
പത്രിക സമര്‍പ്പനതിനല്ലാതെ എത്ര തവണ ഇദേഹം അസമില്‍ പൊയ്ട്ടുണ്ട്.ഒരു എംപി എന്ന നിലയില്‍ എന്ത് ചെയ്തിട്ടുണ്ട്ഏറ്റവും വലിയ തമാശ പത്രിക സമര്‍പ്പിച്ച ശേഷം പറഞ്ഞ വാക്കുകളാണ്കഴിഞ്ഞ ഇരുപത്തിഒന്നു വര്‍ഷമായി തുടര്‍ച്ചയായി തന്നെ രാജ്യസഭംഗം ആയി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ജനങ്ങളോട് നന്ദിയുടെന്നു.ഏതു ജനമാണ് തിരഞ്ഞെടുത്തത്.ചുണയുണ്ടെങ്കില്‍ ലോക്സഭയിലേക്ക് ഒന്നു മത്സരിച്ചു ജയിക്കണം.ഒരിക്കല്‍ ഒന്നു പരീഷിച്ചു പോട്ടിയതാണല്ലോ..........

മലയാളീ ഹൗസ്
സന്തോഷ് പണ്ഡിറ്റ് അവിടെയുണ്ടാകും എന്നതില്‍ അത്ഭുതമില്ല,നമ്മുടെ ചാനലുകളുടെ പുതിയ വാണിജ്യ തന്ത്രം ആണല്ലോ ഇത്...
രാഹുല്‍ ഈശ്വര്‍ ഉം കാണും,അയാളുടെ സ്വഭാവം അറിയുന്നവര്‍ക്കത് അറിയാം
പതിനാറില്‍ മൂന്ന് പേരുടെ സാന്നിധ്യം ഏറെ വിചിത്രമായി തോന്നി
സിന്ധു ജോയ്- എന്തു വിവര ദോഷം അവര്‍ കാണിച്ചാലും നമ്മുടെ മുന്‍പില്‍ അവര്‍ക്കുള്ള ഐഡന്റിറ്റി SFI സ്റ്റേറ്റ് പ്രസിഡന്റ് ആയിരുന്നു എന്നുള്ളതാണ്,ഒരു ഉത്തരവാദിത്വ പെട്ട വിദ്യാര്‍ഥി സംഘടന അധ്യഷ പദവി വഹിച്ച വ്യക്തി ഇതരം കോമാളിത്തരം കാണിക്കുമ്പോള്‍ ഈ പദവിയില്‍ ഇവരെ ഇരുത്തിയ SFI മാത്രമല്ല കേരളീയ സമൂഹം മൊത്തത്തില്‍ ലജ്ജിക്കുന്നു
അറിവിന്‍റെ അശ്വമേധം നമുക്ക് മുന്‍പില്‍ കാഴ്ച വെച്ച GS പ്രദീപ് മറ്റു പണി ഒന്നുമില്ല എന്നു വെച്ച് ഇത്രയും തറ അകരുതായിരുന്നു.......
മലയാളികള്‍ സ്നേഹിക്കുന്ന ഗായിക ചിത്ര അയ്യരെയും പ്രതീഷിച്ചില്ല.......
ഇതിന്‍റെ അവതാരിക അയതിലുടെ രേവതിക്ക് മലയാളികളുടെ മനസിലുള്ള സ്നേഹവും ആരാധനയും കുറയുകയെ ഉള്ളൂ..
എന്തായാലും ശോഭന ജോര്‍ജിന്‍റെയും രാജ്മോഹന്‍ ഉണ്ണിത്താന്‍റെയും കുറവേ ഈ പരിപാടിക്കുള്ളൂ.............
2013, മേയ് 10, വെള്ളിയാഴ്‌ച
ഇന്ദു മേനോനും മാധവിക്കുട്ടിയും
മലയാളത്തിന്‍റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയെ കേരളീയ സമൂഹത്തില്‍ തീര്‍ത്തും അപഹസിക്കുന്ന തരത്തിലാണ് അവരുടെ അടുത്ത സഹചാരി എന്ന് അവകാശപ്പെടുന്ന ഇന്ദു മേനോന്‍ ഇപ്പോള്‍ നടത്തുന്ന വെളിപ്പെടുത്തലുകള
നീര്‍മാതള പൂത്ത കാലവും എന്‍റെ കഥയും ഉള്‍പ്പെടെ അതുല്യമായ സൃഷ്ടികള്‍അതി മനോഹരമായി അവതരിപ്പിച്ചാണ് മാധവിക്കുട്ടി നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്....... അവരുടെ രചനകളില്‍ sex ഉണ്ടായിരുന്നു,പക്ഷെ അതിനെ ഹൃദ്യമായ വായന അനുഭവമാക്കി ആണ് അവര്‍ അവതരിപ്പിച്ചത്,അല്ലാതെ ഇപ്പോഴത്തെ ടോഇലെറ്റ് സാഹിത്യം ആയിരുന്നില്ല...
മാധവിക്കുട്ടി എന്ന എഴുത്തുകാരി ആണ് നമ്മള്‍ സ്നേഹിച്ചത്,,അവരുടെ വ്യക്തി ജീവിതത്തില്‍ വിചിത്രമായ പല സംഭവങ്ങളും ഉണ്ടായേക്കാം,പക്ഷെ അതില്‍ എന്തിനു നമ്മള്‍ തലയിടനം,അവര്‍ നമ്മളെ വിട്ടു പിരിഞ്ഞ സ്ഥിതിക്ക് ചികെഞ്ഞെടുക്കണം
മാധവികുട്ടിയുടെ സഹചാരി എന്ന് അവകാശപെട്ട് വാചാടോപം നടത്തുന്ന ഇന്ദു മേനോന്‍ കഴിഞ്ഞ നാലു വര്‍ഷം എവിടായിരുന്നു,അവര്‍ മണ്മറഞ്ഞു ഇത്രയും കാലം കഴിഞ്ഞപ്പോള്‍ വന്ന ബോധോദയം..പ്രശസ്തി കിട്ടാന്‍ വേണ്ടി മലയാളത്തിന്റെ പ്രിയ ആമിയെ കരുവക്കുകയാണ് ഇവര്‍ ചെയുന്നത്..ഒന്നുകില്‍ അഹങ്കാരം അല്ലെങ്കില്‍ പ്രശസ്തിക്കു വേണ്ടിയുള്ള വെമ്പല്‍ അതാണ് പ്രശ്നം.സ്വന്തം രചനകളില്‍ കുടി ആണ് എഴുത്തുകാരി പ്രശസ്ത ആവേണ്ടത്,അല്ലാതെ ഇത്തരം പൈങ്കിളി പരിപടികളിളുടെ അല്ല
മാധവിക്കുട്ടി സമ്മാനിച്ച കാര്‍ ഉണ്ടല്ലോ,അതില്‍ സുഖിച്ചു യാത്ര ചെയ്യുക,അതോര്തെന്കിലും അവരെ അപഹാസ്യ ആക്കാന്‍ ശ്രമിക്കാതിരിക്കുക

വന്ദേമാതരത്തെ അവമ്മതിക്കുമ്പോള്‍
വന്ദേമാതരതോട് അനാദരവ് നടത്തിയ BSP അംഗത്തിന് കുറ്റബോധം ഇല്ലദേശിയ ഗാനത്തെ അല്ലാതെ ഒന്നിനെയും മുസ്ലിം അയ താന്‍ അംഗീകരിക്കുന്നില്ല എന്ന് ഷഫീക്കുര്‍ റഹ്മാന്‍
വന്ദേമാതരം ദേശിയ ഗാനമല്ല,പക്ഷെ ഭാരതത്തെ സംബന്ധിച്ച് ഈ ഗാനവുമായി ഏറെ വൈകാരികമായ ബന്ധം ഉണ്ട്,,ഇതിനെ അംഗീകരിക്കുന്നില്ല എന്ന് പറയുന്ന ഈ വിവര ദോഷികളോട് ഒന്നേ പറയാനുള്ളൂ,ഇതിനെ അവമ്മതിക്കാന്‍ ആര്‍ക്കും അവകാശം ഇല്ല.ഇന്ത്യന്‍ പാര്‍ലമെന്റില്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ അതിനെ അപമാനിച്ചു,എന്നിട്ട് അതിനു ന്യായീകരണം,പോരാഞ്ഞിട്ട് അതിനെ പിന്തുണക്കാനും കുറേപേര്‍..ഇതിനെ രാജ്യസ്നേഹം,ഇസ്ലാമികത ഇതുമയോന്നും ബന്ധിപ്പിക്കേണ്ട,ഇസ്ലാം മതം ഒന്നിനേയും അവമ്മതിക്കാന്‍ പറയുന്നില്ല,രാജ്യസ്നേഹം ഒരാളെയും അടിചെല്‍പ്പിക്കെണ്ടാതുമല്ല.... ഇതിനെ അവമ്മതിയെ ന്യയീകരിക്കുന്നവരോട് ഒരു ലളിതമായ ചോദ്യം..നിങ്ങള്‍ ഒരു പൊതു ചടങ്ങില്‍ ഈശ്വര പ്രാര്‍ത്ഥന നടന്നാല്‍ ഏതു മതത്തിന്റെ ആയാലും നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ.എല്ലാവരും എണീറ്റ് നില്‍ക്കുമ്പോള്‍ പുറം തിരിഞ്ഞു നടക്കുമോ?

2013, മേയ് 8, ബുധനാഴ്‌ച
കര്‍ണാടക ജനവിധി
പ്രതീഷിച്ച പോലെ കര്‍ണാടകയില്‍കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി..പക്ഷെ അവര്‍ക്ക് ആഹ്ലാദിക്കാന്‍ ഒന്നുമില്ല.കഴിഞ്ഞ ഏഴ് വര്‍ഷമായി നടന്ന അഴിമതി ഭരണ ന്ഘള്‍ക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടി അതു മാത്രമാണ്.കുമാരസ്വാമിയും അതിനുശേഷം വന്ന BJP സര്‍ക്കാരും ഒട്ടും മോശമാക്കിയില്ല
അഴിമതി,കാലുവാരല്‍,തുടങ്ങി സകല അസാന്മാര്‍ഗിക സ്വഭാവങ്ങളുടെയുംആള്‍ രൂപമാണ് ദേവ ഗൌഡയുടെ മകന്‍ കുമാര സ്വാമി.കോണ്‍ഗ്രസ് സര്‍ക്കാരിനെ മരിച്ചിട്ട് ഒള്ള സമയം കൊണ്ട് കീശവീര്‍പിച്ച മഹാനാണ് കുമാര സ്വാമി
കുമാര സ്വാമി ഉടമ്പടി പ്രകാരം അധികാരം കൈമാരഞ്ഞപ്പോള്‍ ആ സഹതാപ തരംഗം വോട്ട് ആക്കി മാറ്റി യെദിയൂരപ്പ അധികാരത്തില്‍ വന്നു.പിന്നെ അഞ്ചു വര്‍ഷം നടന്നത് നമ്മള്‍ എല്ലാം കണ്ടു..ചക്കര കുടത്തില്‍ കൈയിട്ട എല്ലാവരും ഇഷ്ടം പോലെ വാരി.മൂന്ന് മുഖ്യമന്ത്രിമാര്‍..പിന്നെ മന്ത്രിസഭകള്‍ ഇന്നു വീഴും നാളെ വീഴും എന്ന അവസ്ഥകള്‍ എത്ര തവണ ഉണ്ടായി എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല
റെഡ്ഡിമാരുടെ ഖനനം,ജനര്ഥന്‍ റെഡി ജയിലില്‍ ആയത്,മന്ത്രിമാരുടെ ബ്ലൂ ഫിലിം കാഴ്ച,യെടിയുരപ്പ ജയിലില്‍ ആയത്,യെടിയുരപ്പ പുതിയ പാര്‍ട്ടി രൂപികരിച്ചത്,കുമാര സ്വാമിയുടെ വിഭാലങ്ങളായ കാലുവാരല്‍ നാടകങ്ങള്‍ വന്ന വേഗത്തില്‍ തിരികെ പോയ സദാനന്ദ ഗൌഡ,അധികാര ഇടനാഴിയിലെ നക്ഷത്രമായി മാറിയ ശോഭ കരന്തലജെ അങ്ങനെ എല്ലാം അഞ്ചു വര്‍ഷം കണ്ടും കേട്ടും സഹിച്ചു
ഗുണം കിട്ടിയത് ഒന്നും ചെയ്യാതെ അഞ്ചു വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന കോണ്‍ഗ്രസിനു,അല്ലാതെ രാഹുല്‍ മാജിക്കോ സംഘടന മികവോ അല്ല അവരെ ഭരണത്തില്‍ എത്തിച്ചത്,ജനത്തിന് വേറൊരു വഴിയും ഇല്ലാരുന്നു..
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ സന്ദേശമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു കണ്ടു.അതു വളരെ ശെരിയാണ്.വരുന്ന ലോക്സഭ തെരെജെടുപ്പില്‍ അതു അനുഭവിക്കും എന്നു തീര്‍ച്ച ആണല്ലോ..
വാല്‍കഷ്ണം-മോഡി ഗുജറാത്തിന് പുറത്തു വെറും തൃണം ആണെന്ന് തെളിയിച്ചു.ഇടതു പാര്‍ട്ടികള്‍ കെട്ടിവെച്ച കാശു സര്‍ക്കാരിനു നല്‍കി മാതൃക കാട്ടിഅഴിമതി,കാലുവാരല്‍,തുടങ്ങി സകല അസാന്മാര്‍ഗിക സ്വഭാവങ്ങളുടെയുംആള്‍ രൂപമാണ് ദേവ ഗൌഡയുടെ മകന്‍ കുമാര സ്വാമി.കോണ്‍ഗ്രസ് സര്‍ക്കാരിനെ മരിച്ചിട്ട് ഒള്ള സമയം കൊണ്ട് കീശവീര്‍പിച്ച മഹാനാണ് കുമാര സ്വാമികുമാര സ്വാമി ഉടമ്പടി പ്രകാരം അധികാരം കൈമാരഞ്ഞപ്പോള്‍ ആ സഹതാപ തരംഗം വോട്ട് ആക്കി മാറ്റി യെദിയൂരപ്പ അധികാരത്തില്‍ വന്നു.പിന്നെ അഞ്ചു വര്‍ഷം നടന്നത് നമ്മള്‍ എല്ലാം കണ്ടു..ചക്കര കുടത്തില്‍ കൈയിട്ട എല്ലാവരും ഇഷ്ടം പോലെ വാരി.മൂന്ന് മുഖ്യമന്ത്രിമാര്‍..പിന്നെ മന്ത്രിസഭകള്‍ ഇന്നു വീഴും നാളെ വീഴും എന്ന അവസ്ഥകള്‍ എത്ര തവണ ഉണ്ടായി എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലറെഡ്ഡിമാരുടെ ഖനനം,ജനര്ഥന്‍ റെഡി ജയിലില്‍ ആയത്,മന്ത്രിമാരുടെ ബ്ലൂ ഫിലിം കാഴ്ച,യെടിയുരപ്പ ജയിലില്‍ ആയത്,യെടിയുരപ്പ പുതിയ പാര്‍ട്ടി രൂപികരിച്ചത്,കുമാര സ്വാമിയുടെ വിഭാലങ്ങളായ കാലുവാരല്‍ നാടകങ്ങള്‍ വന്ന വേഗത്തില്‍ തിരികെ പോയ സദാനന്ദ ഗൌഡ,അധികാര ഇടനാഴിയിലെ നക്ഷത്രമായി മാറിയ ശോഭ കരന്തലജെ അങ്ങനെ എല്ലാം അഞ്ചു വര്‍ഷം കണ്ടും കേട്ടും സഹിച്ചുഗുണം കിട്ടിയത് ഒന്നും ചെയ്യാതെ അഞ്ചു വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന കോണ്‍ഗ്രസിനു,അല്ലാതെ രാഹുല്‍ മാജിക്കോ സംഘടന മികവോ അല്ല അവരെ ഭരണത്തില്‍ എത്തിച്ചത്,ജനത്തിന് വേറൊരു വഴിയും ഇല്ലാരുന്നു..കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ സന്ദേശമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു കണ്ടു.അതു വളരെ ശെരിയാണ്.വരുന്ന ലോക്സഭ തെരെജെടുപ്പില്‍ അതു അനുഭവിക്കും എന്നു തീര്‍ച്ച ആണല്ലോ..വാല്‍കഷ്ണം-മോഡി ഗുജറാത്തിന് പുറത്തു വെറും തൃണം ആണെന്ന് തെളിയിച്ചു.ഇടതു പാര്‍ട്ടികള്‍ കെട്ടിവെച്ച കാശു സര്‍ക്കാരിനു നല്‍കി മാതൃക കാട്ടി
2013, മേയ് 3, വെള്ളിയാഴ്‌ച
വിഴിഞ്ഞം സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുമ്പോള്‍
കേരളത്തിൻറെ വികസന കുതിപ്പിൽ നിര്ണായക വഴിത്തിരുവുകൾ സൃഷിടിക്കാവുന്ന നമ്മുടെ
സാമ്പത്തിക തൊഴിൽ മേഖലകളിൽ ദൂര വ്യപകമായ മാറ്റങ്ങൾ
ഉണ്ടാക്കാവുന്ന വിഴിഞ്ഞം പദ്ധതി അനവധി കാരണങ്ങൾ
കൊണ്ട് ഇന്നും തുടങ്ങിയടുത് തന്നെ നില്ക്കുന്നു
സംസ്ഥാന തലസ്ഥാനമായ
തിരുവനതപുരത്ത് നിന്നും കേവലം പതിനാറു കിലോമീറ്റർ
മാത്രം മാറി സ്ഥിതി ചെയുന്ന നിര്ദിഷ്ട വിഴിഞ്ഞം
തുറമുഖം പ്രകൃതി ദത്തമായ സവിശേഷതകൾ കൊണ്ട് തന്നെ വലിയ അന്താരാഷ്ട്ര തുറമുഖം ആകാനുള്ള
നിരവധി സാദ്ധ്യതകൾ ആണുള്ളത്
വിഴിഞ്ഞത്തിന് പ്രകൃതി ദത്തമായുള്ള സവിശേഷതകൾ അനവധിയാണ് .അന്താരാഷ്ട്ര
കപ്പൽ ചാലിൽ നിന്നും പന്ത്രണ്ടു നൌട്ടിക്കൽ മൈല്‍ മാത്രം അകലത്തിലാണ്. കൂടാതെ
തീരത്ത്നിന്നു ഒരു നൌട്ടിക്കൽ മൈല്‍ അകലത്തില്‍ തന്നെ ഇരുപത് മീറ്റര്‍ ആഴവും
ഉണ്ട്.അതുകൊണ്ട് തന്നെപുതിയ തുറമുഖം നിര്‍മിക്കുമ്പോള്‍ ആവശ്യമായഅടിസ്ഥാന സൌകര്യ
വികസനചിലവുകളില്‍ വന്‍ കുറവ് ഈ പദ്ധതിക്ക് ഉണ്ടാകും.പേര്‍ഷ്യന്‍ ഗള്‍ഫ് സമുദ്ര
പാതയില്‍ നിന്നും കേവലം പന്ത്രണ്ടു നൌട്ടിക്കൽ മൈല്‍ അകലെ മാത്രമാണ്
വിഴിഞ്ഞം.ലോകത്തിലെ സമുദ്ര ചരക്കു നീകതിന്റെ മൂന്നില്‍ ഒന്നും ഈ പാതയിലൂടെയാണ്
ഇത്രയധികംസവിശേഷതകള്‍ ഉള്ള,രാജ ഭരണ കാലത്ത് തന്നെ ആലോചനകള്‍
നടന്ന ഈ പദ്ധതി യഥാര്ത്യമാക്കാനുള്ള ശ്രമം കേരളം പിറന്നു അര നൂറ്റാണ്ട് കഴിഞ്ഞാണ്
എന്നതും ഏറെ അച്ഛര്യകര്യം
2001-06 കാലത്തെ UDF സര്‍കാരിന്റെ കാലത്താണ് പദ്ധതി യഥാര്ത്യമാകാനുള്ള ശ്രമം
തുടങ്ങിയത്.2006 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പദ്ധതിയുടെ തറക്കല്ലിടല്‍ വരെ
നിശ്ചയിച്ചു, എന്നാല്‍ തിരഞ്ഞെടുപ്പ് പ്രകിയ്പിച്ചതിനാല്‍ നടന്നില്ല.മുംബൈ
ആസ്ഥാനമായുള്ള Zoom Developers ഉള്‍പ്പെട്ട കാന്‍സോര്‍ഷ്യം ആണ് കരാര്‍ നേടിയത്.എന്നാല്‍ ഈ
കാന്സോര്ഷിയത്തില്‍ ചൈനീസ് കമ്പനി ഉള്ളതിനാല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം
പിന്നീട് ഈ പദ്ധതിക്കുള്ള അനുമതി നിഷേടിച്ചു.
പിന്നീട് വന്ന LDF സര്‍ക്കാര്‍
വീണ്ടും ടെന്ടെര്‍ ക്ഷണിച്ചു.ഹൈദരാബാദ് ആസ്ഥാനമായുള്ള lanco kondappally ആയിരുന്നു
ടെന്ടെര്‍ നേടിയത്. കേരള രാഷ്ട്രീയത്തില്‍ പദ്ധതി ഏറെവിവാദമായത് ഈ സമയത്താണ് സര്‍ക്കാരിനു
അങ്ങോട്ട് പണം നല്‍കുന്ന നെഗറ്റീവ് ടെന്ടെര്‍ ആണ് ലാന്‍കോ നല്‍കിയിരുന്നത്.എന്നാല്‍
വന്‍തോതില്‍ ഭൂമി അതിന്റെ പേരില്‍ അവര്‍ ആവശ്യപ്പെട്ടത് വിവാദങ്ങളുടെ ആക്കം
കൂട്ടി.പ്രതിപക്ഷം അഴിമതി ആരോപണം നടത്തി.zoom Developers അവരുടെ റെന്ടെര്‍
പരിഗനിക്കാതത്തിനു കോടതിയില്‍ പോയതോടെ പദ്ധതി കോടതി കയറി.ഹൈ കോടതിയും പിന്നീട്
സുപ്രീംകോടതിയും അവരുടെ റെന്ടെര്‍ പരിശോടികക്ന്‍ ഉത്തരവിട്ടു.അങ്ങനെ ചീഫ് സെക്രടറി
അധ്യഷനായ സമിതി വീണ്ടും റെന്ടെര്‍ പരിശോദിച്ചു.സമിതി സൂമിന്റെ റെന്ടെര്‍
തള്ളി,പക്ഷെ അപ്പോഴേക്കും വിലപെട്ട ഒരു വര്ഷം നഷ്ടപ്പെട്ടിരുന്നു.
അതിനേക്കാള്‍ രസകരം നിയമ യുദ്ധങ്ങളിലെ വിജയത്തിന് ശേഷം
റെന്ടെര്‍ ലഭിച്ച ലാന്‍കോ പദ്ധതിയില്‍ നിന്നും പിന്മാറിയതാണ്
ഇതിനിടയില്‍ പദ്ധതി നടത്തിപ്പിനായി വിഴിഞ്ഞം സീ പോര്‍ട്ട്
ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന പേരില്‍
പദ്ധതി നടത്തിപ്പിനായുള്ള കമ്പനി സര്‍ക്കാര്‍ യഥാര്ത്യമാക്കി.നൂറു ശതമാനം സര്‍ക്കാര്‍
ഉടമസ്ഥതയില്‍ സ്പെഷ്യല്‍ പുര്‍പോസ് കമ്പനി ആയിട്ടായിരുന്നു ഇതു രൂപികരിച്ചത്
ലാന്‍കോ പിന്മാറിയതോടെ സര്‍ക്കാര്‍ വീണ്ടും റെന്ടെര്‍
ക്ഷണിച്ചു എന്നാല്‍ യോഗ്യരായ അപേഷകര്‍ ഇല്ലാത്തതിനാല്‍ നടപടികള്‍ ഉപെഷിക്കേണ്ടി
വന്നു.അങ്ങനെയാണ് പദ്ധതിയുടെ നടത്തിപ്പില്‍ അടിമുടി മാറ്റം വരുത്താന്‍ സര്‍ക്കാര്‍
തീരുമാനിച്ചത്.തുടര്‍ന്നു ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പോരറേന്‍ (IFC) യെ കന്സുല്ടന്റ്റ് ആയി നിയമിച്ചു.
VISL,ഉം സര്‍ക്കാരും ചേര്‍ന്ന് പദ്ധതിയുടെ അടിസ്ഥാന സൌകര്യങ്ങള്‍
ഒരുക്കുംപദ്ധതിക്ക് ആവശ്യമായ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത്.തുറമുഖ
നടത്തിപ്പിന് സ്വകാര്യ പങ്കാളിയെ തേടുകയും ചെയ്യും.ഇതാണ് IFC വിഭാവനം ചെയ്ത
ലാന്‍ഡ് ലോര്‍ഡ് മോഡല്‍. റെന്ടെര്‍
വിളിക്കാനുള്ള നടപടികളും അക്കാലത്തെ (2010) ആരംഭിച്ചു.
അടിസ്ഥാന സൌകര്യ വികസനത്തിനും ഭൂമി എത്റെടുക്കളിനുമായി ആദ്യ
ഖട്ടത്തില്‍ 3040 കോടി ആയിരുന്നു ചെലവ് കണക്കാക്കിയത്.ഇതില്‍ 1130 കോടി സര്കരും ബാക്കി തുക SBT ഉള്‍പ്പെട്ട
ബാങ്കുകളുടെ കാന്സോര്ഷിയവും ലഭ്യമാക്കാന്‍ തീരുമാനിച്ചു.അങ്ങനെ ഇടതു സര്‍ക്കാര്‍
പദ്ധതിയില്‍ ചെറിയ പുരോഗതി അവരുടെസര്‍കാരിന്റെ അവസാന ഖട്ടത്തില്‍ നടപ്പാക്കി
പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം പദ്ധതിയുടെ രൂപ രേഖയില്‍
കുറെ മാറ്റങ്ങള്‍ വരുത്തി .കൂടാതെ പാരിസ്ഥിതിക പഠനത്തിന് L&T യെ ചുമതലപ്പെടുത്തി.
പക്ഷെ ഏറ്റവും രസകരമായ
കാര്യം ഇതുവരെയും റെന്ടെര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല എന്നതാണ് അഥവാ
നിരവധി നൂലാമാലകളില്‍ കുടുങ്ങി പദ്ധതി അതിന്‍റെ തുടക്കത്തില്‍ തന്നെ പാളുന്നു
എന്നതാണ്.
ഈ പദ്ധതി എന്തുകൊണ്ട്
വൈകുന്നു എന്ന് പരിശോടിക്കുംപോള്‍ നിരവധി കാരണങ്ങള്‍ കാണാന്‍ കഴിയും
ഇതിനു വേണ്ടി പരിശ്രമിച്ച
മന്ത്രിമാരുടെ ആത്മാര്തടതയെ ചോദ്യം ചെയുന്നില്ല പക്ഷെ പദ്ധതി തുടങ്ങാന്‍
തീരുമാനിച്ചപ്പോള്‍ മുതല്‍ തുറമുഖ വകുപ്പ് കൈകാര്യം ചെയ്ത നാലുമന്ത്രിമാര്‍ക്കും (
എം വി രാഘവന്‍, എം വിജയകുമാര്‍, വി സുരേന്ദ്രന്‍ പിള്ള, കെ ബാബു) അനദ്രിശ്യമായ ഭരണ
മികവ് പ്രകടിപ്പിക്കാനോ ഇതിന്‍റെ പ്രതിബന്ധങ്ങളെ തരണം ചെയ്യണോ
കഴിഞ്ഞിട്ടില്ല.അതുപോലെ തന്നെ ഈ പദ്ധതിയുടെ ചുമതലക്കാരന്‍ ആയി ഒരു മികച്ച IASഉദ്യോഗസ്ഥന്‍ ഉണ്ടാവുകയോ ചെയ്തില്ല.നിരവധി
ഉദ്യോഗസ്ഥര്‍ ഇതിന്റെ ചുമതലക്കാരന്‍ ആയി വന്നു ഇതില്‍ എല്‍ രാധാകൃഷ്ണന്‍ ഒഴികെ
ആരും കഴിവ് തെളിയിച്ചവര്‍ ആയിരുന്നില്ല.ഈ തരുനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം
യഥാര്ത്യമാക്കാന്‍ വിജെ കുര്യന്‍ വഹിച്ച പങ്കും അതുപോലെ ഉള്ള ഒരു ഉദ്യോഗസ്ഥന്റെ
അസാനിധ്യം വിഴിഞ്ഞം പദ്ധതിയില്‍ ഉള്ളതും ശ്രദ്ധേയം.
പദ്ധതിക്ക് എതിരെ ഉള്ള
അന്താരാഷ്ട്ര ഗൂഢാലോചന അതാണ് മറ്റൊരു വെല്ലുവിളി.വിഴിഞ്ഞം യഥാര്ത്യമായാല്‍
കൊലോമ്പോ തുറമുഖത്തിന് ആയിരിക്കും വെല്ലുവിളി,അതിനു അനുസരിച്ചുള്ള എതിര്‍പ്പുകള്‍
അതിജീവിക്കാന്‍ നമുക്ക് കഴിയണം.
ശക്തരായ തമിഴ്
രാഷ്ട്രീയക്കാര്‍ തൂത്തുക്കുടി തുരമുഖതിനായി നടത്തുന്ന കൊണ്ട് പിടിച്ച ശ്രമങ്ങളാണ്
മറ്റൊരു വെല്ലുവിളി.
കേന്ദ്ര ബജറ്റ്ല്‍
തൂത്തുക്കുടി പദ്ധതിക്കായി കൂടുതല്‍ വിഹിതം നല്‍കുമ്പോള്‍ വിഴിഞ്ഞത്തെ
അവഗണിക്കുകയാണ്.നിര്‍ദിഷ്ട സേതു സമുദ്രം,കുളച്ചല്‍ പദ്ധതികളും വിഴിഞ്ഞത്തിന്
വെല്ലുവിളി തന്നെ
വിഴിഞ്ഞത് തന്നെ ഉള്ള
ടൂറിസം ലോബ്ബ്യുടെ എതിര്‍പ്പാണ് മറ്റൊരു വെല്ലുവിളി.അവര്‍ പല തരത്തില്‍ പദ്ധതിക്ക്
തുരങ്കം വെക്കാന്‍ ശ്രമിക്കുന്നുണ്ട്.ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്ന ഒരു ഉയര്‍ന്ന
ഉദ്യോഗസ്ഥന്‍ ഇതിന്റെ തുടകത്തില്‍ ഏറെ കാല താമസം ഉണ്ടാക്കിയതും
സ്മരണീയമാണ്.ഇപ്പോഴും ടൂറിസം ലോബ്ബി തന്നെ ചില NGO കളുടെ പേരില്‍ IFC ക്ക് പരാതികള്‍
അയപ്പിച്ചു ഇപ്പോള്‍ അതിന്റെ പേരില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു,അതും
പദ്ധതിയുടെ കാല താമസത്തിന് ഇടയാക്കി
ഇപ്പോഴത്തെ അവസ്ഥ പാരിസ്ഥിക
പഠന റിപ്പോര്‍ട്ടുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിച്ചു അവര്‍ പബ്ലിക്
ഹീരിംഗ് നടത്തിയ ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കും,മന്ത്രാലയത്തിന്റെ
അന്തിമ അനുമതി ലഭിചിട്ടെ റെന്ടെര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ.ചുരുക്കം
പറഞ്ഞാല്‍ പദ്ധതി ഇപ്പോഴും റെന്ടെര്‍ നടപടികളിലേക്ക് കടന്നിട്ടില്ലാത്ത അവാസ്ഥ
ഇത്തരം വെല്ലുവിളികളെ
എല്ലാം അതിജീവിച്ചു പദ്ധതി നടപ്പാക്കാന്‍ ഉള്ള കഴിവ് നമ്മുടെ രാഷ്ട്രീയ ഭരണ
നേത്രുതത്തിനു ഉണ്ടാകണം,എങ്കില്‍ മാത്രമേ വിഴിഞ്ഞം തുറമുഖം യഥാര്ത്യമാകൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)